Image

അക്രമം തുടര്‍ന്നാല്‍ കേരളത്തിലേക്ക്‌ ചരക്ക്‌ എത്തിക്കില്ല: ലോറി ഉടമകള്‍

Published on 07 December, 2011
അക്രമം തുടര്‍ന്നാല്‍ കേരളത്തിലേക്ക്‌ ചരക്ക്‌ എത്തിക്കില്ല: ലോറി ഉടമകള്‍
ചെന്നൈ: തമിഴ്‌നാട്ടില്‍നിന്ന്‌ എത്തുന്ന ലോറികള്‍ക്കുനേരെ കേരളത്തില്‍ അക്രമം തുടര്‍ന്നാല്‍ ചരക്ക്‌ നീക്കം അവസാനിപ്പിക്കുമെന്ന്‌ തമിഴ്‌നാട്ടിലെ ലോറി ഉടമകള്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷത്തിന്‌ അടിയന്തര പരിഹാരം കാണാന്‍ ഇരു സംസ്ഥാന സര്‍ക്കാറുകളും നടപടിയെടുക്കണമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ നല്ലതമ്പി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേരളത്തിലേക്ക്‌ കൊണ്ടുവന്ന പാല്‍, പച്ചക്കറി, പലചരക്ക്‌ എന്നിവയുമായി പോയ ലോറികള്‍ കമ്പത്തും ഗൂഡല്ലൂരിലും അക്രമികള്‍ തടഞ്ഞ്‌ തിരിച്ചയച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക