Image

വൈകോയുടെ സമരവേദി തേനി ടൗണിലേക്ക് മാറ്റി

Published on 07 December, 2011
വൈകോയുടെ സമരവേദി തേനി ടൗണിലേക്ക് മാറ്റി
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എം.ഡി.എം.കെ നേതാവ് വൈകോ നടത്താന്‍ നിശ്ചയിച്ച ഉപവാസ സമരത്തിന്റെ വേദി കമ്പത്തുനിന്ന് തേനി ടൗണിലേക്ക് മാറ്റി. അണക്കെട്ടുമായി ബന്ധപ്പെട്ട് കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപവാസ വേദി മാറ്റിയതെന്ന് എം.ഡി.എം.കെ വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് വൈകോ ഒരുദിവസത്തെ ഉപവാസ സമരം നടത്തുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ചാണ് സമരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക