Image

ഫിലാഡല്‍ഫിയയില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം

ജോസ്‌ മാളേയ്‌ക്കല്‍ Published on 09 June, 2011
ഫിലാഡല്‍ഫിയയില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം
ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ ദേവാലയത്തില്‍ ജൂണ്‍ 4 ശനിയാഴ്‌ച്ച നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ 18 സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവില്‍നിന്നും ആദ്യകുര്‍ബാന, സ്ഥൈര്യലേപനം എന്നീ
കൂദാശകള്‍ സ്വീകരിച്ചു.

ബിഷപ്പ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികനായും, വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം ഉള്‍പ്പെടെ 9 വൈദികര്‍ സഹകാര്‍മ്മികരായും അര്‍പ്പിച്ച വിശുദ്ധബലി മധ്യേയാണ്‌ പിതാവ്‌ കുട്ടികള്‍ക്ക്‌ കൂദാശകള്‍ നല്‍കിയത്‌. ഒരുവര്‍ഷം നീണ്ടുനിന്ന ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികളെ കൂദാശാസ്വീകരണത്തിനൊരുക്കിയത്‌ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരായ സില്‍വി ജോര്‍ജ്‌, ജേക്കബ്‌ ചാക്കോ, മെര്‍ലി പാലത്തിങ്കല്‍ എന്നിവരായിരുന്നു. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഡോ.
ജെയിംസ്‌ കുറിച്ചി, ട്രസ്റ്റിമാരായ പി. എസ്‌. തോമസ്‌, ജോര്‍ജ്‌ തറക്കുന്നേല്‍. എബ്രാഹം മുണ്ടക്കല്‍, ടോമി അഗസ്റ്റിന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരായ സില്‍വി, ജേക്ക്‌, മോളി, ആനി, മലിസ്സ, സലിന, രേഷ്‌മാ എന്നിവര്‍ കുട്ടികളെ ഒരുക്കുന്നതിനും, പ്രദക്ഷിണമായി പള്ളിയില്‍ പ്രവേശിക്കുന്നതിനും ചടങ്ങുകള്‍ ചിട്ടയായി നടത്തുന്നതിനും സഹായിച്ചു.
ഫിലാഡല്‍ഫിയയില്‍ പ്രഥമദിവ്യകാരുണ്യസ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക