Image

എന്റെ രോദനം ആരറിയാന്‍ ആരുകേള്‍ക്കാന്‍: എബി തോമസ്

Published on 08 December, 2011
എന്റെ രോദനം ആരറിയാന്‍ ആരുകേള്‍ക്കാന്‍: എബി തോമസ്
ആധുനിക മനുഷ്യന്‍ കെട്ടിപടുതുയര്‍ത്തിയ,
ചിരകാല മോഹമായ ഡാമുകള്‍ ഇന്നു,
മനുഷകുലതിന് അന്ത്യവിധിക്കായി-
ഉയര്‍ന്നു നില്‍ക്കുന്ന ലക്ഷോപ-
ലക്ഷങ്ങളുടെ ജീവനായി മരണത്തിനായി…
ഓളങ്ങള്‍ തള്ളി അലയടിച്ചു കലോലങ്ങളല്ലേ
തഴുകുന്ന പെരിയാറിന് തീരത്ത്,
വാനോളം നിറയുന്ന ആശകള്‍ കണ്ടു-
ജീവിക്കുന്ന ജനങ്ങളില്‍ മുന്‍പില്‍ ,
നിന്നെ മറ്റാര്‍ക്കും കൊടുക്കാതെ-
സംഭരിച്ചു നിന്നേ കാത്തു സുഖിച്ചിരുന്ന-
മലയാളി ജനത്തെ നിന്റെ ചെറു-
കുസൃതിയില്‍ മുള്‍മുനയിലാക്കി മാറ്റി.
വിണ്ണിലെ നക്ഷത്രം കണ്ണുചിമ്മുന്നപോലെ,
വാനിലെ മട്ടുപ്പാവില് വിടര്‍ന്ന-
ചന്ദ്രനെപോലെ ഞാനും അലയടിക്കുന്നു,
സര്‍വ്വചരാചരത്തിന്‍ ദാഹം അടക്കാന്‍ .
എന്നാലും ഒന്നുമറിയാതെ ഒഴുകുന്ന എന്റെ-
രോദനം ആരറിയാന്‍ ആരു കേള്‍ക്കാന്‍ ?....'

രാഷ്ട്രീയ കോലാഹലങ്ങളുടെയും, പ്രാദേശിക അഭിപ്രായ ഭിന്നതയുടെയും നടുവില്‍ വിവാദമായി നിലകൊള്ളുന്ന മുല്ലപെരിയാര്‍ ഡാമിനെ എന്റെ മനസ്സില്‍ കണ്ടുകൊണ്ടു ഭാവനയില്‍ ഞാന്‍ എഴുതിയ ഒരു ചെറിയ കവിത പ്രവാസി മലയാളികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു.

എബി തോമസ്
ഡാലസ്, ടെക്‌സാസ്,
യു.എസ്.എ
എന്റെ രോദനം ആരറിയാന്‍ ആരുകേള്‍ക്കാന്‍: എബി തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക