Image

ഫെബ്രുവരി 28ന്‌ അഖിലേന്ത്യാ ട്രേഡ്‌ യൂണിയന്‍ പണിമുടക്ക്‌

Published on 07 December, 2011
ഫെബ്രുവരി 28ന്‌ അഖിലേന്ത്യാ ട്രേഡ്‌ യൂണിയന്‍ പണിമുടക്ക്‌
കോല്‍ക്കത്ത: ട്രേഡ്‌ യൂണിയനുകള്‍ ഫെബ്രുവരി 28ന്‌ അഖിലേന്ത്യാ പണിമുടക്ക്‌ നടത്താന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ്‌ പണിമുടക്ക്‌. ബിഎംഎസ്‌, ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു എന്നിവ ഉള്‍പ്പെടെ 12 യൂണിയനുകള്‍ 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കും. തങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞ രണ്ടു വര്‍ഷമായി സമരം നടത്തിയിട്ടും ചര്‍ച്ചയ്‌ക്കു പ്രധാനമന്ത്രി തയാറായിട്ടില്ലെന്ന്‌ നേതാക്കള്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക