Image

നഴ്‌സുമാരുടെ സമരം: ആശുപത്രിക്ക്‌ സംരക്ഷണം കൊടുക്കണമെന്ന്‌ കോടതി

Published on 08 December, 2011
നഴ്‌സുമാരുടെ സമരം: ആശുപത്രിക്ക്‌ സംരക്ഷണം കൊടുക്കണമെന്ന്‌ കോടതി
കൊച്ചി: കൊച്ചി അമൃത ആശുപത്രയിലെ നഴ്‌സുമാര്‍ ശമ്പളവര്‍ധനവ്‌ ആവശ്യപ്പെട്ട്‌ നടത്തുന്ന സമരം മൂന്നാം ദിവസത്തേക്ക്‌ കടന്നു. ആശുപത്രിക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കണമെന്ന്‌ ഹൈക്കോടതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

ഇതിനിടെ നഴ്‌സുമാര്‍ക്ക്‌ ന്യായമായ ശമ്പളം ഉറപ്പാക്കണമെന്ന്‌ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ ആവശ്യപ്പെട്ടു. സമരം തീര്‍ക്കാന്‍ മാനേജ്‌മെന്റ്‌ പിടിവാശി ഉപേക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക