Image

ഗ്രീന്‍ കാര്‍ഡ് പരിധി നീക്കുന്നത് യുഎസ്. സെനറ്റ് തടഞ്ഞു (അങ്കിള്‍ സാം)

Published on 08 December, 2011
 ഗ്രീന്‍ കാര്‍ഡ് പരിധി നീക്കുന്നത് യുഎസ്. സെനറ്റ് തടഞ്ഞു (അങ്കിള്‍ സാം)
വാഷിംഗ്ടണ്‍: എംപ്ലോയ്‌മെന്റ് സ്‌പോണ്‍സേര്‍ഡ് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിധി നീക്കുന്നതിനുള്ള ബില്‍ പാസാക്കുന്നത് അമേരിക്കന്‍ സെനറ്റ് താല്‍ക്കാലികമായി മാറ്റിവച്ചു. അമേരിക്കയിലേക്കു ചേക്കേറിയ ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഇതു തിരിച്ചടിയാവുമെന്നു വിലയിരുത്തപ്പെടുന്നു. "ഫെയര്‍നസ് ഫോര്‍ ഹൈ സ്കില്‍ഡ് ഇമിഗ്രന്റ്‌സ് ആക്ട് (എച്ച്.ആര്‍. 3012) എന്ന പേരിലുള്ള ബില്‍ അമേരിക്കന്‍ ജനപ്രതിനിധിസഭ 15 നെതിരേ 389 വോട്ടിനു പാസാക്കിയശേഷമാണ് സെനറ്റിന്റെ പരിഗണനയ്ക്കു വിട്ടത്.

പ്രുമുഖ റിപ്പബ്ലിക്കന്‍ സെനറ്ററായ ചക് ഗ്രാസ്‌ലെയാണു ബില്‍ പാസാക്കുന്നതിനോടു വിയോജിപ്പു പ്രകടിപ്പിച്ചത്. ബില്‍ പാസാകുന്നതോടെ അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്കു മുന്‍കൂട്ടിക്കണ്ടാണ് വിയോജിക്കുന്നതെന്ന് ഗ്രാസ്‌ലെ വ്യക്തമാക്കി. തൊഴിലില്ലായ്മാ നിരക്ക് പരകോടിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വിദഗ്ധ തൊഴില്‍ തേടുന്ന അമേരിക്കന്‍ വംശജരുടെ തൊഴില്‍ സാധ്യതകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ബില്ലെന്നും ഗ്രാസ്‌ലെ പറഞ്ഞു.

ബില്‍ സെനറ്റ് പാസാക്കിയിരുന്നെങ്കില്‍ അമേരിക്കന്‍ തൊഴില്‍വിസ അനുവദിക്കുന്നതിനു വിവിധ രാജ്യങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണം പൂര്‍ണമായി നീക്കുമായിരുന്നു. കൂടാതെ കുടുംബ വിസ പരിധി നിലവിലെ ഏഴു ശതമാനത്തില്‍നിന്ന് പതിനഞ്ചു ശതമാനമായി ഉയരുകയും ചെയ്യുമായിരുന്നു. ഇന്ത്യയിലെയും ചൈനയിലെയും വിദഗ്ധ തൊഴിലാളികള്‍ക്കായിരുന്നു ഇതിന്റെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക.

WASHINGTON -- Longtime H-1B visa reformer Sen. Chuck Grassley (R-Iowa) is blocking Senate action on a bill to eliminate per-country caps on employment-sponsored green cards because "it does nothing to better protect Americans."

The bill, the "Fairness for High-Skilled Immigrants Act" (H.R. 3012), which sailed through the U.S. House late last month on a 389-to-15 vote, eliminated per-country caps on employment-sponsored green cards.

But Grassley, who has been fighting for major changes in the H-1B rules, didn't specify what changes he is seeking to the House bill. It's possible that he may be using the legislation to seek broader concessions in the use of all employer-sponsored visas, including H-1B.

Grassley, the ranking Republican on the Senate Judiciary Committee, last week placed a "hold" on the bill, putting it in a procedural limbo that may sink this effort.

"I have concerns about the impact of this bill on future immigration flows, and am concerned that it does nothing to better protect Americans at home who seek high-skilled jobs during this time of record high unemployment," said Grassley, last week, in the Senate in announcing his action.

The House bill doesn't increase green-card immigration, but is designed to reduce the wait for permanent residency where the backlog for green cards is the longest, particularly in India and China. The U.S. issues 140,000 employment-sponsored green cards annually under a system that sets uniform per-country caps.

But Grassley's comment about the bill and his reference to worker protections suggest that he is seeking a broader bill.

Grassley, along with Sen. Dick Durban (D-Ill.), has been trying for years to reform the H-1B visa program to give U.S. workers preference in hiring, increase the prevailing wages, and limit use of the visa by offshore outsourcing firms.

Sen. Mike Lee (R-Utah) introduced a companion bill (S. 1857) to the House bill.



മുന്‍ ഇല്ലിനോയിസ് ഗവര്‍ണര്‍ക്ക് 14 വര്‍ഷം തടവ്

വാഷിംഗ്ടണ്‍: അഴിമതിക്കേസില്‍ മുന്‍ ഇല്ലിനോയിസ് ഗവര്‍ണര്‍ റോഡ് ബ്ലാഗോജെവിച്ചിനു 14 വര്‍ഷം ജയില്‍ശിക്ഷ. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ സ്ഥാനമൊഴിഞ്ഞതേത്തുടര്‍ന്ന് ഒഴിവുവന്ന സെനറ്റ് സീറ്റ് വില്ക്കാന്‍ ശ്രമിച്ച കുറ്റമടക്കം നിരവധി അഴിമതിക്കേസുകളില്‍ ബ്ലാഗോജെവിച്ച് കുറ്റക്കാരനാണെന്ന് കോടതി കണ്‌ടെത്തി.

ബോധപൂര്‍വം നിയമം ലംഘിച്ച ബ്ലാഗോജെവിച്ചിനു പരമാവധി ശിക്ഷയായ 20 വര്‍ഷം തടവ് വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. 2008 ഡിസംബറിലാണ് ബ്ലാഗോജെവിച്ച് അറസ്റ്റിലായത്. ഡെമോക്രാറ്റ് നേതാവായ ബ്ലാഗോജെവിച്ച് രണ്ടു തവണ ഗവര്‍ണറായിരുന്നു. ജയില്‍ശിക്ഷയ്ക്കു പുറമെ 20,000 ഡോളര്‍ പിഴയൊടുക്കാനും കോടതി വിധിച്ചു. ഇദ്ദേഹത്തിന്റെ മുന്‍ഗാമിയായ റിപ്പബ്‌ളിക്കന്‍ ഗവര്‍ണറും അഴിമതിക്കേസില്‍ ജയിലിലാണ്.

സുക്കര്‍ബര്‍ഗിനും ഹാക്കര്‍മാരില്‍ നിന്നു രക്ഷയില്ല

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ഹാക്കര്‍മാരില്‍ നിന്നു രക്ഷയില്ല. സുക്കര്‍ബര്‍ഗിന്റെ അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ അദ്ദേഹവും കാമുകിയുമൊത്തുമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്വകാര്യചിത്രങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടു.

ഇതോടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം സുക്കര്‍ബര്‍ഗിനും ശരിക്കും ബോധ്യമായി. കാമുകിയുമൊത്ത് അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കൊപ്പമുള്ളതും കോഴിയെ തൂക്കിപ്പിടിച്ചുകൊണ്ടു നില്‍ക്കുന്നതുമുള്‍പ്പെടെ 14 ചിത്രങ്ങളാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. ഫേസ്ബുക്കിന്റെ സുരക്ഷാപ്രശ്‌നങ്ങള്‍ സുക്കര്‍ബര്‍ഗിനെ ബോധ്യപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഹാക്കര്‍മാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് സൂചിപ്പിക്കുന്ന കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്.

ഇതേത്തുടര്‍ന്ന് പഴുതുകള്‍ അടച്ചു സുരക്ഷ ശക്തിപ്പെടുത്തുന്ന നടപടി ഫേസ്ബുക്ക് അധികൃതര്‍ ഊര്‍ജിതമായി. ഉപയോക്താക്കളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റത്തിനു ഫേസ്ബുക്ക് നേരത്തെ വിമര്‍ശനവിധേയമായിരുന്നു. ഇന്റര്‍നെറ്റിലെ സൗഹൃദകൂട്ടായ്മയായ ഫേസ്ബുക്കിനു ലോകമെങ്ങുമായി 85 കോടി ഉപയോക്താക്കളുണ്ട്.

ഇറാനില്‍ വീണ പൈലറ്റില്ലാ വിമാനം: രഹസ്യം പുറത്താക്കാതെ യുഎസ്

വാഷിംഗ്ടണ്‍: ഇറാന്റെ പിടിയിലായ പൈലറ്റില്ലാ ചാരവിമാനത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുറത്തുവിടുന്നില്ല. യുഎസ് ചാരവിഭാഗമായ സിഐഎയ്ക്കു വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്ന അത്യാധുനിക ആര്‍ക്യു-170 പൈലറ്റില്ലാ വിമാനമാണു പിടികൂടിയതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. അഫ്ഗാനില്‍ നിരീക്ഷണപ്പറക്കല്‍ ദൗത്യത്തിലായിരുന്ന പൈലറ്റില്ലാ വിമാനങ്ങളിലൊന്നു തിരിച്ചെത്തിയിട്ടില്ലെന്നു നാറ്റോ സേന സമ്മതിക്കുന്നുണെ്ടങ്കിലും സിഐഎയും യുഎസ് പ്രതിരോധവിഭാഗമായ പെന്റഗണും ഇതു സംബന്ധിച്ചു മൗനം തുടരുകയാണ്. റഡാറുകളുടെ കണ്ണില്‍പ്പെടാത്ത വിമാനം അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് ഇറാനുള്ളിലേക്ക് 225 കിലോമീറ്റര്‍ കടന്നപ്പോള്‍ വീഴ്ത്തിയെന്നാണ് ഇറാന്റെ അവകാശവാദം.

നിയന്ത്രണം നഷ്ടപ്പെട്ടാല്‍ പറന്നുയര്‍ന്ന സൈനിക കേന്ദ്രത്തിലേക്കു തന്നെ മടങ്ങാനുള്ള യാന്ത്രിക ക്രമീകരണങ്ങളുള്ളവയാണ് യുഎസിന്റെ പൈലറ്റില്ലാ ചാരവിമാനങ്ങള്‍. ഇത് ഇറാനു കിട്ടിയെങ്കില്‍ യുഎസിന്റെ സൈനിക സാങ്കേതിക വിദ്യയും രഹസ്യങ്ങളും ചോരാനുള്ള സാധ്യതയുമുണ്ട്.

ആപ്പിള്‍ ഐപാഡിന് ചൈനയിലും രക്ഷയില്ല

ബെയ്ജിംഗ്്: ആപ്പിളിലന് അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും തിരിച്ചടി. പകര്‍പ്പാവകാശം ലംഘനത്തിന്റെ പേരില്‍ യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷണം നേരിടുന്ന ആപ്പിളിന് തങ്ങളുടെ പ്രസ്റ്റീജ് പ്രൊഡക്ടായ ഐപാഡ് ആ പേരില്‍ ചൈനയില്‍ വില്‍ക്കണമെങ്കില്‍ പേരു മാറ്റണം. അല്ലെങ്കില്‍ 160 കോടി ഡോളര്‍ ഒരു ചൈനീസ് കമ്പനിക്കു നല്‍കണം. ഐപാഡ് എന്ന വ്യാപാര നാമത്തിന്റെ ചൈനയിലെ ഉടമസ്ഥത പ്രോവ്യൂ ടെക്‌നോളജി എന്ന സ്ഥാപനത്തിനാണ്. ഒന്നുകില്‍ അവര്‍ക്ക് ഇത്രയും തുക നല്‍കി പേര് സ്വന്തമാക്കണം, അല്ലെങ്കില്‍ മറ്റൊരു പേരില്‍ ഐപാഡ് വില്‍ക്കണമെന്നാണ് ചൈനീസ് കോടതി വിധിച്ചിരിക്കുന്നത്.

ഹോങ്കോംഗ് ആസ്ഥാനമായ പ്രോവ്യൂ 2000, 2011 വര്‍ഷങ്ങളില്‍ തന്നെ ഐപാഡ് എന്ന പേര് ഒട്ടേറെ രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ആപ്പിള്‍ 2009 ല്‍ 54600 ഡോളര്‍ നല്‍കി പ്രോവ്യൂവില്‍ നിന്ന് ഈ വ്യാപാരനാമം വാങ്ങി. എന്നാല്‍ പ്രോവ്യൂവിന്റെ ഷെന്‍ഴെന്‍ (ചൈന) ആസ്ഥാനമായ ശാഖ ഐപാഡ് എന്ന പേര് ചൈനയില്‍ ഉപയോഗിക്കാനുള്ള അവകാശം നിലനിര്‍ത്തി. ആപ്പിള്‍ അന്നു മുതല്‍ നിയമയുദ്ധം നടത്തുന്നുണ്ട്. ഇതു തീരുമാനമാകാതെ തന്നെ, സെപ്റ്റംബറില്‍ ആപ്പിള്‍ ചൈനയില്‍ ഐപാഡ് വിപണിയിലെത്തിച്ചതാണ് ഇപ്പോഴത്തെ കേസിനു കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക