Image

മുല്ലപ്പെരിയാര്‍: കേരളം ഇന്ന്‌ പ്രത്യേക അപേക്ഷ നല്‍കും

Published on 07 December, 2011
മുല്ലപ്പെരിയാര്‍: കേരളം ഇന്ന്‌ പ്രത്യേക അപേക്ഷ നല്‍കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ 120 അടിയിലേക്ക്‌ താഴ്‌ത്തണമെന്ന്‌ ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്നു പ്രത്യേക അപേക്ഷ നല്‍കും. മുല്ലപ്പെരിയാര്‍ മേഖലയിലെ സ്ഥിതി ആശങ്കാ ജനകമാണെന്നും ജനങ്ങള്‍ ഭയഭീതിയിലാണെന്നും അപേക്ഷയില്‍ പറയുന്നു. നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ 120 അടിയാക്കി താഴ്‌ത്താന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കാന്‍ സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ പ്രദേശത്തുണ്ടായ ഭൂചലനങ്ങള്‍ അണക്കെട്ടിനെ ബാധിച്ചിട്ടുണെ്‌ടന്ന റിപ്പോര്‍ട്ട്‌ സഹിതമാണ്‌ സര്‍ക്കാര്‍ ഇക്കാര്യം ഉന്നയിക്കുന്നത്‌.

എന്നാല്‍ ഡാം സുരക്ഷിതമല്ലെന്ന്‌ പ്രസ്‌താവന നടത്തുന്നത്‌ തടയണമെന്നു അപേക്ഷിച്ച്‌ തമിഴ്‌നാട്‌ നേരത്തെ ഒരു അപേക്ഷ നല്‍കിയിരുന്നു. അണക്കെട്ട്‌ തകര്‍ക്കാന്‍ ആസുത്രിതമായ ശ്രമം നടക്കുന്നുണെ്‌ടന്നും ഡാമിന്‌ കേന്ദ്രസേനയുടെ സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു രണ്‌ടാമത്തെ അപേക്ഷ. ഈ സാഹചര്യത്തിലാണ്‌ കേരളവും പുതിയ അപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക