ഭരണകക്ഷികള്‍ അക്രമസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു: വി.എസ്
VARTHA
06-Dec-2011
VARTHA
06-Dec-2011
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണപക്ഷത്തിരിക്കുന്ന ചിലര്‍
അക്രമസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ്
വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ അക്രമസമരങ്ങള്‍ പാടില്ലെന്നതാണ് തങ്ങളുടെ
നയമെന്ന് വി.എസ്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിഷയത്തില്‍ മലയാളികളും
തമിഴ്‌നാട്ടുകാരും ആത്മസംയമനം പാലിക്കണം.
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അവിടുത്തെ വെള്ളം ഇടുക്കി ഡാമിന് ഉള്‍ക്കൊള്ളാനാകുമെന്ന് പറയുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ അവിടുത്തെ വെള്ളം ഇടുക്കി ഡാമിന് ഉള്‍ക്കൊള്ളാനാകുമെന്ന് പറയുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.
.jpg)
മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയായി കുറയ്‌ക്കുന്നതിനൊപ്പം തന്നെ തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കുന്ന അളവില്‍ തന്നെ വെള്ളം നല്‍കണമെന്നും വി.എസ്. പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പി.ബി.നിലാപാടിനെപ്പറ്റി പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ ഇന്ന് വിശദീകരണം നല്‍കിയിട്ടുണ്ട് അക്കാര്യത്തില്‍ പാര്‍ട്ടിക്ക് രണ്ട് അഭിപ്രായമില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ആശങ്കാജനകമാണെന്ന് വി.എസ്. പറഞ്ഞു. ഈ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ ഒരുതരത്തിലും പ്രകോപിതരാകരുതെന്നും അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കരുതെന്നും വി.എസ്. അഭ്യര്‍ഥിച്ചു. നാളെ വണ്ടിപ്പെരിയാറില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തില്‍ താന്‍ പങ്കെടുക്കുമെന്നും വി.എസ് പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments