Image

മുല്ലപ്പെരിയാറിലെ വെള്ളം: തമിഴ്‌നാട്‌ കണക്കെടുപ്പ്‌ തുടങ്ങി

Published on 07 December, 2011
മുല്ലപ്പെരിയാറിലെ വെള്ളം: തമിഴ്‌നാട്‌ കണക്കെടുപ്പ്‌ തുടങ്ങി
തേനി: മുല്ലപ്പെരിയാറിലെ വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നത്‌ മലയാളികളെന്ന്‌ തമിഴ്‌നാടിന്റെ വാദം. ഇതനുസരിച്ച്‌ തമിഴ്‌നാട്ടിലെ കമ്പം, തേനി മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കെടുപ്പ്‌ തുടങ്ങി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലവിവരങ്ങള്‍ പുറത്തുവിടും.

കേരളത്തിലെ പല എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കും തേനി, മധുര, രാമനാഥപുരം, ഡിന്‍ഡിഗല്‍ ജില്ലകളില്‍ ആയിരക്കണക്കിന്‌ ഏക്കര്‍ തോട്ടങ്ങളുണ്‌ട്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രയോജനം കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളും വ്യവസായികളും സിനിമാതാരങ്ങളും അ നുഭവിക്കുന്നുണെ്‌ടന്നു ബോധ്യപ്പെടുത്താനാണു തമിഴ്‌നാടിന്റെ അടിയന്തര നീക്കം. തേനിയില്‍ ആയിരം ഏക്കര്‍വരെ മുന്തിരി, തെങ്ങ്‌, മാവ്‌ തുടങ്ങിയ കൃഷികളുള്ള മലയാളികളുണ്ടെന്നാണ്‌ കണക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക