Image

ലോക്‌പാല്‍ ബില്ല്‌ ഉടന്‍, അടുത്തയോഗത്തില്‍ തീയതി തീരുമാനിക്കും: സിംഗ്‌വി

Published on 06 December, 2011
ലോക്‌പാല്‍ ബില്ല്‌ ഉടന്‍, അടുത്തയോഗത്തില്‍ തീയതി തീരുമാനിക്കും: സിംഗ്‌വി
ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ ബില്ല്‌ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും തീയതി അടുത്ത പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ തീരുമാനിക്കുമെന്നും സമിതി അധ്യക്ഷനും കോണ്‍ഗ്രസ്‌ വക്താവുമായ മനു അഭിഷേക്‌ സിംഗ്‌വി വ്യക്തമാക്കി.

നടപടി ക്രമങ്ങളില്‍ രണ്ട്‌ ദിവസത്തെ താമസം നേരിട്ടതിനാലാണ്‌ നാളെ ബില്ല്‌ മേശപ്പുറത്ത്‌ വെക്കാന്‍ സാധിക്കാത്തതെന്നും സമിതിയുടെ അടുത്ത യോഗത്തിന്‌ ശേഷം ബില്ല്‌ മേശപ്പുറത്ത്‌ വെക്കുന്ന തീയ്യതി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.ബില്ലില്‍ ജനങ്ങളുടെ താല്‍പര്യത്തിനാണ്‌ പ്രാധാന്യം നല്‍കിയിട്ടുള്ളതെന്നും സിംഗ്‌വി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക