Image

സി.പി.എം നേതാവ്‌ തോമസ്‌ ഐസക്കിനെതിരെ വിജിലന്‍സ്‌ കേസ്‌

Published on 07 December, 2011
സി.പി.എം നേതാവ്‌ തോമസ്‌ ഐസക്കിനെതിരെ വിജിലന്‍സ്‌ കേസ്‌
തിരുവനന്തപുരം: സി.പി.എം നേതാവ്‌ തോമസ്‌ ഐസക്കിനെതിരെ വിജിലന്‍സ്‌ കേസ്‌. ഐസക്ക്‌ ധനമന്ത്രിയായിരുന്ന 2007-08 ലെ ബജറ്റില്‍ നാലു ശതമാനം നികുതി ഇളവ്‌ പ്രഖ്യാപിച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്‌ടാക്കിയതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. തിരുവനന്തപുരം കോട്ടയ്‌ക്കകം സ്വദേശി വേണുഗോപാല്‍ അഭിഭാഷകനായ കെ.കെ. വിജയന്‍ മുഖേന നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ്‌ ജഡ്‌ജി പി.കെ. ഹനീഫ്‌ കേസ്‌ വാദംകേള്‍ക്കുന്നതിനായി 31 ലേക്കു മാറ്റി.

ഓരോ കശുവണ്‌ടി കയറ്റുമതിക്കാരനും 1,250 കോടി രൂപവരെ നികുതി കുടിശിക വരുത്തിയിട്ടുള്ള സമയത്താണ്‌ മന്ത്രിസഭയുടെ അനുമതിയില്ലാതെ കശുവണ്‌ടി മുതലാളിമാര്‍ക്ക്‌ ധനമന്ത്രിയായിരുന്ന തോമസ്‌ ഐസക്‌ വഴിവിട്ട്‌ നികുതിയിളവു നല്‍കിയത്‌.അക്കൗണ്‌ടന്റ്‌ ജന റല്‍ കണക്കെടുപ്പു നടത്തിയപ്പോള്‍ രണ്‌ടു സര്‍ക്കിളുകളില്‍ മാത്രമായി 96 കോടിരൂപയുടെ നികുതി നഷ്ടം സര്‍ക്കാരിനുണ്‌ടായതായി കണെ്‌ടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക