Image

ഫോമാ 2018: പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബെന്നി വാച്ചാച്ചിറയെ നിര്‍ദേശിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 09 October, 2014
ഫോമാ 2018: പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബെന്നി വാച്ചാച്ചിറയെ നിര്‍ദേശിച്ചു
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ യോഗത്തില്‍ 2018ലെ ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ വേദിയായി ചിക്കാഗോയെയും, പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബെന്നി വാച്ചാച്ചിറയെയും ഐക്യകണ്‌ഠ്യേന നിര്‍ദേശിച്ചു. ഷിക്കാഗോയിലെ അഞ്ച് മലയാളി സംഘടനകളുടേയും ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.

ഷിക്കാഗോ മലയാളി അസോസിയേഷനില്‍ നിന്നും സണ്ണി വള്ളിക്കളം, സെക്രട്ടറി സാബു നടുവീട്ടില്‍, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, വൈസ്‌ പ്രസിഡന്റ്‌ രഞ്ചന്‍ വര്‍ഗീസ്‌, മുന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ, നിയുക്ത സെക്രട്ടറി ബിജി സി. മാണി, മുന്‍ നാഷണല്‍ കമ്മിറ്റി അംഗം സാല്‍ബി പോള്‍ ചേന്നോത്ത്‌, സിനു പാലയ്‌ക്കത്തടം, മോഹന്‍ സെബാസ്റ്റ്യന്‍, ഫ്രാന്‍സീസ്‌ ഇല്ലിക്കല്‍, ഡൊമിനിക്‌ തെക്കേത്തല, അച്ചന്‍കുഞ്ഞ്‌ മാത്യു, സജി വര്‍ഗീസ്‌, വര്‍ക്കി സാമുവേല്‍, ഇല്ലിനോയി മലയാളി അസോസിയേഷനില്‍ നിന്നും മുന്‍ പ്രസിഡന്റ്‌ ജോസി കുരിശിങ്കല്‍, ഫോമാ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, കേരളാ അസോസിയേഷനില്‍ നിന്നും സിബി പാത്തിക്കല്‍, സണ്ണി ജോണ്‍, മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷനില്‍ നിന്ന്‌ ഫോമാ ആര്‍.വി.പി പീറ്റര്‍ കുളങ്ങര, കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷനില്‍ നിന്ന്‌ ബിജി ഫിലിപ്പ്‌, മറ്റ്‌ നേതാക്കളായ ജോര്‍ജ്‌ മാത്യു (ബാബു), ജോര്‍ജ്‌ തച്ചങ്കരി തുടങ്ങിയവര്‍ പങ്കെടുത്തു.

ഷിക്കാഗോയിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച്‌ സംഘടനാപാടവം തെളിയിച്ച നല്ലൊരു സംഘാടകനാണ്‌ ബെന്നി വാച്ചാച്ചിറ. ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌, ഫോമാ ആര്‍.വി.പി, ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, നിലവിലുള്ള (2014- 16) നാഷണല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയാണ്‌.

ഫോമാ എന്ന അംബ്രല്ലാ സംഘടനയെ ഉയരങ്ങളില്‍ എത്തിക്കുകയും, അംഗസംഘടനകളെ കോര്‍ത്തിണക്കി നല്ലൊരു പ്രവര്‍ത്തനം കാഴ്‌ചവെച്ച്‌ പ്രവര്‍ത്തിമേഖലകള്‍ ജനങ്ങളിലേക്ക്‌ എത്തിക്കുകയും, യുവജനങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം കൊടുക്കുക എന്ന ലക്ഷ്യമാണുള്ളത്‌. ഇതെല്ലാം പ്രാര്‍ത്തികമാകണമെങ്കില്‍ നിങ്ങളുടെ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.
ഫോമാ 2018: പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബെന്നി വാച്ചാച്ചിറയെ നിര്‍ദേശിച്ചുഫോമാ 2018: പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബെന്നി വാച്ചാച്ചിറയെ നിര്‍ദേശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക