സംയമനം പാലിക്കണമെന്ന് സര്‍വകക്ഷിയോഗം
VARTHA
06-Dec-2011
VARTHA
06-Dec-2011
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധക്കാര്‍ സംയമനം
പാലിക്കണമെന്നും തമിഴ്‌നാടുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാക്കു
തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്നും ഇന്ന് ചേര്‍ന്ന സര്‍വകക്ഷി
യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ
സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും യോഗത്തിന് ശേഷം
മുഖ്യമന്ത്രി പറഞ്ഞു.
ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടും പുതിയ അണക്കെട്ടും തമിഴ്‌നാടിനുള്ള ജലലഭ്യതയും ഉറപ്പുവരുത്തിക്കൊണ്ടും പ്രശ്‌നപരിഹാരത്തിനുള്ള നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രമേയം വ്യക്തമാക്കി. യോഗത്തില്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനായിരുന്നു.

.jpg)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചക്കു തയാറായ തമിഴ്‌നാടിന്റെ നിലപാടിനെ
യോഗം സ്വാഗതം ചെയ്തു. ഡിസംബര്‍ 15,16 തിയതികളില്‍ ഉന്നതതല
ചര്‍ച്ചയുണ്ടാവും. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളം ഒരു ശബ്ദത്തോടെ
ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നും ജലനിരപ്പ് 120 അടിയായി
കുറയ്ക്കണമെന്നുമുള്ള പൊതുവായ തീരുമാനങ്ങളാണ് സര്‍വ്വകക്ഷിയോഗത്തില്‍
ഉണ്ടായത്.ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറലിന്റെ പരാമര്‍ശത്തെക്കുറിച്ച്
സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി യോഗത്തില്‍
ഉറപ്പുനല്‍കി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments