Image

സൈബര്‍ നിയന്ത്രണങ്ങളോട് യോജിപ്പില്ലെന്ന് ശശി തരൂര്‍

Published on 06 December, 2011
സൈബര്‍ നിയന്ത്രണങ്ങളോട് യോജിപ്പില്ലെന്ന് ശശി തരൂര്‍
സൈബര്‍ മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങളോട് യോജിപ്പില്ലെന്ന് ശശി തരൂര്‍.  അപകീര്‍ത്തിപ്പെടുത്തലുകള്‍ക്ക് താന്‍ പലപ്പോഴും ഇരയായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്നും തരൂര്‍ വ്യക്തമാക്കി. കപില്‍ സിബലുമായി ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ശശി തരൂര്‍ പറഞ്ഞു.
കേന്ദ്രതീരുമാനത്തിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ നിയന്ത്രിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്നും ബി.ജെ.പി. എം.പി. വരുണ്‍ഗാന്ധി പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക