Image

ലോക്പാല്‍ കരട് ബില്ലിന് അന്തിമ രൂപമായി; വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കും

Published on 07 December, 2011
ലോക്പാല്‍ കരട് ബില്ലിന് അന്തിമ രൂപമായി; വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: ലോക്പാല്‍ കരട് ബില്ലിന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകാരം നല്‍കി. കരട് ബില്ല് വെള്ളിയാഴ്ച സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള കരട് ബില്ലിനാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം സ്റ്റാന്‍ഡിംഗ് കമ്മിറ്റി പാര്‍ലമെന്റിന് വിട്ടു. പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുള്ള ബില്ല് അംഗീകരിക്കാനാകില്ലെന്ന് അന്നാ ഹസാരെ സംഘാംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക