മാധ്യമങ്ങള്‍ വേട്ടയാടുകയും അക്രമിക്കുകയും ചെയ്യുന്നു: എ.ജി
VARTHA
06-Dec-2011
VARTHA
06-Dec-2011
കൊച്ചി: മാധ്യമങ്ങള്‍ തന്നെ കഴിഞ്ഞ മൂന്നുദിവസങ്ങളായി ആക്രമിക്കുകയും വേട്ടയാടുകയും
ചെയ്യുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഹൈകോടതിയെ അറിയിച്ചു.
മാധ്യമങ്ങള്‍ വ്യക്തിപരമായി ആക്രമിക്കുകയും അതിന്റെ പേരില്‍ സര്‍ക്കാരിനെ
വിമര്‍ശിക്കുകയും ചെയ്യുന്നു. തന്റെ വീട്ടിന് മുന്നില്‍പ്പോലും സമരം നടക്കുന്നു.
മൂന്നാംലോക യുദ്ധം പുറപ്പെട്ട പോലെയാണ് ഇത് സംബന്ധിച്ച കോലാഹലം നടക്കുന്നതെന്നും
ദണ്ഡപാണി കോടതിയെ അറിയിച്ചു.
കോടതി ആവശ്യപ്പെട്ട പ്രകാരം സത്യവാങ്‌മൂലം സമര്‍പ്പിക്കുകയും കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും മാത്രമാണ് താന്‍ ചെയ്‌തത്. അതിന്റെ പേരിലാണ് മാധ്യമങ്ങള്‍ തന്നെ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നതെന്നും എ.ജി പറഞ്ഞു.

.jpg)
അതിനിടെ എ.ജിയുമായി സംബന്ധിച്ച വിവാദങ്ങള്‍
നിര്‍ഭാഗ്യകരമാണെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു. നമ്മളാരും ഈ വിഷയത്തില്‍
വിദഗ്‌ധരല്ല, എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയത്ത് വിഷയത്തിന്റെ ഗൗരവം
കൊണ്ടായിരിക്കാം ഇങ്ങനൊരു വിവാദമുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments