Image

`അക്ഷരോത്സവം' അക്ഷരം മാസികയുടെ അഞ്ചാം വാര്‍ഷികാഘോഷത്തിന്‌ ഡാളസില്‍ തുടക്കംകുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2011
`അക്ഷരോത്സവം' അക്ഷരം മാസികയുടെ അഞ്ചാം വാര്‍ഷികാഘോഷത്തിന്‌ ഡാളസില്‍ തുടക്കംകുറിച്ചു
ഡാളസ്‌: അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന `അക്ഷരം' മാസികയുടെ അഞ്ചാമത്‌ വാര്‍ഷികാഘോഷങ്ങള്‍ക്ക്‌ ഡാളസില്‍ തുടക്കംകുറിച്ചു. അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ വെച്ച്‌ ആഘോഷപരിപാടികള്‍ തുടരുന്നതായിരിക്കും.

ഡിസംബര്‍ രണ്ടാം തീയതി വൈകിട്ട്‌ 7 മണിക്ക്‌ കേരളാ അസോസിയേഷന്‍ ഹാളില്‍ വെച്ച്‌ നടത്തപ്പെട്ട സമ്മേളനത്തില്‍ സി.ഇ.ഒ ജിന്‍സ്‌ മോന്‍ സഖറിയ അധ്യക്ഷത വഹിച്ചു. ഏലിയാസ്‌ മര്‍ക്കോസ്‌ ആമുഖ പ്രസംഗം നടത്തുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്‌തു.

മാസികയുടെ ആരംഭം മുതല്‍ ഇന്നുവരേയുള്ള പ്രവര്‍ത്തന പുരോഗതിയെകുറിച്ച്‌ സി.ഇ.ഒ ജിന്‍സ്‌മോന്‍ സഖറിയ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു. റവ.ഡോ. പി.പി. ഫിലിപ്പ്‌സ്‌ ആശംസാ പ്രസംഗം നടത്തുകയും സുവനീറിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു. മാസികയുടെ മാനേജിംഗ്‌ എഡിറ്റര്‍ പ്രിന്‍സ്‌ മാര്‍ക്കോസും സദസ്സിനെ അഭിസംബോധന ചെയ്‌ത്‌ പ്രസംഗിച്ചു.

സാഹിത്യ പ്രതിഭകളായ ജോസ്‌ ഓച്ചാലില്‍, ഏബ്രഹാം തെക്കേമുറി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ വര്‍ഗ്ഗീസ്‌ ചാമത്തില്‍, ബിസിനസ്‌ ആന്‍ഡ്‌ കമ്യൂണിറ്റി സര്‍വീസിന്‌, റിയാ ട്രാവല്‍സ്‌, ലോയല്‍ ട്രാവല്‍സ്‌, രാജു വര്‍ഗീസ്‌ (പോര്‍ട്ടല്‍ എക്‌സ്‌റേ), രമണി കുമാര്‍ (എ ആന്‍ഡ്‌ എസ്‌ ഹോം ഹെല്‍ത്ത്‌ കെയര്‍), എലിം ഹോം ഹെല്‍ത്ത്‌ കെയര്‍, ടി.സി. ചാക്കോ, ഹരി പിള്ള സി.പി.എ, ചാള്‍സ്‌ വര്‍ഗീസ്‌ (ചാള്‍സ്‌ ഇന്‍ഷ്വറന്‍സ്‌), ഷിജു ഏബ്രഹാം (സ്‌പെക്‌ട്രം ഫിനാന്‍സ്‌) എന്നിവരെ തദവസരത്തില്‍ പ്രശംസാ ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട നിരവധി പ്രമുഖ വ്യക്തികള്‍ പരിപാടികളില്‍ സംബന്ധിച്ചു.
`അക്ഷരോത്സവം' അക്ഷരം മാസികയുടെ അഞ്ചാം വാര്‍ഷികാഘോഷത്തിന്‌ ഡാളസില്‍ തുടക്കംകുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക