Image

മനസ്സിനോട്…(കവിത)

അനിത നസ്സീം Published on 06 December, 2011
മനസ്സിനോട്…(കവിത)

മനസ്സ്…
ഇത്തിരിപ്പോന്ന ചേതനയില്‍ …
ഒളിച്ചിരിക്കുന്ന ഒരു കടലാണ്….

കൊടും സൂര്യതാപത്താല്‍
ആവിയായ് അദൃശ്യമാകുന്ന ജലകണങ്ങള്‍
കേഴുന്ന ഈറന്‍ ചിന്തകളാണ്…

ചിലപ്പോള്‍ …
മഴപ്പെരുക്കങ്ങളില്‍ നിറഞ്ഞു കവിഞ്ഞു
നാശം വിതക്കുമ്പോള്‍ …
പെയ്‌തൊഴിയാന്‍ വിങ്ങിനിന്ന
മേഘങ്ങളോടു പകയും…
ഇരമ്പിയാര്‍ക്കുന്ന കാറ്റിനോട്
അനുകമ്പയും…

സ്വയം കൂട്ടികിഴിക്കലുകള്‍ക്കും
കണക്കുപറച്ചില്കള്‍ക്കുമൊടുവില്‍
നനവുള്ള
ഒരു കള്ളച്ചിരിയുമായ്
കാലത്തിന്റെ വികൃതികളെന്ന
തര്‍ക്ക ശാസ്ത്രവുമായ്
മിഴിചിമ്മുന്ന മനസ്സേ….

എന്റെ ശരികളില്‍
നിന്നോട് ഗര്‍വ്വും…
തെറ്റുകളില്‍ സൗഹൃദവും…
എന്നിട്ടും…
ഒരു വാതില്‍പഴുതുമില്ലാതെ
നോക്കാനാവുന്നത് നിന്നെ മാത്രം…
തോന്നുന്നതെന്തും പറയുന്നത്
നിന്നോട് മാത്രം…

ഓര്‍മ്മകളെ മറവികളാക്കാതെ
സ്വപ്നങ്ങളെ വിവര്‍ണ്ണമാക്കാതെ…
നീ എപ്പോഴുമുണ്ടാവുക…
നിന്നെ ഞാന്‍ ഉപേക്ഷിക്കില്ല…
നീ എന്നെ വിട്ടുപോവാതിരിക്കുക…
മനസ്സിനോട്…(കവിത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക