Image

ടൈക്കൂണ്‍ തട്ടിപ്പ്: ഒരു ഡയറക്ടര്‍കൂടി അറസ്റ്റില്‍

Published on 06 December, 2011
ടൈക്കൂണ്‍ തട്ടിപ്പ്: ഒരു ഡയറക്ടര്‍കൂടി അറസ്റ്റില്‍
ചെന്നൈ: 200 കോടി രൂപയുടെ ടൈക്കൂണ്‍ തട്ടിപ്പ് കേസില്‍ കമ്പനിയുടെ ഒരു ഡയറക്ടര്‍കൂടി അറസ്റ്റിലായി. ഭൂപതി മനോഹരനെയാണ് ചെന്നൈയില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കേരളത്തില്‍ നൂറുകണക്കിന് നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്. 2009 ല്‍ ആരംഭിച്ച ടൈക്കൂണ്‍ എംപയര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. .

ഒരുലക്ഷം രൂപ നിക്ഷേിച്ചാല്‍ 36 മാസം തുടര്‍ച്ചയായി പത്തുശതമാനം തുക തിരിച്ചുനല്‍കുകയും അതുപോലെ മറ്റ് നിക്ഷേപകരെ ചേര്‍ക്കുന്നതിന് അനുസൃതമായി ഒരു ലക്ഷംരൂപയ്ക്ക് കൂടുതലായി പത്ത് ശതമാനം തുക അധികമായും നല്‍കുമെന്നും വാഗ്ദാനംചെയ്താണ് തട്ടിപ്പ് നടത്തിയത്. ആദ്യം നിക്ഷേപിച്ചവര്‍ക്ക് വാഗ്ദാനത്തുക കൃത്യമായി നല്‍കിയതോടെ കൂടുതല്‍ പേര്‍ ചേര്‍ന്നു. എന്നാല്‍ അതോടെ തട്ടിപ്പിന്റെ വ്യാപ്തിയും വര്‍ധിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗ്രാമ പ്രദേശങ്ങളിലെ രണ്ടരലക്ഷത്തോളം നിക്ഷേപകരില്‍ നിന്നായി 420 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക