മുല്ലപ്പെരിയാര്‍ ഡാമിന്റെ തകര്‍ച്ച ഒഴിവാക്കാനാവില്ല: വിദഗ്‌ധ സമിതി
VARTHA
06-Dec-2011
VARTHA
06-Dec-2011
കട്ടപ്പന: മുല്ലപ്പെരിയാര്‍ ഡാം എപ്പോള്‍ വേണമെങ്കിലും തകരാമെന്നും തകര്‍ച്ച
ഒഴിവാക്കാന്‍ മാര്‍ഗ്ഗമില്ലെന്നും വിദഗ്‌ധ സമിതി കേന്ദ്ര സര്‍ക്കാരിന്
റിപ്പോര്‍ട്ട് നല്‍കി. അണക്കെട്ടില്‍ റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍
ഉപയോഗിച്ചു നടത്തിയ പരിശോധനാഫലമാണു സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച്
സ്‌റ്റേഷനാണ് പരിശോധന നടത്തിയത്.
ഡാമിന്റെ 106 അടിക്കും 95 അടിക്കും ഇടയില്‍ അണക്കെട്ടിന്റെ 1200 അടി നീളത്തിലും അണക്കെട്ട് തകര്‍ന്ന നിലയിലാണെന്ന് സമിതി നടത്തിയ കാമറ ഉപയോഗിച്ചുള്ള പരിശോധനയില്‍ തെളിഞ്ഞു. 1200 അടി നീളത്തില്‍ 34 ഭാഗങ്ങളിലായി 117.7 അടിക്കുതാഴെ നടത്തിയ കാമറ പരിശോധനയില്‍ നിരവധി ദ്വാരങ്ങളും വിള്ളലുകളും വിടവുകളും കണ്ടെത്തി. നാലുമുതല്‍ അഞ്ചുവരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്‌ടായാല്‍ ഡാം അപകടത്തിലാകും. ഘടനാപരമായി ഏറെ ദുര്‍ബലപ്പെട്ടിരിക്കുന്ന അണക്കെട്ട് പൊളിച്ചുമാറ്റി പുതിയതു നിര്‍മിക്കണമെന്ന കേരളത്തിന്റെ വാദം നൂറുശതമാനവും ശരിയാണെന്നും ഐഎസ്‌ഡബ്ല്യു ഉപദേശകസമിതിയംഗം എം. ശശിധരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments