Image

ജയലളിതയെ അനുകൂലിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച നടി മായയ്‌ക്കെതിരേ കേസ്‌

Published on 11 October, 2014
ജയലളിതയെ അനുകൂലിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച നടി മായയ്‌ക്കെതിരേ കേസ്‌
ചെന്നൈ: അഴിമതിക്കേസില്‍ ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്‌ക്ക്‌ വേണ്ടി ആത്മഹത്യാശ്രമം നടത്തിയ തമിഴ്‌ നടിമായയ്‌ക്കെതിരേ പോലീസ്‌ കേസെടുത്തു.

ജയലളിതയെ ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌. പോലീസ്‌ കമ്മീഷണര്‍ ഓഫീസിന്‌ മുന്നില്‍ വെച്ചായിരുന്നു നടിയുടെ ആത്മഹത്യ ശ്രമം. മകളെയും കൂട്ടിയാണ്‌ മായ പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌. ഒരു കന്നാസില്‍ മണ്ണെണ്ണയും താരത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു. തലവഴി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്താനായിരുന്നു മായയുടെ ശ്രമം.

സംഭവത്തില്‍ നടി മായയും മകളെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തതായി പോലീസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരെയും പോലീസ്‌ ചോദ്യം ചെയ്‌തു. ജയലളിതയ്‌ക്കെതിരായ കോടതി വിധിയില്‍ നടി മായ അസ്വസ്ഥയായിരുന്നത്രെ. ഇതേത്തുടര്‍ന്നാണ്‌ തന്റെയും മകളുടെയും ജീവന്‍ അവസാനിപ്പിക്കാന്‍ ഇവര്‍ ശ്രമം നടത്തിയത്‌. അടുത്തിടെ പുറത്തിറങ്ങിയ അമരകാവ്യം അടക്കം ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌ മായ.
ജയലളിതയെ അനുകൂലിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ച നടി മായയ്‌ക്കെതിരേ കേസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക