Image

അഫ്ഗാനിസ്താനില്‍ ഇരട്ട സ്‌ഫോടനം: 34 മരണം

Published on 06 December, 2011
അഫ്ഗാനിസ്താനില്‍ ഇരട്ട സ്‌ഫോടനം: 34 മരണം
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലും വടക്കന്‍ നഗരമായ മസാരി ഷെരീഫിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ 34 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാബൂളിലെ ഷിയ ആരാധനാലയത്തില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിലാണ് 30 പേര്‍ മരിച്ചത്. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആരാധനാലയത്തിന്റെ കവാടത്തിലാണ് സ്‌ഫോടനം നടന്നത്.

മസാരി ഷെരീഫില്‍ നടന്ന സ്‌ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. ആരാധനാലയത്തിന് സമീപം ആയിരുന്നു സ്‌ഫോടനം. സൈക്കിളിലാണ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക സമയം 11.30 നാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. മുഹറം ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചവര്‍ ഏറെയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക