Image

സുപ്രീം കോടതിയില്‍ കേരളം പുതിയ അപേക്ഷ നല്‍കി

Published on 08 December, 2011
സുപ്രീം കോടതിയില്‍ കേരളം പുതിയ അപേക്ഷ നല്‍കി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ നല്‍കി. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഡാം സുരക്ഷാ അതോറിറ്റിക്ക് അതിനുള്ള അനുമതി നല്‍കണമെന്ന് അപേക്ഷയില്‍ കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ അടുത്തിടെ ഭൂചലനങ്ങളുണ്ടായ തീയതികളും അവയുടെ തീവ്രതയും അപേക്ഷയ്‌ക്കൊപ്പം കേരളം സമര്‍പ്പിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ പരിസരത്ത് ഉണ്ടായ മഴയുടെ അളവും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക