Image

അമൃത ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരുന്നു

Published on 07 December, 2011
അമൃത ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരുന്നു
കൊച്ചി: ശമ്പള വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ കൊച്ചി അമൃത ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തുടരുന്നു. ഇന്ന്‌ രാവിലെ സമരത്തിന്‌ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട്‌ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരും അമൃതയിലെത്തി.

ഇന്ന്‌ രാവിലെ പി രാജീവ്‌ എംപി ആശുപത്രി മാനേജ്‌മെന്റുമായും നഴ്‌്‌സ്‌ സംഘടനാ ഭാരവാഹികളുമായും ചര്‍ച്ച നടത്തിയിരുന്നു. സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ അദ്ദേഹം മാനേജ്‌മെന്റിനെ അറിയിച്ചു. പ്രശ്‌നത്തിന്‌ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന്‌ സമരക്കാരോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ സമരം ഒത്തുതീര്‍പ്പായില്ല.

ഇതിനിടെ ചര്‍ച്ചയ്‌ക്കെത്തിയ യുണൈറ്റഡ്‌ നേഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍ നേതാക്കളെ ആശുപത്രിയ്‌ക്കുള്ളിലേക്ക്‌ വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്നാണ്‌ നഴ്‌സുമാര്‍ ആരോപിച്ചു. അക്രമിച്ചവരില്‍ ആശുപത്രി ജീവനക്കാരും ബിജെപിആര്‍എസ്‌എസ്‌ ഗുണ്ടകളുംഉണ്ടായിരുന്നുവെന്ന്‌ സമരക്കാര്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക