Image

ഉണ്ണിയുടെ സമയദോഷം; കരാറായ സിനിമ സിനിമ സംവിധാകന്‍ ഉപേക്ഷിച്ചു

Published on 14 October, 2014
ഉണ്ണിയുടെ സമയദോഷം; കരാറായ സിനിമ സിനിമ സംവിധാകന്‍ ഉപേക്ഷിച്ചു

സലാല മൊബൈല്‍സ് എന്ന സിനിമയ്ക്കു ശേഷം ശരത് എ.ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉപേക്ഷിച്ചു. യുവനടന്‍ ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. 1983 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നിക്കി ഗല്‍റാണിയെയാണ് നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്. ചിത്രം ഉപേക്ഷിക്കുന്നതായി ശരത് തന്നെയാണ് വെളിപ്പെടുത്തിയത്. അതേസമയം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കാന്‍ സംവിധായകന്‍ തയ്യാറായില്ല. 

ചിത്രമൊരുക്കാന്‍ ആലോചിച്ചിരുന്നതാണെങ്കിലും അതിന്റെ ജോലികളൊന്നും തന്നെ തുടങ്ങിയിരുന്നില്ല. ശരത് തന്നെയാണ് തിരക്കഥയും രചിക്കാനിരുന്നത്. 

ദുല്‍ക്കര്‍ സല്‍മാനും നസ്രിയയും കേന്ദ്ര കഥാപാത്രങ്ങളായ സലാല മൊബൈല്‍സ് ബോക്‌സോഫീസില്‍ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക