Image

മുല്ലപ്പെരിയാര്‍: ജോസ് കെ മാണി ഇറങ്ങിപ്പോയി

Published on 07 December, 2011
മുല്ലപ്പെരിയാര്‍: ജോസ് കെ മാണി ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി എം.പി ലോക്‌സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ജോസ് കെ മാണി, പി.ടി തോമസ് എന്നിവരാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ലോക്‌സഭയില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് എം.പിമാരെ ശാന്തരാക്കി. പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് മുന്‍പ് ജോസ് കെ മാണി എം.പി ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സമരം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക