Image

ഭക്ഷ്യ വിലപ്പെരുപ്പം 6.6 ശതമാനമായി കുറഞ്ഞു

Published on 08 December, 2011
ഭക്ഷ്യ വിലപ്പെരുപ്പം 6.6 ശതമാനമായി കുറഞ്ഞു
മുംബൈ: നവംബര്‍ 26ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വില സൂചിക 6.6 ശതമാനമായി കുറഞ്ഞു. തൊട്ടു മുന്‍ ആഴ്ചയില്‍ ഇത് 8 ശതമാനമായിരുന്നു. ഉള്ളിയടക്കമുള്ള പച്ചക്കറികള്‍ക്കും ഗോതമ്പിനും വില കുറഞ്ഞതാണ് ഭക്ഷ്യ വിലപ്പെരുപ്പം കുറച്ചത്. ഭക്ഷ്യ വിലപ്പെരുപ്പത്തിലുണ്ടായ ഇടിവ് പണപ്പെരുപ്പം നേരിടാന്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാരിന് ആശ്വാസമാവും.

സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കനുസരിച്ച് ഉള്ളി വില 39.20 ശതമാനവും ഉരുളക്കിഴങ്ങിന് വില 15.75 ശതമാനവും കുറഞ്ഞു. ഗോതമ്പ് വിലയില്‍ 4.70 ഇടിവുമുണ്ടായി. മൊത്തം പച്ചക്കറികളുടെ വില 1.25 ശതമാനം കുറഞ്ഞു. അതേസമയം, പഴവര്‍ഗങ്ങളുടെ വില 10.72 ശതമാനവും പരിപ്പു വര്‍ഗങ്ങളുടെ വില 1.68 ശതമാനവും ഉയര്‍ന്നു. അവശ്യ വസ്തുക്കളുടെ വിലപ്പെരുപ്പം 6.92 ശതമാനമായി കുറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക