image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍ (ബിജോ ജോസ്‌ ചെമ്മാന്ത്ര)

EMALAYALEE SPECIAL 24-Sep-2014
EMALAYALEE SPECIAL 24-Sep-2014
Share
image
ചെറിയ ചെടിച്ചട്ടികളില്‍ എന്തോചിന്തിച്ചുനിന്ന രണ്ട്‌ബോണ്‍സായിമരങ്ങള്‍ക്കിടയിലായിരുന്നു ഗിനിപ്പന്നികളുടെകൂട്‌. ഇരുവശത്തും ആജീവനാന്ത ശൈശവം പേറിയ ദുഖത്തിന്റെു തണല്‍ പടരുന്നതും നോക്കികൂടിനുള്ളില്‍ ഗിനിപ്പന്നികള്‍ നിസംഗതയോടെകിടന്നു. നേര്‍ത്തകമ്പി അഴികള്‍ക്കിടയിലൂടെയുള്ള അവരുടെനോട്ടം എന്നെഅസ്വസ്ഥമാക്കാറുണ്ട്‌. ചിലജീവിതങ്ങള്‍ സഹജീവികളുടെ നിലനില്‌പ്പിനാണെന്ന സത്യം അവ ഓര്‍മ്മിപ്പിച്ചു.

രണ്ടുമാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഞങ്ങളുടെ സ്വകാര്യതയിലേക്ക്‌ രണ്ടുഗിനിപ്പന്നികള്‍ കടന്നുവന്നത്‌.എ ട്ടുവസ്സുകാരിയായ മകള്‍ലക്ഷ്‌മിയുടെ ശാഠ്യത്തിന്‌ വഴങ്ങിയാണ്‌ അവസാനം ഗിനിപ്പന്നിയെവാങ്ങാമെന്ന്‌ തീരുമാനിച്ചത്‌. അവള്‍വളര്‍ത്താന്‍ ആഗ്രഹിച്ച പട്ടിക്കുട്ടിയെ ഒഴിവാക്കി തല്‍ക്കാലംര ക്ഷപെടാമെന്നായിരുന്നുകണക്കുകൂട്ടിയത്‌. അമേരിക്കന്‍ വംശജനാ യ അയല്‍വാസിമൈക്കിളിന്റെ. കറുത്തപുള്ളിക ളുള്ള പട്ടിക്കുട്ടിയെ കണ്ടപ്പോള്‍ തുടങ്ങിയ ഈ പൂതികുറെമാസങ്ങള്‍ക്ക്‌ മുമ്പാണു അവള്‍അറിയിച്ചത്‌. ബാല്യകാലത്തെ ഒറ്റപ്പെടലുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ ഏക പുത്രിയുടെമാനസികഉല്ലാസത്തിനുഉതകുമെ ന്ന്‌പറഞ്ഞുഭാര്യയും അവളെപിന്തുണച്ചു. ഗിനിപ്പന്നികളെ വീട്ടില്‍കൊണ്ടുവന്ന ദിനംതന്നെ ലക്ഷ്‌മിരണ്ട്‌പേര്‍ക്കും പേരിട്ടു, തൂവെള്ളനിറവുംകടും ചുവപ്പ്‌കണ്ണുകളുമുള്ള ഗിനിപ്പന്നിയെ സ്‌നോബോളെന്നും കറപ്പുംവെളുപ്പുംകലര്‍ന്ന രണ്ടാമനെ ഡേനൈറ്റെന്നും. എനിക്കും ഭാര്യയ്‌ക്കുമാകട്ടെ അവര്‍വെളുമ്പനുംകറുമ്പനുമായിരുന്നു. കാഴ്‌ചയിലെ സമാനതയില്‍മാത്രമല്ല സ്വഭാവത്തിലും ആ ഗിനിപ്പന്നികള്‍ മുയലിന്‍ കുഞ്ഞുങ്ങളെപോലെ ശാന്തരായിരുന്നു.

അങ്ങനെഞങ്ങളുടെ അമേരിക്കന്‍ പ്രവാസജീവിതത്തിലെ ചെറിയച തുരത്തില്‍ രണ്ടു മിണ്ടാപ്രാണികളുമെത്തി .ചടുലമായ വിദേശവാസത്തില്‍ കേവലംരണ്ടു ഗിനിപ്പന്നികള്‍ക്ക്‌ എന്ത്‌ പ്രസക്തി? കാഴ്‌ച്ചവട്ടത്ത്‌ അവ തീരേചെറുതായിരുന്നു. നിറങ്ങള്‍ മങ്ങിത്തുടങ്ങിയിരുന്ന ജീവിതത്തിന്റെ നാലുകെട്ടിനുള്ളില്‍ അവതീര്‍ത്തും അപ്രധാനവും.പുതുമഴയുടെ നനവാസ്വദിച്ചുഓരത്ത്‌കിടക്കുന്ന കരിയിലകള്‍ പോലെയാണ്‌ പ്രവാസജിവിതം. മാടിവിളിക്കുന്നകാറ്റിലുംപറന്നകലാനാവാതെനനഞ്ഞ്‌ കുതിര്‍ന്ന്‌ അത്‌ഗതകാലസ്‌മരണകളുടെ ലാളനയില്‍ അവിടെത്തന്നെ അഴുകിത്തീരുന്നു.

എല്ലാദിനവും അത്താഴത്തിനുശേഷം മകള്‍ ഉറങ്ങിക്കഴിഞ്ഞാല്‍ ഏതെങ്കിലും പുസ്‌തകം വായിച്ചിരിക്കും. ഭാര്യ രാത്രിഡ്യൂട്ടിക്ക്‌ പോകുന്നദിനങ്ങളില്‍ വായന പാതിരാവരെ നീണ്ടു. പ്രവാസജീവിതത്തിന്റെ തിരക്കില്‍ പണ്ടെങ്ങോ ഉപേക്ഷിച്ചഈശീലം സമീപകാലത്താണ്‌ വീണ്ടും തുടങ്ങിയത്‌. പുസ്‌തകത്താളുകളില്‍ നിറയുന്നഅക്ഷരങ്ങള്‍ മാത്രമാണ്‌ തന്നോട്‌ കുറച്ചെങ്കിലും ദയകാട്ടാറുള്ളതായിതേ ാന്നിയിട്ടുള്ളത്‌. ഈവായനാവേളകളില്‍ ചാഞ്ഞിരുന്ന മരക്കെ ാമ്പിലൂടെ പുരയിലേക്ക്‌ചാടിക്കയറുന്ന കാട്ടുകുരങ്ങുകളെപ്പോലെ അക്ഷരങ്ങള്‍മനസ്സില്‍ കയറി ചിലവികൃതികള്‍ കാട്ടാറുണ്ട്‌. ദിനംചെല്ലും തോറും ഇത്‌ കൂടിവന്നു.അതിലെന്തോ ഉന്മാദവും ഞാന്‍അനുഭവിച്ചുപോന്നു. വായനയുടെ മദ്ധ്യേഅറിയാതെ തന്നെ എന്റെൂകണ്ണുകള്‍ കൂട്ടിനുള്ളിലെ ഗിനിപ്പന്നികളിലേക്ക്‌തിരിയാറുണ്ട്‌. അപ്പോഴൊക്കെ മനുഷ്യരാ ശിക്കായി ജനിതക ശാസ്‌ത്രപരീക്ഷണശാലകളില്‍ ജീവന്‍ ബലിയേകിയ നിസ്സഹായതയുടെ പ്രതീകങ്ങളായി അവ പല്ലുകള്‍ കാട്ടിവെറുതെ ചവച്ചുകൊണ്ടിരുന്നു.

ദിവസംകടന്നു പോകുംതോറും ഗിനിപ്പന്നികളുമായുള്ള സംവേദനംകൂടുകയും ചിലനേര ങ്ങളില്‍ ഞങ്ങള്‍പരസ്‌പരം വെറുതെനോക്കിയിരിക്കുകയും ചെയ്‌തു. പ്രതികാരവാശ്ചയോ സ്വതന്ത്ര്യബോധമോ ഒരിക്കലും അവരുടെകണ്ണുകളില്‍ കാണാനായില്ല. ചിലപ്പോള്‍ചുറ്റും ആരുമില്ലെന്ന്‌ ഉറപ്പുവരുത്തി ഞാന്‍ അവയോട്‌ സംസാരിച്ചുതുടങ്ങി. എന്റെ ചോദ്യങ്ങള്‍ക്ക്‌ അവ കൗതുകത്തോടെ ചെവികൊടുത്തിരുന്നു. പറയുന്നതെന്തെങ്കിലും അവയ്‌ക്ക്‌ മനസ്സിലാകുന്നുണ്ടാവുമോ? അവരോടുള്ളപ്രിയം പുറത്തുകാട്ടിയില്ലെങ്കിലും അവരുടെസാമിപ്യംക്രമേണെഞാന്‍ആസ്വദിച്ചുതുടങ്ങി. അവര്‍ക്ക്വെള്ളവും ഭക്ഷണവും കൊടുക്കുന്നജോലിയും ഞാന്‍ ഏറ്റെടുത്തു.

ബാഹ്യലോകത്ത്‌ നിന്നുരോഗജന്യരോഗാണുക്കളെ കുത്തിവെയ്‌ക്കുകയും സ്വന്തം ശരീരത്തില്‍നിന്ന ്‌അതിനെതിരായി പ്രതിരോധശേഷിഉണ്ടാക്കുവാന്‍ നിര്‍ബന്ധിതമാ കുകയും ചെയ്യുന്ന നിസ്സാരജീവിതം. വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത അവരേപ്പോലുള്ള മിണ്ടാപ്രാണികളുടെ രോദനങ്ങള്‍ക്കും പരാതികള്‍ക്കുംആര്‌ ചെവികൊടുക്കാന്‍. അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടുതന്നെ ത്യാഗമെന്നവിശേഷണത്തിനു പാത്രമാകാതെ വിലയില്ലാതാകുന്ന നഷ്ടപ്പെടലുകള്‍. കോശങ്ങളില്‍നിറയുന്ന രോഗാണുക്കള്‍അല്‍പ്പം സൌമനസ്യം അവയോട്‌കാണിക്കുന്നുണ്ടാവുമോ? തിരിച്ച്‌ആരോഗാണുക്കളോട്‌ എന്ത്‌മനോഭാവമാകും അവയ്‌ക്കുണ്ടാവുക?.മൂഷിക വര്‍ഗ്ഗത്തിലുള്ള തങ്ങളെ പന്നികളെന്ന്വിളിച്ച്‌ അപമാനിക്കുന്നതില്‍ ഇവര്‍ക്ക്‌എതിര്‍പ്പുണ്ടാകില്ലേ? ആത്മനിഷേധത്തിനു പാത്രമാകുമ്പോള്‍ ജ്വലിക്കുന്നഭാവങ്ങള്‍ ഏത്‌ഇടങ്ങളിലാണ്‌ അവഒളിപ്പിക്കുന്നത്‌? സ്വന്തംസുരക്ഷക്ക്‌പ്രാപ്‌തിയില്ലാതാവുമ്പോള്‍ എങ്ങനെയാണ്‌ മനുഷ്യവര്‍ഗ്ഗത്തിന്റെ ചാവേറായി അവയ്‌ക്ക ്‌മാറാനാവുക? പരിചിതമല്ലാത്ത ഊടുവഴികളിലൂടെ എന്റെ്‌മനസ്സ്‌ ഊരുചുറ്റാന്‍ തുടങ്ങി. ചിന്തകള്‍ഭ്രാന്തമായകൊത്തിപ്പറിക്കലുകള്‍ തുടര്‍ന്നപ്പോള്‍പാതിവഴിയില്‍ യാത്രമതിയാക്കിയാഥാര്‍ഥ്യമെന്ന നിറമില്ലായ്‌മയിലേക്ക്‌ ഞാന്‍തിരിച്ചുനടന്നു.

പുസ്‌തകമടച്ചുഉറങ്ങാന്‍പോയ എന്നെകമ്പിയഴികള്‍ കടിച്ചുകൊണ്ട്‌ഗിനിപ്പന്നികള്‍ തുറിച്ചുനോക്കി. അവരുടെ കണ്ണുകളില്‍അതുവരെ കാണാത്തൊരു തിളക്കമുണ്ടായിരുന്നു.
ഗിനിപ്പന്നികള്‍ വീട്ടിലെല്ലാം ഓടിനടക്കുന്ന സ്വപ്‌നം കണ്ടാണ്‌ രാത്രി ഞെട്ടിയെഴുന്നേറ്റത്‌. പകച്ചു ചുറ്റും നോക്കി.യെങ്കിലും അവിടെയൊന്നും അവയെകാണാനായില്ല. പക്ഷെ ഗിനിപ്പന്നിയുടെ ഗന്ധംമുറിയാകെ പരന്നിരുന്നു. ചുറ്റുമുള്ളഇരുട്ടിലെവിടയോ അവയുടെ സാന്നിധ്യമുള്ളതുപോലെ തോന്നി. വെറുതെ തോന്നിയതാവുമോ? ഘടികാരത്തിന്റെ സ്‌പന്ദനങ്ങളുടെ താരാട്ടില്‍ചിന്തകളുടെകൈപിടിച്ച്വീണ്ടും ഞാന്‍ മയക്കത്തിലേക്ക്‌മടങ്ങി. ആരോമെല്ലെതോണ്ടിവിളിച്ചപ്പോഴാണ്‌ വീണ്ടുംഞെട്ടിയുണര്‍ന്നത്‌. എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ കട്ടിലിന്റെ പഇരുവശവുമായിരണ്ടുഗിനിപ്പന്നികളും .ജനാലയിലൂടെ ഒഴുകിവന്നനിലാവെട്ടത്തില്‍ അവയ്‌ക്ക്‌ കൂടുതല്‍ വലിപ്പംതോന്നിച്ചു. ഇതൊരുസ്വപ്‌നമാവുമോ? ഞാന്‍കണ്ണുകള്‍പലവട്ടംഅടച്ച്‌തുറന്നു. വെളുത്തഗിനിപ്പന്നി എന്നെനോക്കി നിറുത്താതെ ചിരിച്ചുകൊണ്ടിരുന്നു.കുറിയപല്ലുകള്‍ ഉറുമ്മി അത്‌പറഞ്ഞു `ലച്‌മിടെ അപ്പാ..പേടിക്കണ്ട...ഞങ്ങളെ അറിയില്ലേ.. അതേകറുമ്പനും വെളുമ്പനും' ഗിനിപ്പന്നി മനുഷ്യഭാഷയില്‍ സംസാരിക്കുന്നു.

`ലച്‌മി അല്ല...ലച്ച്‌മി..'കറുത്ത ഗിനിപ്പന്നി വെളുമ്പനെ തിരുത്ത ിയിട്ട്‌ അഭിമാനത്തോടെ എന്നെനോക്കിപറഞ്ഞു `അവനുതെറ്റിയതാ..ഈ പേരുപഠിച്ചെടുക്കാന്‍ ഞങ്ങള്‍കുറച്ചുനാളെടുത്തു'. അതിന്റെ്‌ കണ്ണുകളില്‍ നക്ഷത്രത്തിളക്കം.

`ങേ...ആ..' പതുക്കെ ബോധത്തിന്റെ പരിചിതവഴികളിലെത്തിയ ഞാന്‍ വിക്കിവിക്കിപറഞ്ഞു. എന്തുകൊണ്ടോ എനിക്ക്‌ അവരെ തിരുത്താന്‍ തോന്നിയില്ല.എന്റെ നാവ്‌ വരണ്ടുണങ്ങി. മുഖത്ത്‌ പൊടിഞ്ഞ വിയര്‍പ്പ്‌ മെല്ലെതൊണ്ടയിലേക്ക്‌ ഒഴുകി.

`എന്തിനാണ്‌ഞങ്ങളെ നോക്കി എപ്പോഴും സഹതപിക്കുന്നത്‌? മനുഷ്യരാശിയും ഞങ്ങളെപ്പോലെ ഗിനിപ്പന്നികളായി മാറുന്നുവെന്ന സത്യം അപ്പായ്‌ക്ക്‌ അറിഞ്ഞുകൂടേ?' കറുമ്പനാണ്‌ അത്‌ പറഞ്ഞത്‌. ഒരുപക്ഷേ ലക്ഷ്‌മി തന്നെ അങ്ങനെവിളിക്കുന്നത്‌ കേട്ടാവും അവര്‍തന്നെ അപ്പായെന്നു സംബോധനചെയ്‌തത്‌.

`നിങ്ങള്‍ജനിച്ചുവളര്‍ന്ന ഇന്ത്യയില്‍ തന്നെ ഭോപ്പാല്‍ദുരന്തത്തില്‍ പെട്ട മനുഷ്യരെ ആശുപത്രിയില്‍വെച്ച്‌ പല പരീക്ഷണങ്ങള്‍ക്കും വിധേയമാക്കിയിരുന്നല്ലോ..' വെളുത്തഗിനിപ്പന്നി ഗൗരവം കലര്‍ന്നശബ്ദത്തില്‍ എന്നോട്‌പറഞ്ഞു.

`നാസികള്‍ ശുദ്ധമായ ആര്യരക്തവംശത്തെയുണ്ടാക്കുവാന്‍ ജീവനുള്ള മനുഷ്യരെ ഉപയോഗിച്ചകാര്യ ം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. കറുത്തഗിനിപ്പന്നി ഇനിതന്റെ ഊഴം എന്നപോലെ തുടര്‍ന്നു. ഗിനിപ്പന്നികള്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കിതലയാട്ടി. തങ്ങള്‍ അത്രമോശക്കാരല്ലെന്ന ഭാവംഅവരുടെശരീരഭാഷയില്‍ പ്രകടമായിരുന്നു.

വെളുത്തഗിനിപ്പന്നി നടുനിവര്‍ത്തിമൂന്നു വിരലു കളുള്ള പിന്‍കാലില്‍ ഒന്നുനിവര്‍ന്നുനിന്ന്‌ കട്ടിലിന്റെ രവശത്തുകൂടെ കൈപുറകിലേക്ക്‌ പിണച്ചുവെച്ച്‌ ഉലാത്തുവാന്‍ തുടങ്ങി.

`പണ്ട്‌അമേരിക്കയിലെ അലബാമയില ുള്ളടു സ്‌കഗീ എന്ന സ്ഥലത്ത്‌ കറുത്തവര്‍ഗ്ഗക്കാരില്‍ ലൈംഗികരോഗാണുക്കള്‍ കുത്തിവെച്ച്‌പരീക്ഷണം നടത്തിയിരുന്നു.' ഒരു ദീര്‍ഘനിശ്വാസത്തോടെ കറുത്തഗിനിപ്പന്നിവീണ്ടും തുടര്‍ന്നു. `ശരീരത്തിലെ അശുദ്ധരക്തംശുദ്ധീകരിക്കാനെന്ന വ്യാജേനയാണ ്‌അവരില്‍ നാല്‍പ്പത്‌ വര്‍ഷത്തോളം പരീക്ഷണംനടത്തിയത്‌'
`ഗിനിപ്പന്നികള്‍ സദാചാരവാദികളാ യതിനാല്‍ ഞങ്ങള്‍ക്ക്‌ ലൈംഗികരോഗങ്ങള്‍ വരില്ലന്നറിയില്ലേ'. വെളുത്തവന്‍ അതുപറഞ്ഞിട്ടുകുലുങ്ങിചിരിച്ചു. കൂട്ടത്തില്‍ കറുമ്പനും. ക്രമേണെ അത്‌ വളരെഉച്ചത്തിലുള്ള അട്ടഹാസമായിമാറി. ആശബ്ദത്തില്‍ മുറിയിലെ ജനാലഗ്ലാസ്സുകള്‍ ഇളകി. ഗിനിപ്പന്നികളുടെ ശബ്ദത്തെക്കുറിച്ചുള്ള അതുവരെയുള്ളഎന്റൊകണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

`എന്ത്‌ വിഡ്‌ഢിത്തമാണ്‌ഇത്‌?'അത്ഭുതങ്ങളുടെ ഗോപുരം എന്റൈ ഉള്ളില്‍ ഉയര്‍ന്നു.
`അമേരിക്കയില്‍ സൈനികരുടെ ഇടയില്‍ പലതരം മരുന്നുകള്‍ കുത്തിവെയ്‌ക്കാറുണ്ട്‌. നേവിയിലെ കുറെയുവാക്കളെ അറ്റോമികപരീഷണങ്ങള്‍ക്കായി കപ്പലില്‍ മാസങ്ങളോളം അടച്ചിട്ടിരുന്നു. ഒരുരഹസ്യമെന്നോണം എന്റെ ചെവിയോട്‌ ചേര്‍ന്ന്‌ കറുമ്പന്‍ മന്ത്രിച്ചു. എന്നിട്ട്‌ അത്‌ ജനാലയിലൂടെപുറത്തേക്ക്‌ നോക്കിനിന്നു. പിന്നെമുകളില്‍ മിന്നുന്ന നക്ഷത്രങ്ങളെ നോക്കിനെടുവീര്‍പ്പിട്ടുകൊണ്ട്‌ പറഞ്ഞു. `എന്തിന്‌ ഇപ്പോള്‍ വന്‍കിടമരുന്നുകമ്പനികളുടെ നവലോക ഗിനിപ്പന്നികളാണ്‌ മൂന്നാംലോകരാജ്യങ്ങളിലെ പലപട്ടിണി പാവങ്ങളും... എത്രയോജീവിതങ്ങള്‍ പൊലിയുന്നു...പലര്‌ക്കുമത്‌ സ്വാഭാവിക മരണങ്ങള്‍ മാത്രം'.
`മതി'എനിക്കിതൊക്കെ താങ്ങാവുന്നതിലും അധികമാണെന്ന്‌ തോന്നിയ ിട്ടെന്ന പോലെ വെളുത്തഗിനിപ്പന്നികറുമ്പനോട്‌ പറഞ്ഞു.ഇത്തരം വിവരങ്ങള്‍ ഇവരെങ്ങനെ മനസ്സിലാക്കിയെന്ന്‌ ആശ്ചര്യപ്പെടാനുള്ള മാനസികാവസ്ഥ എനിക്ക്‌ നഷ്ടപ്പെട്ടിരുന്നു.

`വിശ്വാസമാകുന്നില്ല അല്ലേ. എന്നാവാ... നമുക്ക്‌ ഒരിടംവരെപോയിവരാം... നേരിട്ട്‌കണ്ടാലെങ്കിലും ബോധ്യപ്പെടുമല്ലോ... കണ്ണുകളടച്ചോളൂ. `രണ്ടുപേരും എന്റെിനേരെകൈകള്‍നീട്ടി. മരവിപ്പിക്കുന്നതണുപ്പ്‌ അവരുടെ മെലിഞ്ഞുനീണ്ട ചെറിയ കൈവിരലുകള്‍ക്കുണ്ടായിരുന്നു.

കണ്ണുതുറന്നപ്പോള്‍ ഞാന്‍ഗിനിപ്പന്നികളോടൊപ്പം ഒരു കുന്നിന്റെ നമുകളിലായിരുന്നു. തെളിഞ്ഞനിലാവെളിച്ചത്തില്‍ ഞങ്ങള്‍കരിങ്കല്ലുകൊണ്ട്‌ തീര്‍ത്ത പൊട്ടിപൊളിഞ്ഞ ഒരു കെട്ടിടത്തിന്റെഅരികിലാണെന്നുമനസ്സിലായി. ഓക്കുമരങ്ങളുടെ ഇലകള്‍ വീണുകിടന്നനിലത്തുനിന്നും ഭൂമിയുടെ ഹൃദയ മിടുപ്പെന്നപോലെ ഒരു തരിപ്പ്‌ അനുഭവപ്പെട്ടു. മരുന്നിന്റ രൂക്ഷമായ ഗന്ധംഅവിടെ തളംകെട്ടിനിന്നു. അത്‌ എന്റെയുള്ളിലെവിടെയോ തരിശറ്റുകിടന്ന ചില ഗന്ധങ്ങളെ ഉണര്‍ത്തി .

ഓരോശ്വാസത്തിലും ഒരു കുളുര്‍മ്മയുള്ളതുപോലെ. ചുറ്റുമുള്ളവായുവില്‍ശരീരഭാരംകുറഞ്ഞതുപോലെ തോന്നി. ഇതാകുമോശുദ്ധവായു? ഏതുലോകത്തിന്റെ അരികാണതെന്ന്‌ ഞാന്‍ അത്ഭുതപ്പെട്ടു. ചീവീടുകളുടെ മൂളലോരാപ്പാടികളുടെ പാട്ടോ ഇല്ലാത്തവന്യമായഒരു നിശബ്ദത.ക്രമേണചെവികളിലേക്ക്‌ ശബ്ദത്തിന്റെ നേരിയ അലയൊലികള്‍ കേട്ടുതുടങ്ങി. അകത്തുന്നുനിന്നുംഅടക്കിപ്പിടിച്ചസംസാരവുംതേങ്ങലും കേള്‍ക്കാം.പാതിതുറന്നു കിടന്നജനാലയിലൂടെ ഉള്ളില്‍വെളിച്ചംകണ്ട ഭാഗത്തേക്ക്‌ഞാന്‍ എത്തി വലിഞ്ഞുനോക്കി. അവിടെ കുറെ മനുഷ്യര്‍ചുറ്റും കൂടിയിരുന്നു കുശലംപറയുന്നു. പൊതുവേമെലിഞ്ഞ കുറിയ ശരീരപ്രകൃതക്കാരായഅവരില്‍ പലരും തൊപ്പിധരിച്ചിരുന്നു. അവരുടെ ഒത്ത നടുക്കായികത്തിച്ചു വെച്ചിരുന്ന റാന്തല്‍വിളക്കിനടുത്തുരണ്ട്‌ പേര്‍നിലത്ത്‌ തുണിവിരിച്ചുകിടന്നിരുന്നു.

`ആരാണിവര്‍? എവിടെയാണ്‌ന മ്മള്‍ എന്റെ ചോദ്യത്തിന്‌ പതുക്കെയെന്നെ ആഗ്യംകാട്ടിവെളുത്ത ഗിനിപ്പന്നി പറഞ്ഞു. `വീട്ടില്‍നിന്നുംനമ്മള്‍കുറെ ദൂരെയാണ്‌. ഗ്വാട്ടിമാല എന്നസ്ഥലമാണിത്‌. കാലവുംകുറച്ചുപുറകിലാണ്‌. നമ്മളൊക്കെ ജനിക്കുന്നതിന്‌ വളരെക്കാലംമുമ്പ്‌. അങ്ങനെതോന്നുന്നില്ലേ?'
ഞാന്‍ നാലുപാടുംപകച്ചുനോക്കി. ശരിയാണ്‌. ചുറ്റുംഞാന്‍കണ്ട കാലത്തിന്റെ പരിചിതപരിസരങ്ങളല്ലാ യിരുന്നു. കുറച്ചകലെയുള്ള മറ്റൊരു കെട്ടിടത്തിലെ ജനാലയില്‍നിന്നും വെട്ടംപുറത്തേയ്‌ക്കു തെറിച്ചുവീഴുന്നുണ്ടായിരുന്നു. അവിടെയാരോടൈപ്പ്‌ ചെയ്‌തുകൊണ്ടിരിക്കുന്ന ശബ്ദംകേള്‍ക്കാം. പൂര്‍ത്തിയായ ഓരോവരിയിലും ടൈപ്പ്‌റൈറ്റര്‍ മണിയടി ശബ്ദംകേള്‍പ്പിച്ചു.

`അകത്തുകാണുന്ന ഗ്വാട്ടിമാലന്‍വംശജര്‍ ജനിച്ചത്‌നിങ്ങളെപ്പോലെമനുഷ്യരായിട്ടാണെ ങ്കിലും ജീവിക്കുന്നത്‌ഞങ്ങളെപ്പോലെ ഗിനിപ്പന്നികളായാണ്‌. ഇവരുടെയിടയില്‍ സാധാരണക്കാരും മനോരോഗികളുമുണ്ട്‌.... ഇതുംമറ്റൊരു അമേരിക്കന്‍ ഗവേഷണം.'

വൃക്ഷങ്ങളിലെഇലകളെയിളക്കിഒരുകാറ്റ്‌കെ ൗശലക്കാരനായ അയല്‍വാസിയെപോലെ അവിടെയൊന്ന്‌ ചുറ്റിത്തിരിഞ്ഞിട്ട്‌ ചിതറിയോടുന്ന കാഴ്‌ചകള്‍ക്ക്‌ പുറകെ എങ്ങോട്ടോപോയി.
`ഹോഎന്തൊരുയരം'. അടുത്തുനിന്നഓക്ക്‌മരത്തിന്റെ മുകളിലേക്ക്‌തലയുയര്‍ത്തിനോക്കി വെളുത്തഗിനിപ്പന്നി ആത്മഗതമെന്നോണം പറഞ്ഞു.

വെളുത്തുസുന്ദരിയായ ഒരുസ്‌ത്രീ ഒരുമനുഷ്യനോടൊപ്പം കെട്ടിടത്തിന്റെ വരാന്തയിലൂടെ അങ്ങോട്ടുനടന്നു വരുന്നുണ്ടായിരുന്നു. അടുത്ത്വരുന്തോറുംഅവളുടെമദാലസ മായസൌന്ദര്യംകൂടുതല്‍ വെളിവായി.ചെറിയകുത്തുകള്‍ പോലെയുള്ളമുഖത്തെ പാടുകള്‍ ആസ്‌ത്രീയുടെ അഴകിന്‌ഒട്ടും കുറവുണ്ടാക്കിയില്ല.

കറുത്തഗിനിപ്പന്നി എന്നെ തോണ്ടിയിട്ട്‌ പറഞ്ഞു. ` ആപോയത്‌ നാട്ടിലെ ഏ റ്റവുംസുന്ദരിയായ വേശ്യയാണ്‌. സിഫിലിസ്‌ എന്നമാരകമായ ലൈംഗികരോഗം അവളെ ബാധിച്ചിട്ടുണ്ട്‌.പുതുതായി ഇവിടെയെത്തിയ പുരുഷന്മാരുടെ മുറിയിലേക്കാണ്‌ അവള്‍പോയത്‌.'

സിഫിലിസ്‌ അത്രമാരകമല്ലന്നുള്ള എന്റെ ചിന്ത അറിഞ്ഞിട്ടെന്നപോലെ അത്‌പറഞ്ഞു `ഇത്‌എഴുപത്തഞ്ച്‌ വ്വര്‍ഷത്തോളം മുമ്പാണെന്ന്‌ ഓര്‍ക്കണം. അന്ന്‌ ലഭ്യമായിരുന്ന മരുന്നുപോലും ഇവര്‍ക്ക്‌ നല്‍കുന്നില്ല.'
അതിന്റെ തുടര്‍ച്ചയെന്നോണം വെളുത്തവന്‍ തുടര്‍ന്നു. `ഈരോഗത്തിന്റെ വളള്‍ച്ച മനസ്സിലാക്കുവാനാണീ പഠനങ്ങള്‍. ഭക്ഷണവും സിഗരറ്റും മാത്രമാണ്‌ ഈമനുഷ്യര്‍ക്ക്‌ പ്രതിഫലമായി നല്‍കുന്നത്‌. ഇതില്‍ പലരുംരോഗബാധിതരല്ല. രോഗാണു കുത്തിവെച്ചും രോഗികളായവേശ്യകളിലൂടെ രോഗംപരത്തിയുമാണ്‌ ഇവരെഗവേഷണത്തിനു ഉപയോഗിക്കുന്നത്‌.'

വല്ലാത്ത ഒരുഅമര്‍ഷം എന്നില്‍ ഉടലെടുത്തു. അത്‌നെഞ്ചിനുള്ളില്‍ ഭാരമായിവളര്‍ന്നു.
`ആസ്‌ത്രീയേയും കുട്ടിയേയും കണ്ടോ?' വെളുത്തഗിനിപ്പന്നി കൈ ചൂണ്ടിയ സ്ഥലത്തേക്ക്‌ ഞാന്‍ നോക്കി. മൂലയ്‌ക്ക്‌ അയഞ്ഞ വസ്‌ത്രം ധരിച്ചിരുന്ന മെലിഞ്ഞ ഒരുസ്‌ത്രീ ഒരാളോട്‌ സംസാരിച്ചു നില്‌ക്കുന്നു.അവരുടെ കയ്യിലിരുന്ന കുട്ടി ഇടയ്‌ക്ക്‌ കരയുന്നുണ്ടായിരുന്നു. പുരുഷനും സ്‌ത്രീയും എന്തോഅടക്കം പറഞ്ഞു ചിരിച്ചു.
`ഇവിടെനടത്തുന്ന ഗവേഷണത്തില്‍ ഉള്‍പ്പെട്ട ആ പുരുഷനോടോപ്പമുള്ളത്‌ അയാളുടെ ഭാര്യയും കുഞ്ഞുമാണ്‌. അയാളിവിടെ ഞങ്ങളെപ്പോലെ ഗിനിപ്പന്നിയാണെന്നുള്ള കാര്യംഅയാള്‍ക്കോ ഭാര്യക്കോഅറിയില്ല.'

എന്റെ കണ്ണുകള്‍ അവരില്‍ തറച്ചുനിന്നു. ഇരുട്ട്‌ മാറാലകെട്ടിയ മനസ്സിന്റെ ലമുഷിഞ്ഞചുവരുകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ മിന്നല്‍ പിണരുകള്‍ വേദനയുടെ വിള്ളലുകള്‍ വീഴ്‌ത്തുന്നത്‌ ഞാനറിഞ്ഞു.
`ചിലദിനങ്ങളില്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യര്‍ക്ക്‌തങ്ങളുടെ കുടുംബത്തോടൊപ്പംജീവിക്കാന്‍ അനുവാദമുണ്ട്‌. ഇവരില്‍നിന്നുംഭാര്യമാര്‍ക്കും ഈരോഗം പടര്‍ന്നിട്ടുണ്ട്‌. ഇവര്‍ക്ക്‌ ഉണ്ടാകുവാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ ഇതേ രോഗവുമായാവും ജനിക്കുന്നത്‌. അവരുടെസ്ഥിതിഎന്താവുമെന്ന്‌ ഊഹിക്കാമല്ലോ?' കറുത്തഗിനിപ്പന്നിഎന്റെക കണ്ണുകളിലേക്ക്‌നോക്കി.

ഞാന്‍ ആ സ്‌ത്രീയേയും കുട്ടിയേയും നോക്കിനിന്നു.ഞാങ്കണകള്‍ കാറ്റില്‍ കൂട്ടിയടിക്കുന്ന പോലെ യൊരുശബ്ദം അകലെനിന്നു കേള്‍ക്കാമായിരുന്നു.പെയ്‌തൊഴിയാനാവാത്ത കാര്‍മേഘങ്ങള്‍ പോലെ എന്റെ മനസ്സില്‍ നൊമ്പരംഒരു വിങ്ങലായി മാറി.

അടുത്ത മുറിയില്‍നിന്നും നേഴ്‌സിനെപ്പോലെ വസ്‌ത്രം ധരിച്ചിരുന്നസ്‌ത്രീയു െടകൂടെഏകദേശം പത്തു വയസ്‌ തോന്നിക്കുന്ന ഒരുബാലിക വിതുമ്പിക്കൊണ്ട്‌ വരാന്തയിലൂടെനടന്നുപോയി.

`കണ്ടാല്‍ ലച്‌മിയെപോലെ അല്ലേ...അടുത്തുള്ള അനാഥാലയത്തിലെ കുട്ടിയാണ്‌. എല്ലാആഴ്‌ചയിലും പരീക്ഷണത്തിന്റെ ഭാഗമായി ഇവളുടെ ഇളംശരീരത്തില്‍ സിഫിലിസ്‌ രോഗാണുക്കളെ കുത്തിവെച്ചുകൊണ്ടിരിക്കുന്നു'
ഉള്ളിലെവിടയോ കരഞ്ഞുതളര്‍ന്ന ശോകപ്പക്ഷികള്‍ ചിറകുകുടഞ്ഞ്‌കുറുകി. കാഴ്‌ചമങ്ങുന്നത്‌പോലെ. മിഴിതുറന്നിട്ടുംമുന്നില്‍കൊടിയ ഇരുട്ടുമാത്രം.

`സഹതപിക്കേണ്ടനിങ്ങളുടെകാര്യം ഇതിലും കഷ്ടമാണ്‌. ഭരണകൂടങ്ങളുടെ ഗിനിപ്പന്നികളായി മനുഷ്യജാതിമാറുകയല്ലേ. മതമൗലികവാദികളുടെ വര്‍ഗ്ഗീയവിഷം കുടിച്ചു നിങ്ങളൊക്കെ എന്നേ മൃതപ്രായരായി.' ഗിനിപ്പന്നിയുടെസ്വരത്തില്‍ സഹതാപം തുളുമ്പിനിന്നു.

ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു. ഉറക്കത്തിലേക്ക്‌ വഴുതിവീണഞാന്‍ എപ്പോഴോ ഒരു ചെറിയ തുരുത്തിലെത്തി. ബോണ്‍സായിമരങ്ങള്‍ മാത്രംനിറഞ്ഞ ഒരുതുരുത്ത്‌. ആ മരത്തണലുകളില്‍ കുറെ ഗിനിപ്പന്നികള്‍ മയങ്ങുന്നു. പെട്ടെന്നാണ്‌ആകുള്ളന്‍ മരങ്ങള്‍വളരാന്‍ തുടങ്ങിയത്‌. നിമിഷങ്ങള്‍ക്കകം അവമാനംമുട്ടെ വളര്‍ന്നുവടവൃക്ഷങ്ങളായി മാറി.അവിടേക്ക്‌ ശക്തിയായി ഒരുകാറ്റ്‌ വീശുകയും പെരുമഴപോലെ ആ മരങ്ങളില്‍നിന്നും ഇലകള്‍ഒന്നൊന്നായിപൊഴിയുകയും ചെയ്‌തു. ക്രമേണെമരച്ചില്ലകളില്‍ മറഞ്ഞിരുന്നകറുത്തവാവലുകള്‍ ദൃശ്യമായി. തലകീഴായികൊമ്പുകളില്‍ തൂങ്ങി അവവൃക്ഷച്ചുവട്ടിലേക്ക്‌ ഇമവെട്ടാതെ നോക്കിക്കിടന്നു. ആമരത്തണലുകളില്‍ മയങ്ങിക്കിടന്നിരുന്ന ഗിനിപ്പന്നികളെവിടെ? ഞാന്‍ അവിടെയൊക്കെ അവയെ തിരഞ്ഞുവെങ്കിലും കാണാന്‍കഴിഞ്ഞില്ല. തലയുയര്‍ത്തിമുകളിലേക്ക്‌ നോക്കിയപ്പോള്‍ മരച്ചില്ലകളില്‍ കണ്ണുകള്‍ തുറിച്ച്‌ കറുത്ത വാവലുകള്‍...

ഭയന്ന്‌ ഞെട്ടിയെഴുന്നേറ്റ ഞാന്‍ ഗിനിപ്പന്നികളുടെ കൂടിനടുത്തേക്ക്‌ കുതിച്ചു. അപ്പോഴേക്കും രാവുണര്‍ന്നിരുന്നു. അവിടെ രണ്ടുപേരും കൂടിനുള്ളില്‍ എനിക്ക്‌ മുഖം തരാതെ കച്ചിചവച്ചുകൊണ്ടിരുന്നു. ഒരല്‌പനേരം ഞാനവിടെനിന്നു. രാത്രിയില്‍ കണ്ട ഓരോചിത്രവും വ്യക്തമായിമനസ്സില്‍തെളിഞ്ഞു. സ്വബോധത്തിനെ ആരോ ചോദ്യംചെയ്‌തു കൊണ്ടിരിക്കുന്നു.
അവധി ദിനത്തിന്റെ ആലസ്യത്തില്‍നിന്നെഴുന്നേറ്റു വന്നമകള്‍ തളര്‍ന്നു കസേരയിലിരുന്ന എന്റെ അടുത്തുവന്നു ചിണുങ്ങി. കുറച്ചുനേരം ചേര്‌ന്ന്‌ നിന്നിട്ട്‌ഉറക്കച്ചടവോടെഅവള്‍ ഓരോന്ന്‌പറഞ്ഞ്‌എന്റെക മടിയില്‍ ചാടികയറിയിരുന്നു.

`ടെല്‍ മി യെ സ്‌റ്റോറി അപ്പാ' ലക്ഷ്‌മികൊഞ്ചി.

`ങേ...ഇപ്പോഴോ.. രാത്രിയിലല്ലേ കഥപറയുക' ഞാന്‍ചിന്തകളില്‍ നിന്നുണര്‍ന്നു.

`പ്ലീസ്‌അപ്പാ....കഥ എപ്പോഴും പറയാമല്ലോ?' അവള്‍ പ്രതിഫലമെന്നോണം എന്റെ കവിളില്‍ഒരുമ്മതന്നു.
ശരിയാണ്‌. കഥകള്‍ക്ക്‌ പ്രത്യേക സമയ ഭേദമില്ലല്ലോ..ഏതുകഥയാണ്‌പറയുക. ലക്ഷ്‌മിയെമാറോട്‌ ചേര്‍ത്ത്‌പിടിച്ച്‌ഞാന്‍ അല്‍പനേരം അവിടെയിരുന്നു. അവളുടെ ശരീരം ഗിനിപ്പന്നികളുടെ കൈകളെന്ന പോലെ തണുത്തിരുന്നു.

`രാജ്യം ഉപേക്ഷിച്ചരാജകുമാരന്റെ കഥ..' പണ്ട്‌ പറഞ്ഞു നിറുത്തിയ കഥ അവള്‍ ഓര്‌മ്മിോപ്പിച്ചു.
അതൊരു പഴയ കഥ. ഇന്നെവിടെയാണ്‌ സത്യാന്വക്ഷണത്തിനായി അധികാരം വെടിയുന്ന രാജാക്കന്മാരും, ജ്ഞാനത്തിന്‌ തണലേകുന്ന ബോധിവൃക്ഷങ്ങളും? പുതിയ കാലത്തിന്റെ കഥ അവളും അറിയേണ്ടതല്ലേ.
`നീ ഇതുവരെ കേള്‍ക്കാഅത്ത പുതിയൊരു കഥ പറയാം...തായ്‌വേര്‌ മുറിച്ചിട്ടും വാനോളം വളരാന്‍ കൊതിച്ച ബോണസായി മരങ്ങളുടേയും അവിടെതണല്‍ തേടിയ കുറെ ഗിനിപ്പന്നികളുടേയും കഥ..'
കൂടിനോട്‌ചേര്‍ത്ത്‌ തലകീഴായി ഉറപ്പിച്ചിരുന്ന കുപ്പിയിലൂടെ ഊറിയെത്തിയ വെള്ളംവലിച്ചു കുടിച്ചുകൊണ്ട്‌ ഗിനിപ്പന്നികള്‍ ആ കഥ കേള്‍ക്കാന്‍ സാകൂതംചെവികള്‍ കൂര്‍പ്പിക്കുന്നുണ്ടായിരുന്നു.

(ബിജോ ജോസ്‌ ചെമ്മാന്ത്ര)

([email protected])


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut