Image

ഛത്തീസ്ഗഡില്‍ മാവോവാദികള്‍ പാലം തകര്‍ത്തു

Published on 07 December, 2011
ഛത്തീസ്ഗഡില്‍ മാവോവാദികള്‍ പാലം തകര്‍ത്തു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദികള്‍ ദേശീയപാതയിലെ പാലം സ്‌ഫോടനത്തില്‍ തകര്‍ത്തു. തലസ്ഥാനമായ റായ്പൂരിനെ മാവോവാദികളുടെ ശക്തികേന്ദ്രമായ ബസ്തര്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 30 ലെ പാലമാണ് ബുധനാഴ്ച പുലര്‍ച്ചെ തകര്‍ത്തത്. റായ്പൂരില്‍നിന്ന് 210 കിലോമീറ്റര്‍ അകലെയുള്ള കൊണ്ടഗാവിലാണ് സംഭവം.

സ്‌ഫോടനത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക പാലം നിര്‍മ്മിച്ച് ഗതാഗതം പുന:സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കുഴിബോംബ് സ്ഥാപിച്ച മാവോവാദികള്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയതായി ബസ്തര്‍ എസ്.പി രത്തന്‍ ലാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക