അക്രമരാഷ്ട്രീയംവഴി നേട്ടങ്ങള്‍ കൊയ്യുന്നവര്‍ മലയാളി കുടുംബങ്ങളെ അനാഥമാക്കുന്നു - ബ്ലെസന്‍ സാമുവേല്‍
AMERICA
30-Sep-2014
ബ്ലെസന്‍ സാമുവേല്‍
AMERICA
30-Sep-2014
ബ്ലെസന്‍ സാമുവേല്‍

വീണ്ടും കണ്ണൂര്‍ രക്തത്തില്‍ മുങ്ങി. ആര്‍.എസ്.എസ്. നേതാവ് ഈ മനോജിനെ കമ്യൂണിസ്റ്റ് മര്‍ക്‌സിസ്റ്റ് അനുഭാവികള്‍ വെട്ടികൊന്നതാണ് കണ്ണൂര്‍ വീണ്ടും രക്തത്തില്‍ മുങ്ങിയത്. രാഷ്ട്രീയ പകപോക്കലാണ് ഈ അതിക്രൂരമായ കൊലപാതകത്തിനു പിന്നിലെങ്കിലും അത് മുഷ്യമനസാക്ഷിയെ തന്നെ മരവിച്ചുയെന്നു തന്നെ പറയാം. അത്രക്രൂരമായാണ് മനോജിനെ വകവരുത്തിയത്. റവല്യൂഷണറി പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ അരുംകൊലയുടെ ഞെട്ടല്‍ മാറും മുന്‍പെ നടന്ന ഈ കൊലപാതകം കണ്ണൂരിനെ രക്തകറ പുരണ്ട മണ്ണായി പുറംലോകം ചിത്രീകരിക്കുകയും പരിഹസിക്കുക യും ചെയ്യുകയാണ്.
രാഷ്ട്രീയ കൊലപാതകങ്ങ ള്‍ കണ്ണൂരിനെ രക്തപങ്കിലമാക്കുന്നുയെന്നതു മാത്രമല്ല അത് ക ണ്ണൂരില്‍ ഒരു നിത്യസംഭവമായി മാറുകയുമാണെന്നു തന്നെ പറയാം. കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ ട്ടികളുടെ ശക്തി തെളിയിക്കുന്നത് എതിരാളികളെ വകവരുത്തിയാണെന്നുപോലും തോന്നിപ്പോകുകയാണ് അവിടുത്തെ രാഷ് ട്രീയ കൊലപാതകങ്ങള്‍ കാണുമ്പോള്‍, അത്രകണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരിന്റെ മണ്ണില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് നടന്നു കഴിഞ്ഞു. ഒരു അറവുമാടിനെ കൊല്ലുന്ന ലാഘവത്തോടെയാണ് കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ എതിരാളികളെ വെട്ടിനുറുക്കുന്നത്.

ആരും ഇതില്‍ പിന്നിലല്ല. വിപ്ലവവീര്യം ഉള്ളിലുള്ളവരെന്ന് അവകാശപ്പെടുന്നവര്‍ അതിലും ഒരു പടി മുന്നിലാണെന്നു പറയാം. ഈ പാര്‍ട്ടികളുടെയൊക്കെ നേതാക്കന്‍മാരുടെ ഇംഗിതത്തിനു വഴങ്ങിയോ ഉത്തരവുകള്‍ അനുസരിച്ചോ ആകാം എതിരാളികളെ അതിക്രൂരമായി വകവരുത്തുന്നത്. അങ്ങ നെ ചെയ്യുമ്പോള്‍ അതില്‍ ബലിയാടാകുന്നത് വകവരുത്തുന്നവരും വകവരുത്തപ്പെടുന്നവരുമാണെന്ന സത്യം പലപ്പോഴും ഇതിന് മുന്നിട്ടിറങ്ങുന്നവര്‍ ചിന്തിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇതില്‍ തകരുന്നത് ഇവരുടെയൊക്കെ കുടുംബങ്ങളും മറ്റുമാണെന്ന് പല സംഭവങ്ങളും തുറന്നുകാട്ടുന്നുണ്ട്. എണ്‍പതിന്റെ മധ്യത്തില്‍ മധ്യതിരുവിതാംകൂറിലെ ഒരു പ്രശസ്തമായ കലാലയത്തില്‍ നടന്ന ഒരു വിദ്യാര്‍ത്ഥി സംഘട്ടനത്തില്‍ ഒരു വിപ്ലവപാര്‍ട്ടിയുടെ കോളേജിലെ ഒരു പ്രമുഖനായ നേതാവ് കൊല്ലപ്പെടുകയുണ്ടായി. കൊല്ലപ്പെട്ടശേഷം മൂന്നാല് വര്‍ഷം അദ്ദേഹത്തിന്റെ രക്തസാക്ഷിദിനം ഗംഭീരമായി പാര്‍ട്ടി ''ആഘോഷിച്ചു.'' അതിനുശേഷം അത് പിന്നെ ഒരു പേരിനുവേണ്ടി മാത്രമായി. ഇന്ന് അ ത്രപോലുമില്ല. ഇന്ന് പാര്‍ട്ടി ആ ദിനം ഓര്‍ക്കുന്നുപോലുമില്ലെന്ന രീതിയിലാണ് ആ ദിനം കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ കൊലപാതകത്തിലെ ഏകദൃക് സാക്ഷിയും ആ കോളേജിലെ ത ന്നെ ചെയര്‍മാനുമായ വ്യക്തിയെയും എതിരാളികള്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ വകവരുത്തുകയുണ്ടായി.
ഇവരെ വകവരുത്തിയ എതിര്‍പാര്‍ട്ടിയിലെ ആളുകള്‍ പി ന്നീട് ഇതെകുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുകയും ചെയ്തത് തെറ്റായിപോയിയെന്ന് പലരോടും പറയുകയുണ്ടായി. ജീവിതകാലം മു ഴുവന്‍ കുറ്റബോധത്തോട് ജീവിക്കുന്നത് ഏത് ശിക്ഷയേക്കാളും വലിയതാണ്. ഇതില്‍ നഷ്ടം ആ കുടുംബാംഗങ്ങള്‍ക്കുമാത്രമാണ്. എന്നാല്‍ അതിന് ഉത്തരവിട്ട നേതാക്കള്‍ക്ക് അതില്‍ രാഷ്ട്രീയ നേട്ടമുണ്ടായി. അവര്‍ ജനപ്രതിനിധികളും അധികാരകസേരയിലും ഇതില്‍ കൂടി മുതലെടുപ്പ് നടത്തി ആകുകയും ഇ രിക്കുകയും ചെയ്തുയെന്നത് ആ പ്രദേശത്തുള്ള വ്യക്തിയെന്ന നിലയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ രക്തസാക്ഷികളെ ഉയര്‍ത്തിപിടിച്ച് അവരുടെ പാര്‍ട്ടിക്കാരുടെ നേതാക്കളും മുതലെടുപ്പ് നടത്തി അധികാരത്തില്‍ കയറുകയും ജനപ്രതിനിധികളാകുകയും ചെയ്തിട്ടുണ്ട്. ഈക്കാര്യത്തില്‍ ഇടത് വലത് വ്യത്യാസം ഒന്നും തന്നെയില്ലെന്ന് തുറന്നു പറയുന്നു.
ഇങ്ങനെ പറയാന്‍ എത്രയോ ഉദാഹരണങ്ങള്‍ കേരളത്തിലും ഇന്ത്യയിലുമുണ്ട്. കുട്ടി കുരങ്ങ ന്‍മാരെ കൊണ്ട് ഇങ്ങനെ പായസം നക്കിക്കുന്ന നാറിയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നമ്മുടെ നേതാക്കളുടെ തനിനിറം അറിയാന്‍ സാധാരണക്കാരായ ഈ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലായെന്നതാണ് സത്യം. കൊല്ലും കൊലവിളിയും നടത്തി ശക്തി തെളിയിക്കുന്ന ഈ നേ താക്കന്‍മാരുടെ ആരെങ്കിലും മ ക്കള്‍ വെട്ടിയും നുറുക്കിയും കൊല്ലപ്പെട്ടിട്ടുണ്ടോ. അവര്‍ ക്കൊക്കെ ബ്ലാക്ക് ക്യാറ്റുകളുടെയുംകേരളപോലീസിന്റെയും സുരക്ഷയും മറ്റും ഉണ്ടാകും. അല്ലെങ്കില്‍ ഉണ്ടാക്കിയെടുക്കും മന്ത്രിമാരാണെങ്കില്‍ അവരുടെ ഭാര്യമാര്‍ പോലീസ് അകമ്പടിയോട് മാത്രമേ ഷോപ്പിംഗിനുപോലും പോകൂ. മക്കള്‍ ഊട്ടിപോലെയു ള്ള കാറ്റും വെളിച്ചവും കേറാത്ത ശീതീകരിച്ച സ്‌കൂളുകളില്‍ പഠിക്കുമ്പോള്‍ ഇവിടെയുള്ള സാധാരണക്കാരു പഠിക്കുന്ന സ് കൂളുകളില്‍ പഠിപ്പുമുടക്കി സമ രം ചെയ്യാനും സംഘടനം നടത്തി കരുത്തുതെളിയിക്കാനും ആഹ്വാനം ചെയ്യും ഈ നേതാക്കള്‍ മക്കളെ ഊട്ടിയിലെ മുന്തി യ സ്‌ക്കൂളില്‍ വിട്ട് പഠിപ്പിച്ച് ഇത്തരം പ്രവര്‍ത്തിചെയ്ത ഒരു കര്‍ഷക പാര്‍ട്ടിയുടെ സമുന്നതനായ നേതാവിനെ അറിയാം. കര്‍ഷകനുവേണ്ടി നിലകൊള്ളുന്നുയെന്ന് ഖോരപ്രസംഗം നടത്തിയ ആ നേതാവ് അവസരം കിട്ടിയപ്പോള്‍ ഊട്ടിയില്‍ വിദ്യാഭ്യാസം ചെയ്ത യാതൊരു സം ഘടന പ്രവര്‍ത്തനവും ചെയ്ത മകനെ കുറെ കൂടി വ്യക്തമായി പറഞ്ഞാല്‍ ''അമൂല്‍ബേബിയെ'' ജനപ്രതിനിധി വാഴിക്കുകയുണ്ടായി. അദ്ദേഹം മാത്രമല്ല അദ്ദേഹത്തില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് അതെപേരില്‍ തങ്ങളുടെ പേരി ന്റെ അക്ഷരങ്ങള്‍ കൂട്ടി പാര്‍ട്ടിയുണ്ടാക്കിയ ചില നേതാക്കളും ഇപ്പണി ചെയ്തിട്ടുണ്ട്. കേരളത്തിലെ മുന്തിയ വിപ്ലവ പാര്‍ട്ടികളുടെ ചില നേതാക്കളുടെ മക്ക ള്‍ ഉപരിപഠനവും മറ്റും നടത്തുന്നത് വിദേശത്താണ്. മുഴുവന്‍ സമയപാര്‍ട്ടി പ്രവര്‍ത്തനം നടത്തി നക്കാപീച്ച ശമ്പളം വാങ്ങുന്ന ഈ നേതാക്കന്‍മാരുടെ മക്കള്‍ എങ്ങനെ ഭീമമായ തുക ഫീസായി കൊടുത്ത് വിദേശത്തു പഠിക്കുന്നുയെന്നത് എല്ലാവര്‍ ക്കുമറിയാവുന്ന കാര്യമാണ്.
മക്കളെ ഉന്നത വിദ്യാഭ്യാസം ചെയ്യിക്കാനും ഉന്നത ഉദ്യോഗം വാങ്ങി കൊടുക്കാനും വേണ്ടി എതിരാളികളായ പാര്‍ട്ടി നേതാക്കളുമായി രഹസ്യധാരണ ഉ ണ്ടാക്കി രാഷ്ട്രീയ നാടകം കളി ച്ച പല നേതാക്കന്‍മാരും ഇന്ന് കേരളത്തില്‍ ഭരണത്തിലും പുറത്തും ഉണ്ടെന്ന് ആരോപണം ഉന്നയിച്ചത് കേരളത്തിലെ രാ ഷ്ട്രീയ നേതാക്കന്‍മാരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെയും നാണംകെട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും ഉദാഹരണമാണ്.
കേരളത്തിലെ ഒരു സഹകരണ മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് പി.ജി. അഡ്മിഷന്‍ കിട്ടാന്‍വേണ്ടി ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.പി.എം. ലെ ചില നേതാക്കളുമായി ചില സഹകരണം നടത്തിയതായി ആരോപണം മുണ്ടായത് കേരളത്തില്‍ വന്‍വിവാദം തന്നെ സൃ ഷ്ടിക്കുകയണ്ടായി. ആ ആദര്‍ശധീരനായ നേതാവ് ഇപ്പോള്‍ ഭരണചക്രവും തിരിക്കുന്നുണ്ടത്രെ. ഇങ്ങനെ ത്യാഗപ്രവര്‍ത്തനം നടത്തുന്ന ഈ നേതാക്കന്‍മാരില്‍ ആരെങ്കിലുമൊരാട് മകനേ മകളോ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തി ലെ യുവരാഷ്ട്രീയ പ്രവര്‍നത്തിലോ പ്രവര്‍ത്തിച്ചതായിട്ടുണ്ടോ. ഈ മക്കളില്‍ ആരെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തി കൊല്ലപ്പെട്ടിട്ടുണ്ടോ ഇവരാരെങ്കിലും രാഷ്ട്രീയ കൊലപാതകം നടത്തി ജയിലില്‍ പോയിട്ടുണ്ടോ. ''പോയിട്ടുണ്ടാകാം സ്ത്രീപീഡനക്കേസിലോ കള്ളക്കടത്തോ മറ്റ് സാമൂഹികവിരുദ്ധ പ്രവര്‍ത്തികളിലോ.
പ്രതിപക്ഷത്തുള്ള ഒരു പ്രമുഖരാഷ്ട്രീയ പാര്‍ട്ടിയുടെ സമുന്നതരായ രണ്ട് നേതാക്കളുടെ മക്കള്‍ സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെട്ടത് കേരളക്കരമറന്നിട്ടില്ല. ഇങ്ങനെയൊക്കെ അല്ലാതെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നട ത്തി ജയിലില്‍ പോയതായി ആ രുമില്ലായെന്നു തന്നെ പറയാം. അണികളില്‍ ആവേശത്തിന്റെ അതിപ്രസരം ആളികത്തിച്ച് അതി ഖോരപ്രസംഗം നടത്തുന്ന ഈ നേതാക്കളുടെ ഹോട്ടലിലെ ശീതീകരിച്ച മുറികളിലിരുന്ന് നടത്തുന്ന ആജ്ഞകള്‍ അനുസരിച്ച് മുന്നും പിന്നും നോക്കാതെ കൊല്ലും കൊലയും നടത്തി പോര്‍വിളി നടത്താന്‍ പോകും മുന്‍പ് ചിന്തിക്കാറില്ല തങ്ങളുടെ ധാരയാണ് ഇവര്‍ കുടിക്കുന്നതെന്ന്.
ജനകീയ വിപ്ലവ പരിവേഷ വും തൊഴിലാളികര്‍ഷക രാജ്യസ്‌നേഹവും അണികളിലേക്ക് കുത്തിനിറച്ചുകൊണ്ട് പ്രവര്‍ത്ത നം നടത്തുന്ന ഈ ഇടത് വലത് നേതാക്കന്‍മാര്‍ സ്വന്തം കുടുംബത്തിനെ സുരക്ഷിതമാക്കിയശേഷം പാവപ്പെട്ട അണികളെകൊണ്ടും അനുഭാവികളെകൊ ണ്ടും കൊല്ലും കൊലയും നട ത്തി അവരെ കുരുതിക്കു കൊടുക്കുന്നത് അവസാനിക്കാത്ത കാ ലത്തോളം നമ്മുടെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തു ടരുമെന്നുതന്നെ പറയാം. രാഷ്ട്രീയ എതിരാളിയെ വകവരുത്താന്‍ ഉത്തരവിടുന്ന നേതാവിനെ നോക്കി എന്തിനെയെന്ന് ചോദിക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടാകുന്ന കാലം വരെയിത് തുടരും. വിദ്യാസമ്പന്നരും സംസ്ക്കാര പ്രബുദ്ധരുമാണെന്ന് നാം അഭിമാനിക്കുമ്പോള്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായ ഈ രാഷ്ട്രീയ നേതാക്കന്‍മാര്‍ നമ്മെ അപമാനപ്പെടുത്തുന്നുയെന്ന സ ത്യം മനസ്സിലാക്കണം.
പാര്‍ട്ടി ഗ്രാമങ്ങളും സംഘയോഗങ്ങളും കെട്ടിപെടുത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്ന നേതാക്കളുടെ ലക്ഷ്യം അധികാരത്തില്‍ കയറി കിട്ടുന്നതെല്ലാം അമക്കിയെടുക്കാനാണെന്നും സ്വന്തം കുടുംബത്തെയും ബന്ധുക്കളെ യും വേണ്ടപ്പെട്ടവരെയും സംരക്ഷിക്കാനും സുരക്ഷിതരാക്കാനുമാണെന്ന് നാം ചിന്തിക്കണം. വലിയ മീനിനെ പിടിക്കാന്‍ ചെറിയ മീനിനെ ഇടുന്നതുപോലെ അധികാരത്തിലേറുമ്പോള്‍ അ ണികള്‍ക്ക് എന്തെങ്കിലും ഇടുന്നതല്ലാതെ ഒരിക്കല്‍പോലും അ ണികളെക്കുറിച്ച് ഇവര്‍ ചിന്തിക്കാറില്ലെന്ന് പല പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭവങ്ങള്‍ സാക്ഷ്യം നല്‍കിയിട്ടുണ്ട്.
അണികളെ കൊണ്ട് രാഷ്ട്രീയ എതിരാളികളെ വെട്ടി നുറുക്കി വക വരുത്തുന്ന കേരളത്തി ലെ അക്രമരാഷ്ട്രീയം പ്രത്യേകിച്ച് കണ്ണൂരിലെ അവസാനിച്ച് മതിയാകൂ. ഇല്ലെങ്കില്‍ അത് കേരളത്തെ രക്തത്തില്‍ കുളിപ്പിക്കും. അതുമാത്രമല്ല അത് പല കുടുംബങ്ങളെയും അനാഥപ്പെടുത്തുകയും ചെയ്യുമെന്നതിന് യാ തൊരു സംശയവുമില്ല. അതിന് പരിഹാരം കാണാന്‍ ഒരു പ്രത്യയ ശാസ്ത്രത്തിനോ ഒന്നിനും കഴിയില്ലെന്ന് ഇനിയെങ്കിലും ഈ പ്രവര്‍ത്തകരും അനുഭാവികളും കൊല്ലാനും കൊന്നൊടുക്കാനും പോകുംമുന്‍പ് ചിന്തിച്ചാല്‍ കൊള്ളാം.
ആശയപരമായ സംഘട്ടനങ്ങള്‍ നടത്താന്‍ പ്രാപ്തിയും കഴിവുമില്ലാത്ത നേതാക്കന്‍മാരുടെ ആയുധമെടുത്തുള്ള സംഘടനങ്ങള്‍ ഒരിടത്തും വിജയം കണ്ട ചരിത്രമില്ല. ജനം അവരെ ച വിട്ടി പുറത്താക്കിയ ചരിത്രം നാം കണ്ടിട്ടുണ്ട്. ഇന്നും കാണുന്നുമുണ്ട്. അതെ അവസ്ഥതന്നെ കേ രളത്തിലെ ഈ നേതാക്കള്‍ക്കുമുണ്ടാകുമെന്നത് സത്യം സത്യമായി പറയട്ടെ. വാരികുന്തങ്ങള്‍ കൊടുത്ത് അണികളെ മുന്നി ല്‍നിര്‍ത്തി പോരാട്ടം നടത്തിയ വര്‍ഗ്ഗീയതയുടെയും ജാതിയുടെ യും പേരില്‍ മുതലെടുത്തവരുടെ മായം ചേര്‍ന്ന കപടരാഷ്ട്രീയം ജനം തിരിച്ചറിട്ടുണ്ട്. തിരിച്ചടി ജനം കൊടുത്തിട്ടുമുണ്ട്. ഇ പ്പോഴും കൊടുത്തുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അറിയാവുന്ന ഈ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ മറ്റ് മാര്‍ഗ്ഗങ്ങളില്‍കൂടി അവരെ സ്വാധീനിക്കാന്‍ ശ്രമിക്കന്നുയെന്നതാണ് ഏറെ ദുഃഖകരം. അക്രരാഷ്ട്രീയത്തില്‍ കൂടി അധികാരത്തില്‍ കയറാമെന്നു ചിന്തിക്കുന്ന നേതാക്കളെ സത്യത്തില്‍ നാടുകടത്തുകയാണ് വേണ്ടതെന്നും പറയുന്ന കാലം വരും. അന്ന് അക്രമരാഷ്ട്രീയം കേരളത്തില്‍ നിന്ന് പോകുമെന്ന് പ്രത്യാശിക്കാം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments