Image

ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 29-ന്

ജോയിച്ചന്‍ പുതുക്കുളം Published on 16 October, 2014
ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 29-ന്
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 29-ന് ബുധനാഴ്ച വൈകിട്ട് 6.30-ന് മൗണ്ട് പ്രോസ്പക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച് (2200 എല്‍മസറ്റ് റോഡ്) നടത്തപ്പെടുന്നു. ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്ന അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ആയിരിക്കും. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ദേഹത്തെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കാന്‍ ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ഭാരവഹികള്‍ അറിയിച്ചു.

റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ പല നൂതന കര്‍മ്മപരിപാടികള്‍ നടത്തുവാന്‍ തദവസരത്തില്‍ തുടക്കംകുറിക്കുന്നതാണ്. ചാരിറ്റി പ്രവര്‍ത്തനം, യൂത്ത് ഫെസ്റ്റിവല്‍, വിമന്‍സ് ഫോറം, യൂത്ത് ഫോറം എന്നിവ തുടങ്ങുന്നതാണ്. പ്രവാസികളായ മലയാളികളെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഫോമ നടത്തുന്നത്.

റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റേയും മറ്റ് കമ്മിറ്റി അംഗങ്ങളുടേയും നല്ലൊരു പ്രവര്‍ത്തനം അടുത്ത രണ്ടുവര്‍ഷക്കാലം നടത്തുവാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. എല്ലാ ഫോമാ ഭാരവാഹികളേയും അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും ഉദ്ഘാടന കര്‍മ്മത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആര്‍.വി.പി സണ്ണി വള്ളിക്കളം (847 722 7598), റീജിയണല്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍ (773 478 4357).
ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 29-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക