Image

കാനേഡിയന്‍ മലയാളി ജോര്‍ജ് മാത്യൂവിന് ഹിന്ദ് രത്തന്‍ അവാര്‍ഡ്

ജയ്‌സണ്‍ മാത്യൂ Published on 08 December, 2011
കാനേഡിയന്‍ മലയാളി ജോര്‍ജ് മാത്യൂവിന് ഹിന്ദ് രത്തന്‍ അവാര്‍ഡ്
ടൊറോന്റോ: കനേഡിയന്‍ മലയാളിയും "അമേക്കാന്‍ കാനഡ" പ്രസിഡന്റുമായ ജോര്‍ജ് മാത്യൂവിനെ "ഹിന്ദ് രത്തന്‍ 2012" അവാര്‍ഡിന് തെരഞ്ഞെടുത്തു.

സൗദി അറേബിയയിലും കാനഡയിലും അദ്ദേഹം നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളെയും സംരംഭക മേന്‍മയേയും പരിഗണിച്ചാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

ജനുവരി 24 മുതല്‍ 29 വരെ ഡല്‍ഹി-ആഗ്രാ-ജയ്പ്പൂര്‍ എന്നിവടങ്ങളിലായി നടക്കുന്ന 31-ാമത് ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് എന്‍.ആര്‍.ഐ ഗോള്‍ഡന്‍ ട്രയാംഗിള്‍ ഇവന്റില്‍ അദ്ദേഹത്തെ ആദരിക്കും.

ജനുവരി 25ന് ഡല്‍ഹിയിലാണ് അവാര്‍ഡ് ദാന ചടങ്ങ്.

കേരളത്തില്‍ ജനിച്ച് വളര്‍ന്ന്, യു.പി. യിലെ ഡറാഡൂണില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സൗദി അറേബ്യയയിലേക്ക് പോയ ജോര്‍ജ് മാത്യൂ അവിടെ ഒരു പ്‌ളാസ്റ്റിക്ക് കമ്പനി സ്ഥാപിച്ചാണ് തന്റെ ബിസിനസ് ജീവിതം ആരംഭിക്കുന്നത്. അവിടെ ആ കമ്പനിയില്‍ തന്നെ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചുകൊണ്ട് ഇന്ത്യന്‍ വംശജര്‍ക്കുവേണ്ടി നിരവധി സേവനങ്ങള്‍ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥത, ഉദാരമനസ്‌ക്കത, ആത്മാര്‍ത്ഥത, എന്നിവ അവിടുത്തെ ഇന്ത്യന്‍ സമൂഹത്തില്‍ പേര് കേട്ടതാണ്.

1995-ല്‍ കാനഡയിലേക്ക് കുടിയേറിയ ജോര്‍ജ് മാത്യൂ ഇന്ത്യ-കാനഡ വാണിജ്യ-വ്യാപാര ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും കാനഡയിലേക്കും തിരിച്ചും കയറ്റുമതി- ഇറക്കുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന "അമേക്കന്‍ കാനഡ" യുടെ പ്രസിഡന്റാണ് അദ്ദേഹം.
കാനഡയിലുള്ള ഏഷ്യന്‍-ഇന്ത്യന്‍ ഡയസ്പരകള്‍ക്ക് എന്നും സഹായ ഹസ്തവുമായി എത്തുന്ന ജോര്‍ജ് മാത്യൂവിന് അമേരിക്കയിലും കാനഡയിലും വിവിധ ഓഫീസുകളുണ്ട്. കേരളത്തിലെ ഒരു അനാഥാലയത്തിന്റെ പ്രധാന സ്‌പോണ്‍സറാണ് അദ്ദേഹം.

ഇന്തോ- കനേഡിയന്‍ മാനുഷിക- വാണിജ്യ-വ്യാപാരബന്ധം വളര്‍ത്തുന്നതില്‍ ജോര്‍ജ് മാത്യൂവിന്റെ പങ്ക് മാനിച്ച് വിവിധ ഏജന്‍സികള്‍ അദ്ദേഹത്തെ ആദരിക്കുകയും "എക്‌സലന്‍സ് അവാര്‍ഡുകള്‍ " നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ട്രേഡ് ഡെലിഗേഷനില്‍ കാനഡയെ സ്ഥിരമായി പ്രതിനിധീകരിക്കുന്നവരില്‍ ഒരാള്‍ ജോര്‍ജ് മാത്യൂവാണ്.

ജോര്‍ജ് മാത്യൂവിനെ 905-616-3147, 647-800-5389, 248-275-1136 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കാനേഡിയന്‍ മലയാളി ജോര്‍ജ് മാത്യൂവിന് ഹിന്ദ് രത്തന്‍ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക