Image

വൈക്കം മുഹമ്മദ്‌ ബഷീറിനെ പോലെയെന്ന്‌ കാവ്യ

Published on 15 October, 2014
വൈക്കം മുഹമ്മദ്‌ ബഷീറിനെ പോലെയെന്ന്‌ കാവ്യ
സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ പോലെ ചെടികളുമായും മൃഗങ്ങളുമായും സംസാരിക്കുന്ന ശീലമുണ്ടെന്ന്‌ നടി കാവ്യാ മാധവന്‍ വെളിപ്പെടുത്തി.

സിനിമകള്‍ കുറച്ചതോടെ തനിക്ക്‌ വായിക്കാനും പഠിക്കാനും മറ്റും ധാരാളം സമയം കിട്ടുന്നുണ്ട്‌ എന്ന്‌ കാവ്യ പറയുന്നു. താനിപ്പോള്‍ ധാരാളം വായിക്കുന്നുണ്ടെന്ന്‌ അടുത്തിടെ ഒരു അഭിമുഖത്തിലാണ്‌ താരം പറഞ്ഞത്‌. വളരെ വൈകിയാണ്‌ പുസ്‌തകങ്ങള്‍ വായിച്ചു തുടങ്ങിയതെന്ന്‌ പറഞ്ഞ കാവ്യ തനിക്ക്‌ വായന വളരെയധികം ആത്മവിശ്വാസം തന്നതായി വെളിപ്പെടുത്തി.

അനൂപ്‌ മേനോന്‍ നായകനാകുന്ന ഷീ ടാക്‌സിയാണ്‌ കാവ്യയുടെ അടുത്ത ചിത്രം. സജി സുരേന്ദ്രനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍ വനിതാ െ്രെഡവര്‍മാരെ അണിനിരത്തി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ഷീ ടാക്‌സി എന്നാ സംരംഭം കൊച്ചിയില്‍ ഹിറ്റായി കോഴിക്കോട്ടേക്കും ഓട്ടത്തിനൊരുങ്ങവേയാണ്‌ സജി സുരേന്ദ്രന്‍ ഈ പ്രമേയത്തില്‍ ഷീ ടാക്‌സി എന്ന ഒരു സിനിമക്ക്‌ തുടക്കം കുറിക്കുന്നത്‌. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്‌ബന്‍ഡ്‌സ്‌ തുടങ്ങിയ ചിരിപ്പടങ്ങള്‍ സജി സുരേന്ദ്രനാണ്‌ സംവിധാനം ചെയ്‌തത്‌.
വൈക്കം മുഹമ്മദ്‌ ബഷീറിനെ പോലെയെന്ന്‌ കാവ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക