Image

റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ അറസ്റ്റു ചെയ്ത് നീക്കി

Published on 08 December, 2011
റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ അറസ്റ്റു ചെയ്ത് നീക്കി
ചപ്പാത്ത് (ഇടുക്കി): മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടുക്കിയിലെ ചപ്പാത്തില്‍ നിരാഹാര സമരം നടത്തുന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ അറസ്റ്റു ചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണിത്. തുടര്‍ന്ന് അദ്ദേഹത്തെ കട്ടപ്പന സെന്റ് ജോണ്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു ദിവസമായി അദ്ദേഹം നിരാഹാര സമരം നടത്തുകയാണ്.

അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ ബുധനാഴ്ച വൈകീട്ട് പോലീസ് ചപ്പാത്തിലെ സമരപ്പന്തലിലെത്തിയിരുന്നു. എന്നാല്‍ അറസ്റ്റിന് വഴങ്ങില്ലെന്ന് റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചതോടെ പോലീസ് ശ്രമം ഉപേക്ഷിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ചപ്പാത്തില്‍ കെ. അജിത്ത് എം.എല്‍.എ.യും സമരസമിതി രക്ഷാധികാരി കെ.എന്‍. മോഹന്‍ദാസും ചപ്പാത്ത് മേഖലാ കണ്‍വീനര്‍ ബി.ബിനുവും ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.സിറിയക് തോമസും ഏഴാം ദിവസവും നിരാഹാരം തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക