Image

പാക് പ്രസിഡന്റ് സര്‍ദാരി രാജിവെക്കുമെന്ന് സൂചന

Published on 07 December, 2011
പാക് പ്രസിഡന്റ് സര്‍ദാരി രാജിവെക്കുമെന്ന് സൂചന
വാഷിങ്ടണ്‍: പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫോറിന്‍ പോളിസി മാഗസില്‍ റിപ്പോര്‍ട്ടു ചെയ്തു. വൈദ്യ പരിശോധനയ്ക്കുവേണ്ടി സര്‍ദാരി തിങ്കളാഴ്ച ദുബായിലേക്ക് പോയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 56 കാരനായ അദ്ദേഹം അടിയന്തരമായി ദുബായിലേക്ക് പോയതെന്ന് മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യം മോശമായതിനാലും സൈന്യത്തില്‍നിന്നുള്ള സമ്മര്‍ദ്ദം മൂലവും സര്‍ദാരി ഉടന്‍ രാജിവെക്കുമെന്നാണ് വെളിപ്പെടുത്തല്‍.

അദ്ദേഹം ദുബായില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാവാനും ഉടന്‍ രാജിവെക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ പാക് സ്ഥാനപതിയെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി അടുത്തിടെ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടയിലും അദ്ദേഹം ആശയക്കുഴപ്പത്തില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക