Image

സൈബര്‍ ലോകത്തെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്ന് കേന്ദ്രം

Published on 06 December, 2011
സൈബര്‍ ലോകത്തെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സൈബര്‍ ലോകത്തെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമസ്വാതന്ത്ര്യം തടയുകയല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

സെന്‍സര്‍ഷിപ്പില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ രാജ്യത്തെ വലിയ ഒരു വിഭാഗത്തിന്റെ മതപരമായ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതുപോലുള്ള നീക്കം അനുവദിക്കാനാകില്ല അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വര്‍ഗീയവും മതപരവുമായ നിലവാരത്തെക്കുറിച്ച് ഇന്റര്‍നെറ്റ് കമ്പനികള്‍ ജാഗരൂകമാകണമെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ ഇന്റര്‍നെറ്റ് കമ്പനി പ്രതിനിധികളുമായി താന്‍ നടത്തിയ ചര്‍ച്ചയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പ്രചരിക്കുന്നതിന് പരിഹാരം തേടിയിരുന്നു. എന്നാല്‍ ഇതുവരെ പ്രതികരണമുണ്ടായില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

സര്‍ക്കാരിനെതിരേ നടന്ന അന്നാ ഹസാരെയുടെ സമരത്തില്‍ ഉള്‍പ്പെടെ ഫേസ്ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക