Image

ഗവണ്‍മെന്റ്‌ ആനുകൂല്യങ്ങളേക്കുറിച്ച്‌ സെമിനാര്‍

സാജു കണ്ണമ്പള്ളി Published on 08 December, 2011
ഗവണ്‍മെന്റ്‌ ആനുകൂല്യങ്ങളേക്കുറിച്ച്‌ സെമിനാര്‍
ഇല്ലിനോയി സോഷ്യല്‍ വര്‍ക്കേഴ്‌സ്‌ അസോസിയേഷന്റെ (ISWAI) ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ``ഫാമിലി ഫോക്കസ്‌'' ന്റെ നേതൃത്വത്തില്‍ ഇല്ലിനോയി സംസ്ഥാനത്ത്‌ ലഭ്യമായിട്ടുള്ള ഗവണ്‍മെന്റ്‌ ആനുകൂല്യങ്ങളെക്കുറിച്ച്‌ സെമിനാര്‍ നടത്തുകയുണ്ടായി.

മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വച്ച്‌ 12-4-2011 -ന്‌ നടത്തപ്പെട്ട സെമിനാറില്‍ മെഡിക്‌ എയ്‌ഡ്‌ (MedicAid), SNAP (ഫുഡ്‌സ്‌റ്റാംപ്‌സ്‌), TANF (Cash Benefits) എന്നീ ആനുകൂല്യങ്ങള്‍ ഓരോ പൗരന്റെയും നിയമപരമായ അവകാശമാണെന്നും, അവ എങ്ങനെ ലഭ്യമാക്കാമെന്നും മാത്യൂസ്‌ എബ്രാഹം, സിജു അഞ്ചലക്കുന്നത്ത്‌, ഷാജന്‍ ആനിത്തോട്ടം, സാജന്‍ പച്ചിലമാക്കില്‍ എന്നിവര്‍ വിശദമായി സംസാരിച്ചു.

New Immigrants നും, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും, പ്രായമായവര്‍ക്കും പലതരത്തിലുള്ള ആനുകൂല്യങ്ങള്‍ IL-Government ന്റെ കീഴിലുള്ള ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ ഹ്യൂമന്‍ സര്‍വ്വീസിലൂടെ ലഭ്യമാണ്‌. ഇതേക്കുറിച്ച്‌ കൂടുതല്‍ അറിയേണ്ടവര്‍ ഈ നമ്പരുകളില്‍ വിളിക്കുക. DHS Help Line : 1-800-843-6154, Family Focuss (V-mail) : 1-888-417-5222, (V.mail): 1-630-214-9779)
ഗവണ്‍മെന്റ്‌ ആനുകൂല്യങ്ങളേക്കുറിച്ച്‌ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക