Image

ലാല്‍ ബഹദൂര്‍ ശാസ്‌ത്രി: ജയസൂര്യ നായകന്‍

Published on 13 October, 2014
ലാല്‍ ബഹദൂര്‍ ശാസ്‌ത്രി: ജയസൂര്യ നായകന്‍
ജയസൂര്യ നായകനാകുന്ന ലാല്‍ ബഹദൂര്‍ ശാസ്‌ത്രി രജീഷ്‌ മിഥില തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ നെടുമുടി വേണു, അജു വര്‍ഗീസ്‌, സാന്ദ്ര, രണ്‍ജി പണിക്കര്‍, നോബി, അമിത്‌, തസ്‌നി ഖാന്‍, സുനില്‍ സുഖദ, സേതുലക്ഷ്‌മി എന്നിവര്‍ അഭിനയിക്കുന്നു.

സന്തോഷ്‌ വര്‍മയുടെ ഗാനങ്ങള്‍ക്ക്‌ ബിജിബാല്‍ ഈണം പകരുന്നു. ഛായാഗ്രഹണം: എല്‍ദോ ഐസക്‌. എഡിറ്റിങ്‌: സന്ദീപ്‌, കലാസംവിധാനം: രഞ്‌ജിത്ത്‌ കോത്താരി, വസ്‌ത്രാലങ്കാരം: അരുണ്‍ മനോഹര്‍, ചമയം: ഹസ്സന്‍ വണ്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ.

ശ്രീലാല്‍, ബഹദൂര്‍കാ, ധര്‍മജന്‍ ശാസ്‌ത്രി ഈ പേരുകള്‍ ചേര്‍ന്നാണ്‌ ലാല്‍ബഹദൂര്‍ ശാസ്‌ത്രി ഉണ്ടായത്‌.കുട്ടനാട്ടിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവനാണ്‌ ശ്രീലാല്‍. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്‌തു. ഒരു ജോലിക്കായി അവന്‍ കൊച്ചിയിലെത്തി. അവിടെവച്ചാണ്‌ ബഹദൂര്‍കയെ കണ്ടുമുട്ടുന്നത്‌. അവിടെവച്ചുതന്നെയാണ്‌ ധര്‍മജന്‍ ശാസ്‌ത്രിയെയും കണ്ടുമുട്ടുന്നത്‌. ഈ മൂന്നുപേരുടെയും യാത്രയ്‌ക്കിടയിലെ സംഭവങ്ങളാണ്‌ ചിത്രത്തിന്‌ പ്രമേയമാകുന്നത്‌.

ലാല്‍ ബഹദൂര്‍ ശാസ്‌ത്രി: ജയസൂര്യ നായകന്‍ലാല്‍ ബഹദൂര്‍ ശാസ്‌ത്രി: ജയസൂര്യ നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക