Image

ലോക്പാല്‍ ബില്ല് കാലതാമസം കൂടാതെ അവതരിപ്പിക്കും: സിംഗ്‌വി

Published on 06 December, 2011
ലോക്പാല്‍ ബില്ല്  കാലതാമസം കൂടാതെ അവതരിപ്പിക്കും: സിംഗ്‌വി
ന്യൂഡല്‍ഹി : ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ കാലതാമസം കൂടാതെ അവതരിപ്പിക്കുമെന്ന് ബില്ലിന്റെ കരട് പരിഗണിക്കുന്ന പാര്‍ലമെന്ററി സമതിയുടെ അധ്യക്ഷന്‍ മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കി.

നാളെയായിരുന്നു ബില്ല് യഥാര്‍ഥത്തില്‍ സഭയുടെ മേശപ്പുറത്ത് വക്കേണ്ടിയിരുന്നതെന്നും നടപടിക്രമങ്ങളില്‍ രണ്ട് ദിവസത്തെ താമസം നേരിടുന്നതിനെ കാലതാമസമായി കണക്കാക്കാനാകില്ലെന്നും സിംഗ്‌വി പറഞ്ഞു. കുറച്ചു നടപടിക്രമങ്ങള്‍ കൂടി മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്നും നാളെ സമിതി യോഗം ചേരുന്നുണ്‌ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബില്ല് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വക്കുന്ന കൃത്യമായ തീയതി പറയാന്‍ അദ്ദേഹം തയാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക