Image

ഒബാമയുടെ സെനറ്റ് സീറ്റ് ലേലം ചെയ്ത് വില്‍ക്കാന്‍ ശ്രമിച്ച മുന്‍ ഇല്ലിനോയ്‌സ് ഗവര്‍ണ്ണര്‍ക്ക് 14 വര്‍ഷം തടവ്

പി.പി.ചെറിയാന്‍ Published on 08 December, 2011
ഒബാമയുടെ സെനറ്റ് സീറ്റ് ലേലം ചെയ്ത് വില്‍ക്കാന്‍ ശ്രമിച്ച മുന്‍ ഇല്ലിനോയ്‌സ് ഗവര്‍ണ്ണര്‍ക്ക് 14 വര്‍ഷം തടവ്

ചിക്കാഗോ: ബരാക്ക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവു വന്ന സെനറ്റ് സീറ്റ് ലേലം ചെയ്ത് വില്‍ക്കുവാന്‍ ശ്രമിച്ച കുറ്റത്തിന് മുന്‍ ഇല്ലിനോയ്‌സ് ഡെമോക്രാറ്റ് ഗവര്‍ണ്ണര്‍ റോഡ് ബ്ലഗോജെവിക്കാന 14 വര്‍ഷം ജയില്‍ശിക്ഷ.

ഡിസംബര്‍ 7 ബുധനാഴ്ച ചിക്കാഗോ ഫെഡറല്‍ ജഡ്ജി ജെയിംസ് സാഗലാണ് ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്.
 
ഗവര്‍ണ്ണര്‍ പദവി ദുരുപയോഗപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി. ഇല്ലിനോയ്‌സിന്റെ ഗവര്‍ണ്ണര്‍ പദവി രണ്ടു തവണ വഹിച്ചിട്ടുള്ള റോഡിന്റെ മാപ്പപേക്ഷ കോടതി സ്വീകരിച്ചില്ല.

1970 നുശേഷം ജയില്‍ശിക്ഷ വിധിക്കപ്പെടുന്ന നാലാമത്തെ ഗവര്‍ണ്ണറാണ് റോഡ് ബ്ലഗോജെവിക്ക്. ഇതിനുമുമ്പു ഇല്ലിനോയ്‌സ് ഗവര്‍ണ്ണറായിരുന്ന ഒട്ടോ കെര്‍ണല്‍ (1961-1968) ഡെമോക്രാറ്റ്, ഡാന്‍വാക്കര്‍ (1973-1977, ഡെമോക്രാറ്റ്), ജോര്‍ജ്ജ് റയണ്‍ (1909-2003, റിപ്പബ്ലിക്കന്‍ ) എന്നിവരാണ് മറ്റു മൂന്നുപേര്‍ .

ഗവര്‍ണ്ണര്‍ എന്ന പദവിയില്‍ ഇരുന്നുകൊണ്ട് തെറ്റ് ചെയ്തതായി സമ്മതിച്ചുവെങ്കിലും കോടതി ഒരു ആനുകൂല്യവും അനുവദിച്ചില്ല.
ഒബാമയുടെ സെനറ്റ് സീറ്റ് ലേലം ചെയ്ത് വില്‍ക്കാന്‍ ശ്രമിച്ച മുന്‍ ഇല്ലിനോയ്‌സ് ഗവര്‍ണ്ണര്‍ക്ക് 14 വര്‍ഷം തടവ്
ഒബാമയുടെ സെനറ്റ് സീറ്റ് ലേലം ചെയ്ത് വില്‍ക്കാന്‍ ശ്രമിച്ച മുന്‍ ഇല്ലിനോയ്‌സ് ഗവര്‍ണ്ണര്‍ക്ക് 14 വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക