Image

ആക്ഷന്‍ രംഗങ്ങള്‍ ഏറെ ഇഷ്‌ടം: അനുശ്രീ

Published on 14 October, 2014
ആക്ഷന്‍ രംഗങ്ങള്‍ ഏറെ ഇഷ്‌ടം: അനുശ്രീ
തനിക്ക്‌ ആക്ഷന്‍ രംഗങ്ങളോട്‌ ഏറെ ഇഷ്‌ടമാണെന്ന്‌ നടി അനുശ്രീ പറഞ്ഞു. ഇതിഹാസ എന്ന ചിത്രത്തിലാണ്‌ നടി ആണ്‍ വേഷത്തില്‍ ആക്ഷന്‍ രംഗത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. ചിത്രത്തില്‍ അനുശ്രീ ആല്‍വി എന്ന ചെറുപ്പക്കാരനാകുകയായിരുന്നു.

ആല്‍വി ഒരു പോക്കറ്റടിക്കാരനാണ്‌. സിഗരറ്റ്‌ വലിക്കും, തല്ലുകൂടും, എല്ലാ തെമ്മാടിത്തരങ്ങളും കാണിക്കും. ആല്‍വിയായി മാറേണ്ടി വന്നതോടെ തനിക്കും സിഗരറ്റ്‌ വലിക്കേണ്ടിയും തല്ലുകൂടേണ്ടിയുമൊക്കെ വന്നിട്ടുണ്ടെന്ന്‌ അനുശ്രീ അഭിമുഖത്തില്‍ പറഞ്ഞു. മലയാളത്തില്‍ വാണി വിശ്വനാഥും തെലുങ്കില്‍ വിജയശ്രീയും അങ്ങനെ ചുരുക്കം ചിലരേ ആക്ഷന്‍ നായികമാരായിട്ടുള്ളൂ. അതുകൊണ്ട്‌ ആക്ഷന്‍ രംഗങ്ങളൊക്കെ വളരെ ആവേശത്തോടെയാണ്‌ ചെയ്‌തതെന്നും എന്റെ കരിയറില്‍ ഇമേജ്‌ബ്രേക്ക്‌ നല്‍കിയ ചിത്രമെന്ന നിലയില്‍ ഇതിഹാസ എനിക്കെന്നും പ്രിയപ്പെട്ടതായിരിക്കുമെന്നും അനുശ്രീ പറഞ്ഞു.

ചിതത്തില്‍ സ്വഭാവത്തിലും എടുപ്പിലും നടപ്പിലും ആണായി മാറുകയായിരുന്നു ഇതിഹാസില്‍ അനുശ്രീ.
ആക്ഷന്‍ രംഗങ്ങള്‍ ഏറെ ഇഷ്‌ടം: അനുശ്രീ ആക്ഷന്‍ രംഗങ്ങള്‍ ഏറെ ഇഷ്‌ടം: അനുശ്രീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക