Image

ഫൊക്കാന കണ്‍വന്‍ഷന്‍-2012 സുവനീര്‍ പ്രകാശനം ചെയ്യുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 08 December, 2011
ഫൊക്കാന കണ്‍വന്‍ഷന്‍-2012 സുവനീര്‍ പ്രകാശനം ചെയ്യുന്നു
ഹൂസ്റ്റണ്‍: 2102 ജൂലൈയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ഒരു സുവനീര്‍ പ്രകാശനം ചെയ്യുന്നതായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള അറിയിച്ചു.

സുവനീറിന്‌ അനുയോജ്യമായ പേരും,സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവയും അമേരിക്കയിലെ എഴുത്തുകാരില്‍ നിന്ന്‌ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന പേര്‌ നിര്‍ദ്ദേശിക്കുന്ന ഒരാള്‍ക്ക്‌ പാരിതോഷികവും ഫൊക്കാന നല്‌കുന്നതാണെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പന്‍ അറിയിച്ചു.

സുവനീറിന്‌ പേര്‌ നിര്‍ദ്ദേശിക്കാന്‍ താല്‌പര്യമുള്ളവരും, സാഹിത്യ രചനകള്‍, പരസ്യങ്ങള്‍ മുതലായവ നല്‍കാന്‍ ആഗ്രഹമുള്ളവരും ജിനു തോമസ്‌ 713 517 6582, തോമസ്‌ വൈക്കത്തുശ്ശേരില്‍ 281 250 6399 എന്നിവരുമായി ബന്ധപ്പെടുക.
ഫൊക്കാന കണ്‍വന്‍ഷന്‍-2012 സുവനീര്‍ പ്രകാശനം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക