Image

സംഘടനകളും മാധ്യമങ്ങളുമായി മുഖാമുഖം: ഇന്ത്യാ പ്രസ് ക്ലബ് ഒരുക്കുന്ന സംവാദം നവം.എട്ടിന്

Published on 16 October, 2014
സംഘടനകളും മാധ്യമങ്ങളുമായി മുഖാമുഖം: ഇന്ത്യാ പ്രസ് ക്ലബ് ഒരുക്കുന്ന സംവാദം നവം.എട്ടിന്
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ ശ്രീ അവാര്‍ഡ് വിതരണത്തോടൊപ്പം നവംബര്‍ എട്ടിനു സംഘടിപ്പിക്കുന്ന സാംസ്‌കാരിക സംഘടനകളുമായുള്ള സംവാദം ഇരു കൂട്ടര്‍ക്കും പുതിയ പ്രവര്‍ത്തന പാത തുറക്കുന്നതിനു ഉപകരിക്കുമെന്നു സംഘാടകര്‍ കരുതുന്നു.

സംഘടനകളും മാധ്യമങ്ങളും പരസ്പരം ബന്ധപ്പെട്ടാണു എക്കാലവും പ്രവര്‍ത്തിച്ചിട്ടുള്ളത്. സംഘടനകളെ വളര്‍ത്തുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലെത്തിക്കുന്നതിനും പര്‍മ്പരാഗത മാധ്യമങ്ങള്‍ മാത്രമെ ഒരു കാലത്ത് ഉണ്ടായിരുന്നുള്ളു. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഉണ്ടെങ്കിലും വിശ്വാസ്യതയും സാമൂഹിക താല്പര്യങ്ങളോടു പ്രതിബദ്ധതയുമുള്ള മാധ്യമങ്ങള്‍ ആ ചുമതലയില്‍ നിന്നു പിന്നോക്കം പോയിട്ടില്ല. അവയുടെ പ്രസക്തിക്കു ഇപ്പോഴും കോട്ടമൊന്നുമില്ല.

ഈ പശ്ചാത്തലത്തിലാണു സംഘടനാ നേതാക്കളുമായുള്ള സംവാദം സംഘടിപ്പിക്കുന്നത്.
സംഘടനകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മത സംഘടനകളുടെ അമിതമായ സ്വാധീനം, പല തട്ടുകളിലായി സംഘടനകള്‍ ചിന്നിച്ചിതറുന്നത്‌ നേരിടാനുള്ള പോംവഴികള്‍, മുഖ്യധാരയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം എങ്ങനെ ശക്തിപ്പെടുത്താം, ഇവക്കെല്ലാം മാധ്യമങ്ങള്‍ക്ക് എന്തു പങ്കു വഹിക്കാനാവും തുടങ്ങിയവയൊക്കെയാണു ചര്‍ച്ചാ വിഷയമാകുക.

വടക്കേ അമേരിക്കയിലെ അംബ്രല്ലാ സംഘടനകള്‍ എല്ലാം തന്നെ ഇന്ത്യാ പ്രസ് ക്ലബുമായി വിവിധ മേഖലകളില്‍ സഹവര്‍ത്തിത്വവും സഹകരണവും പുലര്‍ത്തുന്നത് എടുത്തുപറയേണ്ടതാണ്. പ്രാദേശിക തലത്തിലും ആ സഹകരണം വ്യാപിപ്പിക്കാന്‍ ഈ സംവാദം വഴിയൊരുക്കും.

കേരളത്തില്‍ നിന്നു എത്തുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മാധ്യമ ശ്രീ അവാര്‍ഡ് ജേതാവ്, അമേരിക്കയിലെ പ്രമുഖ സംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുക്കും.

ഈ സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന  അംഗങ്ങളും അഭ്യുദയകാംക്ഷികളും എപ്പോഴെങ്കിലും പിന്നോക്കം പോയി മറ്റ് കുടുംബ കുട്ടായ്മകളിലേക്കോ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്ക് ഉള്‍വലിഞ്ഞിട്ടുണ്ടൊ, എങ്കില്‍ എന്തായിരിക്കും അതിന്റെ കാരണം? സാംസ്‌കാരിക സംഘടനകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ മാധ്യമങ്ങള്‍ക്ക് പൊതു സംഘടനകളെ താങ്ങി നിര്‍ത്താന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും?
സ്വയം വിമര്‍ശനത്തിന് അമേരിക്കയിലെ മലയാളി മാധ്യമങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും അവസരം ഒരുക്കുന്നു ഈ സംവാദം.

ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വെച്ചാണ് സംവാദം. രാവിലെ 9 മണിക്ക് ബ്രേക്ക്ഫാസ്റ്റിനു ശേഷം ഒരു മണി വരെ നീണ്ടുനില്‍ക്കുന്ന ഈ സംവാദത്തിലേക്ക് സാംസ്‌കാരി കസംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും ക്ഷണിക്കുന്നു. പ്രസ്‌ക്ലബിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ആതിഥേയത്വം വഹിക്കുന്ന സംവാദത്തില്‍ എല്ലാ മലയാളം ചാനലുകളും പത്രങ്ങളും ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് റോയി (914 841 1567), സണ്ണി പൗലോസ് (845 598 5094), ജെ. മാത്യൂസ് (914 693 6337).
സംഘടനകളും മാധ്യമങ്ങളുമായി മുഖാമുഖം: ഇന്ത്യാ പ്രസ് ക്ലബ് ഒരുക്കുന്ന സംവാദം നവം.എട്ടിന്
ipcna logo.
Join WhatsApp News
RAJAN MATHEW DALLAS 2014-10-25 16:16:53
 
 നിങ്ങൾ അത് തത്സമയം സംപ്രേഷണം ചെയ്യുകയും, പ്രേക്ഷകർക്  ഫോണിൽകൂടി  അഭിപ്രായം  പറയാൻ അവസരം നൽകുകയും കൂടി ചെയ്‌താൽ നന്നായിരുന്നു ...
Joseph 2014-10-25 19:00:57
അതേയതെ. ട്രൂത്തു മാനെക്കൂടെ ഉൾപ്പെടുത്തിയാൽ അദ്ദേഹത്തിൻറെ ഇംഗ്ലീഷു പാണ്ഡിത്യവും  സംഗതികളെ കാണാനും പ്രകടിപ്പിക്കാനുമുള്ള ടെക്ക്നിക്കുകളും വലിയ ഒരു വിഭാഗം സാംസ്കാരിക സംവാദത്തിനു വേണ്ടി പരതിയലയുന്നവർക്ക് പകർന്നു കിട്ടില്ല്യോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക