Image

സുഹാസിനി തിരിച്ചെത്തുന്നു

Published on 16 October, 2014
സുഹാസിനി തിരിച്ചെത്തുന്നു
സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന ശ്രീബാല കെ. മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സുഹാസിനി അഭിനയിക്കുന്നു. ദിലീപാണ് ചിത്രത്തിന്റെ നായകന്‍. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നതും എഴുത്തുകാരി കൂടിയായ ശ്രീബാല തന്നെയാണ്.

ദിലീപിനെയും സുഹാസിനിയെയും ഒന്നിച്ച് തന്റെ സിനിമയില്‍ ഒന്നിപ്പിക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് ശ്രീബാല പറയുന്നു. സാധാരണ തന്നെ ചുറ്റിപ്പറ്റിയുള്ള ചിത്രങ്ങളിലാണ് ദിലീപ് അഭിനയിക്കുന്നതെന്നും എന്നാല്‍ ഈ ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പോലെ പ്രാധാന്യമുണ്ടെന്നും സംവിധായിക പറഞ്ഞു.

ദിലീപിന്റെ നായികയായി അഭിനയിക്കുന്നത് ഒരു പുതുമുഖമായിരിക്കും. ശ്രീനിവാസന്‍, മാധ്യമപ്രവര്‍ത്തകനായ ശശി കുമാര്‍ എന്നിവരും ഈ ചിത്രത്തിലുണ്ടാകും.

ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിലാണ് ഇതിന് മുന്പ് സുഹാസിനി അഭിനയിച്ചത്.
സുഹാസിനി തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക