Image

വേര്‍പ്പെട്ട കണ്ണികള്‍ വീണ്ടും ബന്ധപ്പെടുമ്പോള്‍ (ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ

Published on 21 September, 2014
വേര്‍പ്പെട്ട കണ്ണികള്‍ വീണ്ടും ബന്ധപ്പെടുമ്പോള്‍ (ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ
വായനയുടെ വാതിലുകള്‍ തുറന്ന്‌ അറിവിന്റെ ഉള്ളറകളിലേക്ക്‌ കടന്ന ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പു ആ അറിവുകളുടെ വാതായനങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ വേണ്ടി തുറന്നിടുകയാണു ലിങ്ക്‌സ്‌ ആന്റ്‌ കണക്‌റ്റിവിറ്റി (Links and Connectivity,  from Blog to Book) എന്ന ഇംഗ്ലീഷ്‌ പുസ്‌തകത്തിലൂടെ. ആ പുസ്‌തകത്തെക്കുറിച്ച്‌്‌ ഒരു പഠനം നടത്താന്‍ ആരംഭിച്ചപ്പോള്‍ ഈ ലേഖകന്റെ മനസ്സില്‍ തോന്നിയ പരിഭാഷ `കണ്ണികളും അവയുടെ ചേര്‍ച്ചയും' എന്നാണ്‌. കാരണം കണ്ണികള്‍ വിട്ട്‌ പോയാലും വീണ്ടും ബന്ധപ്പെടുന്നത്‌ അവ തമ്മിലുള്ള ചേര്‍ച്ചകൊണ്ടാണ്‌.ഒന്ന്‌ ഒന്നിനോട്‌ തൊട്ട്‌ കിടക്കുന്നു അല്ലെങ്കില്‍ ഒന്നില്‍ നിന്നു അനേകം കണ്ണികള്‍ ഉത്ഭവിക്കുന്നു.

വായിക്കുകയും, പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്‌ത പുസ്‌തകങ്ങളില്‍ നിന്നു, നേടിയ അറിവിലൂടെ നോക്കി കണ്ട ജീവിതങ്ങളില്‍ നിന്ന്‌, ഈ ലോകത്തെപ്പറ്റിയുള്ള തന്റെ അറിവുകളുടെ കണ്ണികള്‍ ബന്ധിപ്പിക്കയാണു അദ്ദേഹം. പുസ്‌തകത്തിന്റെ ഓരോ താളുകള്‍ മറിയുമ്പോള്‍ ആ അറിവുകളുടെ മുന്നില്‍ ലോകം ചുരുങ്ങുന്ന വിസ്‌മയം നമ്മള്‍ക്കനുഭവപ്പെടുന്നു.വൈവിധ്യമാര്‍ന്ന വിഷയങ്ങളെ കുറിച്ച്‌ മനസ്സിലാക്കിയ കാര്യങ്ങള്‍ സ്വന്തം പ്രതിഭയില്‍ കാച്ചി കുറുക്കി പതിന്നാല്‌ അദ്ധ്യായങ്ങളിലൂടെ എഴുത്തുകാരന്‍ വായനകാര്‍ക്ക്‌ നല്‍കുന്ന ഒരു വിജ്‌ഞാന രസായനമാണീ പുസ്‌തകം.പൂര്‍വ്വികര്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞ്‌ വക്ല്‌ നടന്നുപോയ വീഥികളിലൂടെ നടന്നുപോകുന്ന തലമുറയിലെ ഒരംഗമായി ഡോക്‌ടര്‍ കുഞ്ഞാപ്പു നടക്കുന്നു. തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്‌ച്‌കള്‍ പൂര്‍വ്വാര്‍ജ്ജിത വിജ്‌ഞാനത്തിന്റെ കണ്ണികളെ തത്സ്‌മയത്തുണ്ടാകുന്ന വിചാര-വികാരങ്ങളുമായി ബന്ധിപ്പിക്കുന്നു.എന്തുകൊണ്ടാണു അങ്ങനെ സംഭവിക്കുന്നത്‌? കാരണം ബുദ്ധിയും പ്രതിഭയും ഇവിടെ കൈകോര്‍ക്കുന്നു.

ജീനിയസ്സ്‌, ഇന്റെലിജെന്‍സ്‌ എന്നീ ഇംഗ്ലീഷ്‌ വാക്കുകളുടെ അര്‍ത്ഥം മലയാളത്തില്‍ പരിഭാഷ ചെയ്യപ്പെടുമ്പോള്‍ അധികം വ്യത്യാസമില്ല. ഇന്റെലിജെന്‍സ്‌ എന്ന വാക്കിനു ബുദ്ധി,ഗ്രഹണശക്‌തി, എന്നൊക്കെ പറയുമ്പോള്‍ ജീനിയസ്സ്‌ എന്ന വാക്കിനു പ്രതിഭ, പ്രാവീണ്യം, നൈപുണ്യം, ചതുരത,സര്‍ഗ്ഗാത്മകവും ഭാവനാപരവുമായ കഴിവ്‌ എന്നൊക്കെ പറയാം., എന്തു ചിന്തിക്കണമെന്നല്ല.എങ്ങനെ ചിന്തിക്കണമെന്ന്‌ പ്രതിഭാശാലികള്‍ ചിന്തിക്കുന്നു.

ഈ പുസ്‌തകത്തിലെ ഓരോ വിവരങ്ങളും ബുദ്ധികൊണ്ട്‌ മാത്രം ശേഖരിച്ചതൊ, കണ്ടെത്തിയതോ അല്ലെന്നാണു ഈ ലേഖകന്റെ അഭിപ്രായം. ഇതൊക്കെ കണ്ടു പിടിച്ച്‌ അവതരിപ്പിക്കാന്‍ ഒരാള്‍ ജീനിയസ്സ്‌ ആയിരിക്കണം.ഈ പുസ്‌തകത്തിലുടനീളം ജിജ്‌ഞാസയും, വിജ്‌ഞാന കുതൂഹലതയുമുള്ള ഒരു പ്രതിഭാശാലിയുടെ നിരീക്ഷണങ്ങളും വിശദീകരണ കുറിപ്പുകളും വ്യാഖ്യാനങ്ങളും പ്രകടമായി കാണാം. ബുദ്ധിമാനായ ഒരാള്‍ക്ക്‌ പരീക്ഷയില്‍ നല്ല മാര്‍ക്ക്‌ വാങ്ങിക്കാം. ഉത്തരങ്ങള്‍ കണ്ടുപിടിക്കുന്നത്‌ അക്കൂട്ടര്‍ക്ക്‌ എളുപ്പമാണു. എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്നത്‌ ജീനിയസ്സ്‌ ആയ ഒരാള്‍ക്ക്‌ മാത്രം കഴിയുന്ന ഒരു നൈപുണ്യമാണു. ബുദ്ധിമാന്മാര്‍ ചോദ്യങ്ങള്‍ ചോദിക്കയില്ലെന്നല്ല അര്‍ത്ഥമാക്കുന്നത്‌. അവരുടെ ചോദ്യങ്ങള്‍ പലപ്പോഴും അവര്‍ പഠിച്ച പാഠങ്ങളെ ആസ്‌പ്‌ദമാക്കിയായിരിക്കും.കാലം ഒരു ചങ്ങലപോലെ നീളുമ്പോള്‍ നമ്മള്‍ ചില കണ്ണികള്‍ പുറകില്‍ വിട്ടിട്ട്‌ പോകുന്നു. ജീനിയസ്സായ ഒരാള്‍ക്ക്‌ ആ കണ്ണികളെ പുതിയതുമായി ബന്ധിപ്പിക്കാന്‍ കഴിയും.പൂക്കള്‍ വിരിയുന്നതും കൊഴിഞ്ഞ്‌ പോകുന്നത്‌ ഒരു നിത്യസംഭവമായി സാധാരണക്കാരന്‍ അല്ലെങ്കില്‍ അതേക്കുറിച്ചറിവുള്ള ഒരാള്‍ കരുതുന്നു. എന്നാല്‍ ജീനിയസ്സായ ഒരാള്‍ അത്‌ കാണുമ്പോള്‍ അവിടെ ഒരു പുതിയ ആശയം ഉത്ഭവിക്കുന്നു. വീണു കിടക്കുന്ന ഒരു പൂവ്‌ കണ്ട്‌ മഹാകവി കുമാരനാശാന്‍ മനോഹരമായി ഒരു കവിത എഴുതി. ആ പൂവ്വിന്റെ നശ്വരത മനുഷ്യ ജീവിതവുമായി അദ്ദേഹം ബന്ധിപ്പിച്ചു.

അറിവ്‌ പ്രതിഭാശാലികള്‍ക്ക്‌ ഹരമാണ്‌. അവര്‍ അത്‌ ഗ്രഹിക്കാന്‍ വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്നു. ഇവിടെ ഡോക്‌ടര്‍ കുഞ്ഞാപ്പുവിനെക്കുറിച്ച്‌ചുരുക്കമായി പ്രതിപാദിക്കുന്നത്‌ ആവശ്യമാണെന്ന്‌ കരുതുന്നു. കവിയായും, ലേഖകനായും വായനകാര്‍ക്ക്‌ പരിചയമുള്ള ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പു ഒരു ശാസ്‌ത്രഞ്‌ജനും സര്‍വ്വകലാശാല അദ്ധ്യാപകനും ആണ്‌. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചിരുന്നപ്പോള്‍ തന്നെ മറ്റ്‌ കലാ-സാംസ്‌കാരിക രംഗങ്ങളിലും ഇദ്ദേഹം കര്‍മ്മോന്മുഖനാണ്‌്‌. .മലയാളത്തിലും, ഇംഗ്ലീഷിലുമായി നൂറിലേറെകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവരചിച്ചിട്ടുള്ളതിനു പുറമേ, ഗവേഷണലേഖനങ്ങളും ശാസ്ര്‌ത ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്‌. ഇദ്ദേഹം ത്രുശ്ശൂര്‍ സെന്റ്‌ തോമസ്‌കോളേജില്‍ നിന്നും സയന്‍സില്‍ മാസ്‌റ്റേഴ്‌സ്‌ ബിരുദം നേടി. അതിനു ശേഷം ബോംബെ സര്‍വ്വകലാശാലയില്‍ നിന്നും ഓര്‍ാനിക്ക്‌ കെമിസ്‌ട്രിയില്‍ പി.എച്‌.ഡിയും ഫിസിക്കല്‍ കെമിസ്‌റ്റ്രിയില്‍ ഡി.എസ്‌.സി ബിരുദവും നേടി. ഇരുപത്‌ വര്‍ഷക്കാലം ബോംബയിലെ പ്രസിദ്ധമായ ഭാഭ അറ്റോമിക്‌ എനര്‍ജിയില്‍ ശാസ്ര്‌തഞ്‌ജനായി സേവനമനുഷ്‌ഠിച്ചതിനു ശേഷം അമേരിക്കയിലേക്ക്‌ കുടിയേറിയ ഇദ്ദേഹം കൊളംബിയ സര്‍വ്വകലാശാലയില്‍ എട്ടു വര്‍ഷക്കാലം പോസ്‌റ്റ്‌-ഡോക്‌ടറല്‍ സയന്റിസ്‌റ്റ്‌, അസ്സൊസ്സിയേറ്റ്‌ റിസര്‍ച്ച്‌്‌ സയന്റിസ്‌റ്റ്‌, പ്രൊഫസ്സര്‍, എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. യഷീവ യൂണിവേഴ്‌സിറ്റി, സിറ്റി യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോര്‍ക്ക്‌ ബ്രൂക്ലിന്‍ കോളേജ്‌ എന്നിവിടങ്ങളില്‍ പ്രൊഫസ്സറായും പിന്നീട്‌ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കൂടാതെ ഇദ്ദേഹം വ്യവസായ സ്‌ഥാപനങ്ങളില്‍ റിസര്‍ച്ച്‌ കെമിസ്‌റ്റായും, രസതന്ത്ര ശാഖയില്‍ ഉപദേശം നല്‍കുന്ന വിദഗ്‌ദ്ധനായും പ്രവര്‍ത്തിച്ചുവരുന്നു.

നമ്മള്‍ എല്ലാവരും എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആ പ്രക്രിയയെ കുറിച്ച്‌ അധികം പേരും ബോധവാന്മാരല്ല. അക്ഷരങ്ങള്‍ എങ്ങനെ ഉണ്ടായി, ഒരു പക്ഷെ അക്ഷരങ്ങള്‍ക്ക്‌ മുമ്പ്‌ ശബ്‌ദലേഖനം എന്ന വിദ്യ സാദ്ധ്യമായിരുന്നെങ്കില്‍ അക്ഷരങ്ങള്‍ ഉണ്ടാകുമായിരുന്നോ? വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം. വായിക്കാന്‍ വേണ്ടി എഴുതുകയും എഴുതാന്‍ വേണ്ടി വായിക്കുകയും എന്ന അദ്ധ്യായത്തില്‍ ഡോക്‌ടര്‍ കുഞ്ഞാപ്പു ഈ വിഷയത്തെക്കുറിച്ച്‌ അദ്ദേഹത്തിനുള്ള അറിവും (ബുദ്ധി) അതില്‍ നിന്നും അദ്ദേഹം തന്റെ പ്രതിഭ കൊണ്ട്‌ ആര്‍ജ്‌ജിച്ച പുതിയ അറിവുകളും പ്രകടിപ്പിക്കുന്നു .The selective process of cultivating ideas gainfully for an occasion by assimilation, storage and retrieval is the defining phase of good reading. That is why Britons coined the phrase , read all the books in the London museum and still remain ignorant? Reflection accompanying an effective reading strengthens the memory neurons, literally and scientifically.കലാലയ വിദ്യാര്‍ത്ഥികളെപഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഡോക്‌ടര്‍ കുഞ്ഞാപ്പുചോദിച്ചു: പത്ത്‌വര്‍ഷത്തിനുശേഷം ഇപ്പോള്‍നിങ്ങള്‍ പഠിക്കുന്ന ഈ വിഷയത്തെക്കുറിച്ച്‌്‌ എന്തായിരിക്കും ഓര്‍ത്ത്‌ വച്ചിട്ടുണ്ടാകുക.` ഡോക്‌ടര്‍ കുഞ്ഞാപ്പു ഒരു ഉദാഹരണത്തിലൂടെ ഇതിന്റെ ഉത്തരം വിശദമാക്കുന്നു. ഒരു ടൈ കെട്ടാന്‍ 85 വഴികളുണ്ടെന്ന്‌ നമ്മള്‍ പഠിച്ചാലും ഒന്നോ രണ്ടൊവഴികള്‍മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളു. തത്വങ്ങള്‍ക്കും പ്രായോഗികതക്കും തമ്മില്‍ ഒരു കോട്ടുവായുടെ വിടവുണ്ടെന്ന്‌ വായനക്കാരേയും ഡോക്‌ടര്‍ ഉദ്‌ബുദ്ധരാക്കുന്നു. നമ്മള്‍ കോട്ടുവായിടുന്നത്‌ തലച്ചോറ്‌ ചൂടാകുമ്പോളാണത്രെ. കോട്ടുവായിടുമ്പോള്‍ തലച്ചോറുതണുക്കുന്നു. (thermoregulation). സ്വയം തണുപ്പിക്കാന്‍ പ്രക്ര്‌തി കണ്ട ഒരു മാര്‍ഗ്ഗമായി ഇതിനെ കാണാം. വാസ്‌തവത്തില്‍ഡോക്‌ടര്‍ കുഞ്ഞാപ്പു ഇവിടെ കൊണ്ട്‌വരുന്ന ഒരു ആശയം `വായില്‍നിന്നും കേട്ട്‌ കഴിയുമ്പോള്‍കോട്ട്‌ വാ'വരുന്ന ഒരു പ്രതിഭാസമാണ്‌.കേട്ടതെല്ലാം ഗ്രഹിക്കുന്നില്ല, വായിച്ചതെല്ലാം ഓര്‍മ്മിക്കുന്നില്ല. അതേ സമയം ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കുന്ന വിഷയങ്ങള്‍ മനസ്സിലെ പരീക്ഷണശാലയില്‍ പല മാനങ്ങളും തേടി അറിവിന്റെ ലോകം വിപുലമാക്കുന്നു,

പിന്നെ നമ്മള്‍ മനസ്സിലാക്കുന്നത്‌ പുസ്‌തകം വായിക്കാതെ അതിനെക്കുറിച്ച്‌ അഭിപ്രായം പറയാമെന്നാണൂ്‌. ഈ പുസ്‌തകത്തില്‍ ഡോക്‌ടര്‍ കുഞ്ഞാപ്പുപരാമര്‍ശിച്ചിട്ടുള്ളവിഷയങ്ങള്‍ അദ്ദേഹം അനവധി പുസ്‌തകങ്ങളില്‍നിന്നും ശേഖരിച്ചതാണ്‌.എന്നാല്‍ ആ പുസ്‌തകങ്ങള്‍ മുഴുവനായി അദ്ദേഹം വായിച്ചിട്ടില്ലത്രെ.പിന്നെയെങ്ങനെ ഈ കഴിവ്‌ കരസ്‌ഥമാക്കുന്നുവെന്ന്‌ അദ്ദേഹം വിവരിക്കുന്നു "How to Talk about a book you haven?t Read by a French Professor, Pierre Bayard. Bayard approaches this subject in a very creative way using his skills as a teacher of literature and psychoanalysis. His thesis as summarized is , ?Not having read a book need not be an impediment to have an interesting conversation about it ..(this) offers a whole new perspective on how we read and absorb. ? He quotes Oscar Wilde in the dedication page , I never read a book I must review, it prejudices you so വായനയുടെ ആവശ്യകതയെപ്പറ്റിപറയുമ്പോള്‍ എത്രപുസ്‌തകങ്ങള്‍ ഒരാള്‍ക്ക്‌ വായിക്കാന്‍ കഴിയുമെന്നചോദ്യം ആദ്യമുയരുന്നു. എല്ലാപുസ്‌തകങ്ങളും ഒരാള്‍ക്ക്‌ വായിക്കാന്‍ കഴിയാതെവരുമ്പോള്‍ ഒരാള്‍ വായിക്കാനുള്ളപുസ്‌തകങ്ങള്‍തിരഞ്ഞെടുക്കുന്നു. വായിക്കുന്നത്‌ ആഴത്തില്‍ വായിക്കാന്‍ ശ്രമിക്കുന്നു.അപ്പോഴാണു മുഴുവന്‍വായിക്കാതെ ഒരു പുസ്‌തകത്തെപ്പറ്റി പറയാമെന്ന്‌ പറയുന്നത്‌. ചില കാര്യങ്ങള്‍ നമുക്ക്‌തന്നെ അറിയാം ചിലവിവരങ്ങളെവിടെ കിട്ടുമെന്ന്‌ നമുക്കറിയാം. അത്തരം അറിവുകള്‍ നമ്മള്‍ വായനയിലൂടെ നേടുന്നു, .ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ വരികള്‍ ഉദ്ധരിക്കട്ടെ..?Finally, do you think I have read through each word in this book, revealed through all the underlying enigmas, or reinterpreted the entire manifesto? അടുത്തവരുന്നവരികള്‍ ഈ പുസ്‌തകത്തില്‍നിന്നുതന്നെ വായനകാര്‍ മനസ്സിലാക്കുക.

പ്രയോഗാത്മകമായ, (practical) വിവരണാത്മകമായ/ സൂചനാത്മകമായ, (Informative സകലതുംഉള്‍കൊള്ളുന്ന (വ്യാപകമായ) (comprehensive) അറിവുകള്‍ ഉണ്ട്‌. പ്രായോഗികമായഅറിവ്‌ പഠിപ്പിച്ചു കൊടുക്കാന്‍ കഴിയുമെങ്കിലും അനുഭവങ്ങള്‍ ഇല്ലാതെ ആ അറിവ്‌പൂര്‍ണ്ണമാകില്ല. സൂചനാത്മകമായ /വിവരണാത്മകമായ അറിവുകള്‍ ഗുരുവിന്റേയും ശിഷ്യന്റേയും ഗ്രഹണ ശക്‌തിതുല്യമായാല്‍ മാത്രം സാധിക്കുന്നതാണു. വ്യാപകമായഅറിവുകള്‍ ആദ്യംഅതുള്‍കൊണ്ടയാളില്‍ നിന്നുംപഠിക്കാം. എന്നാലിതിനു ബുദ്ധിമാത്രം പര്യാപ്‌തമല്ലെന്ന്‌ ഡോക്‌ടര്‍ നമ്മേ ബോധവാന്മാരാക്കുന്നു. ജീനിയസ്സിന്റെ ഒരംശം കൂടി ആവശ്യമാകുന്നു.

പ്രതിഭാശാലികളുണ്ടാകുന്നത്‌ ഒരു രാഷ്‌ട്രത്തിനു ഗുണകരമാണു. അമേരിക്കയുടെ അമ്പത്‌ ശതമാനം സമ്പാദ്യം ശാസ്ര്‌തസാങ്കേതിക രംഗത്ത്‌ അവര്‍ നേടിയ മികവിന്റെ പ്രതിഫലങ്ങളാണു.വൈറ്റ്‌ഹൗസും പ്രസിഡണ്ട്‌മാരുമെല്ലാം മീഡിയക്കും എഴുതുകാര്‍ക്കുമെല്ലാം വളരെ അകലത്താലിയിരുന്ന കാലത്ത്‌ അവരെക്കുറിച്ച്‌്‌ അറിയാനും എഴുതാനുമൊക്കെ ചുരുക്കം പേര്‍ക്കെ അവസരം ലഭിച്ചിരുന്നുള്ളു. ഇന്നീ സൈബര്‍യുഗത്തില്‍ രഹസ്യങ്ങള്‍ കുറഞ്ഞ്‌ പോകുന്നു. നിമിഷങ്ങള്‍ക്കകം സാങ്കേതികവിദ്യയുടെ മികവില്‍ എല്ലാവിവരങ്ങളും വേണമെന്നുള്ളവര്‍ക്ക്‌ വിരല്‍തുമ്പില്‍ കണ്മുന്നില്‍ കിട്ടുന്നു. പ്രസിഡണ്ടുമാരും പിരിമുറുക്കമില്ലാതെ സൗഹ്രുദഭാവങ്ങളോടെ സംസാരിക്കുന്നു. ഈ പുസ്‌തകത്തില്‍ കൊടുത്തിരിക്കുന്ന ഈ ഭാഗം വായിക്കുക.പരിഭാഷ ചെയ്‌ത അതിന്റെ ഭംഗി കളയുന്നില്ല. Obama?s opening remark or so in lighter vein went like this ? This is a true story. A friend sent me a clip about a new study by a psychologist at the University of Scotland who says sex before a public speaking engagement actually enhances your oratorical power. I showed this clip to Michelle, before we arrived here tonight. She looked it over, handed it back and said ? Do the best you can?.


എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും പുറകില്‍ ജിഞ്‌ജാസുവായ ഒരു അഭിലാഷിയുണ്ട്‌.അങ്ങ െന ഒരുഉത്സാഹം മനുഷ്യമനസ്സുകള്‍ക്കില്ലായിരുന്നെങ്കില്‍ ഈലോകം യാന്ത്രികമായിപോകുമായിരുന്നു. ഒരുപക്ഷെ പഴഞ്ചൊല്ലുകളില്‍വിശ്വസിച്ചിരുന്നെങ്കില്‍ പലകാര്യങ്ങളും ഒരിക്കല്‍ നിലനിന്നുപോന്നിരുന്ന പോലെനില്‍ക്കുമായിരുന്നു. ഡോക്‌ടര്‍ കുഞ്ഞാപ്പു അതേകുറിച്ച്‌ ചിന്തിച്ചതിന്റെ വിശദാംശങ്ങള്‍ ഈ പുസ്‌തകത്തില്‍വിവരിക്കുന്നു. മടിയന്‍ മല ചുമക്കുമെന്നത്‌ എക്കാലത്തേയും ഒരു അറിവാണു, വിശ്വാസമാണു.ബില്‍ഗെയ്‌റ്റ്‌സിനെകുറിച്ചുള്ളഅറിയാനുള്ള ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ ജിഞ്‌ജാസഭരിതമായ മനസ്സിനു ഒരുപുതിയ അറിവ്‌കുട്ടുന്നു.ബില്‍ഗെയ്‌റ്റ്‌സ്‌ മടിയനായ ഒരാള്‍ക്കാണത്രെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയേല്‍പ്പിക്കുന്നത്‌. കാരണം ചടഞ്ഞ്‌ പണിയെടുക്കാന്‍ മടിയുള്ള ആ മനുഷ്യന്‍ തന്റെ പണി എളുപ്പം ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം കണ്ടുപിടിക്കുമെന്നുള്ളത്‌ കൊണ്ട്‌തന്നെ. ഇരുന്നാല്‍ എഴുന്നേല്‍ക്കാന്‍ മടിയുള്ളവരുടെ പ്രയാസത്തില്‍നിന്നു ദൂരസ്‌ത നിയന്ത്രണം (Remote Control) എന്ന ഉപകരണം കണ്ടുപിടിക്കപ്പെട്ടുവെന്ന സത്യവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

മരണത്തില്‍നിന്നും അമരത്വം പ്രാപിക്കാന്‍ മനുഷ്യര്‍ ആദ്യകാലം മുതല്‍തന്നെ മാര്‍ഗ്ഗങ്ങള്‍ ആരായുന്നു. ജനിച്ചാല്‍ മരിക്കുമെന്ന വിശ്വാസത്തില്‍ ജീവിച്ചു പോകാതെ പുതിയ അറിവുകള്‍ തേടിയുള്ളമനുഷ്യന്റെ പ്രയാണം അവന്റെബുദ്ധിയും പ്രതിഭയുമനുസരിച്ചാണ്‌.എന്നാലും മരണമുണ്ടെന്ന സത്യം ജനനം മുതല്‍ മനുഷ്യര്‍ മനസ്സില്‍ കണക്ക്‌ കൂട്ടിയിരിക്കുന്നു. പുസ്‌തകത്തില്‍നിന്നുമുള്ള വരികള്‍ ഉദ്ധരിക്കുന്നു..Dhanwanthari and Hippocrates are revered in the eastern and westeran traditions of medicine, who contributed lavishly to streamline the existing know how on health issues. But what is looming large on the horizion is our inability to repair our body beyond a certain point  the morbid thought that death is inevitable.സന്തോഷം വയസ്സിന്റെ ഒരു പ്രവര്‍ത്തിമാത്രമാണു.യൗവ്വനകാലത്താണത്രെ മനുഷ്യര്‍ കൂടുതല്‍ ദുഃഖിതരും പ്രയാസപ്പെടുന്നവരുമാകുന്നത്‌. കുട്ടികളും വ്രുദ്ധന്മാരും സന്തോഷവാന്മാരാകുന്നു .പ്രക്രുതിയില്‍ നാശ നഷ്‌ടങ്ങള്‍വരുത്തുന്ന കൊടുങ്കാറ്റ്‌/ചുഴലി കാറ്റ്‌ എന്നിവക്ക്‌ അമേരിക്കക്കാര്‍ സ്ര്‌തീകളുടെ പേരുകള്‍കൊടുക്കുന്നതിനെപ്പറ്റിപറയുമ്പോള്‍ വിവാഹേതരബന്ധങ്ങള്‍ എങ്ങനെ മനുഷ്യജീവിതത്തെ ഉലക്കുന്നു എന്ന വിവരണവും കൊടുക്കുന്നു. ഒരു പക്ഷെ യൗവ്വന കാലത്തായിരിക്കും ജീവിതത്തിന്റെ എല്ലാ സംഘര്‍ഷങ്ങളും, സംഘട്ടനങ്ങളും നടക്കുന്നത്‌.

പഠിച്ച കലാലയകെട്ടിടത്തില്‍ കൊത്തിവച്ചിരുന്നവരികള്‍ (veritasvosliberabit = truth will make you free)
) സത്യം നിങ്ങളെസ്വതന്ത്രരാക്കുന്നു എന്നതിന്റെ ഒരു വകഭേദമായിപഠിപ്പിക്കാന്‍ ചെന്നകോളേജിലും (Lux Et Veritas = Light and Truth അത്‌ കാണുന്ന ഡോക്‌ടര്‍ കുഞ്ഞാപ്പു ഓര്‍മ്മകളുടെ കണ്ണികള്‍ കൂട്ടിചേര്‍ക്കുന്നു. ഒന്നിനു പിറകെ ഒന്നൊന്നായി വരുന്ന അറിവിന്റെ അലകളില്‍ അങ്ങ്‌ ദൂരെ കാണപ്പെടുന്നപരമോന്നത ജ്‌ഞാനത്തിന്റെ ചക്രവാളത്തിലേക്ക്‌ കണ്ണും നട്ട്‌ തന്റെ വഞ്ചിയിറക്കുകയാണ്‌ മഹാപ്രതിഭാശാലിയായ അദ്ദേഹം. വിശ്വമാനവികതയുടെ നിതാന്തമായ സുരക്ഷക്ക്‌ മാര്‍ഗ്ഗ്‌ദര്‍ശനമേകുന്ന പ്രസ്‌തുതവരികളിലൂടെ അദ്ദേഹം കണ്ടെത്തുന്ന ഒരു സത്യമാണുസത്യവും സ്വാതന്ത്ര്യവും ഇരട്ടക്കുട്ടികളാണെന്ന്‌. ഒന്നിന്റെ അഭാവം മറ്റൊന്ന്‌ നഷ്‌ടപ്പ്‌പെടുത്തുന്നു. സത്യമെന്ന നന്മയുണ്ടാകണമെങ്കില്‍ നല്ല മനസ്സാക്ഷിവേണം.ഡോക്‌ടര്‍ കുഞ്ഞാപ്പു എഴുതുന്നു. (1)Cain will be haunted by the cries of Abel.(2) ?that the way to think about justice is to ask what principles we would agree to in an initial situation of equality?.


മുപ്പത്തിയ്യേഴു പുസ്‌ത്‌കങ്ങളിലൂടെ ഒരു `വിജ്‌ഞാന സവാരി'നടത്തിയപ്രതിഭാധനനയ ഡോാക്‌ടര്‍ കുഞ്ഞാപ്പു ആ അറിവുകളില്‍നിന്നും അറിവുകള്‍ സ്വയം കണ്ടെത്തി അത്‌ സഹ്രുദയരായ വായനക്കാര്‍ക്കുവേണ്ടിസമര്‍പ്പിച്ചിരിക്കയാണ്‌. അറിവ്‌ ഉല്‍കണ്‌ഠയുളവാക്കുന്നു.അതേ സമയം ഉല്‍കണ്‌ഠ കുറയ്‌ക്കുകയുംചെയ്യുന്നു.അറിവുകള്‍ മനുഷ്യനന്മക്കും നാശത്തിനുമുപയോഗിക്കാം, സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കും ഉപയോഗിക്കാം. നമ്മള്‍ പലപ്പോഴും വഞ്ചിക്കപ്പെടുന്നത്‌ നമ്മളുടെ അറിവിന്റെ അളവില്‍ വരുന്നവ്യത്യാസം കൊണ്ടാണ്‌ അല്ലെങ്കില്‍ അതെങ്ങനെ ഉപയോഗിക്കണമെന്ന അറിവിന്റെ അഭാവം മൂലമാണ്‌. ഡോക്‌ടര്‍ കുഞ്ഞാപ്പു ഈ വിഷയത്തെക്കുറിച്ച്‌ വിവരിക്കുമ്പോള്‍ അമേരിക്കയില്‍ അറിയപ്പെടുന്ന `പൊന്‍സിസ്‌കീം''നെ കുറിച്ച്‌ പറയുന്നു.വിജ്‌ഞാന്ത്രുഷ്ര്‌ണയുള്ള ഒരാള്‍ക്ക്‌ അറിവിന്റെ കണ്ണിയിലൂടെ കാലത്തിന്റെ പുറകോട്ടും മുമ്പോട്ടും സഞ്ചരിക്കാന്‍ സാധീക്കുന്നു.അപ്പോള്‍ അറിവിന്റെ ഒരു നിറക്കുടം സ്വന്തമാകുന്നു.

എന്താണ്‌ ജീനിയസ്‌ എന്നതിനുള്ളപുരാതനമായ ഒരു സങ്കല്‍പ്പം നമ്മളില്‍ ഒരു ദൈവമുണ്ട്‌ ആ ദൈവം സംസാരിക്കുന്നു എന്നാണൂ. എമേഴ്‌സണ്‍പറയുന്നത്‌ ഒരു ജീനിയസ്‌ സംസാരിക്കുമ്പോള്‍ദൈവം സംസാരിക്കുന്നു എന്നാണു.സര്‍ഗ്ഗാത്മകത പഠിപ്പിക്കാന്‍ കഴിയുന്നതാണോ അതോ ഒരാളില്‍ അത്‌ ജന്മനാ ഉള്ളതാണോ എന്ന ചോദ്യത്തിനു ഇപ്പോള്‍ പ്രസക്‌തി കുറഞ്ഞുവെന്ന്‌ ഡോക്‌ടര്‍ കുഞ്ഞാപ്പു എഴുതുന്നു. കാരണം ഈ ചോദ്യത്തിനുവിശ്വസനീയമായ ഉത്തരങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞു. ഒരാള്‍ക്ക്‌ അയാളിലുള്ള കഴിവുകള്‍ മാത്രമേവികസിപ്പിക്കാന്‍ സാധിക്കയുള്ളു. ആരുടെയെങ്കിലും സഹായത്താല്‍ പ്രകടിപ്പിക്കുന്ന കഴിവുകള്‍ ആ സഹായം നില്‍ക്കുമ്പോള്‍ നിന്നുപോകും.പ്രവാസം കൊണ്ട്‌ എഴുത്തുകാര്‍ക്ക്‌ അവരുടെ സര്‍ഗ്ഗശക്‌തി കുറഞ്ഞുപോകുമോ എന്ന്‌മിലന്‍ കുണ്ടേര (സ്വയം ഒരു പ്രവാസി) ചോദിക്കുന്നതായി ഗ്രഹാതുരത്വത്തെകുറിച്ച്‌ എഴുതുമ്പോള്‍ഡോക്‌ടര്‍ കുഞ്ഞാപ്പു സൂചിപ്പിക്കുന്നു. ജന്മനാട്ടില്‍ വച്ച്‌ നല്ല കവിതകളെഴുതിയ ഒരാള്‍ ജീവിതായോധനത്തിന്റെ സമ്മര്‍ദ്ദത്തില്‍പ്പെട്ട്‌ ഇരുപത്‌വര്‍ഷത്തോളം ഒന്നുമെഴുതാതിരുന്നത്‌ ഒരുദാഹരണമാണ്‌. അതിനുശേഷമാകട്ടെ അദ്ദേഹത്തിന്റെ പ്രതിഭയുടെ തിളക്കം കുറഞ്ഞതായി കാണുകയും ചെയ്‌തു. എന്നാല്‍ യഥാര്‍ത്ഥപ്രതിഭാശലികള്‍ക്ക്‌ കാലമോദേശമോ ഒരു പ്രതിബന്ധമാകുന്നില്ലെന്ന്‌ ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെനിരീക്ഷണങ്ങളില്‍നിന്നു നമ്മള്‍ മനസ്സിലാക്കുന്നു.ഈ വിഷയങ്ങളെക്കുറിച്ച്‌ നമ്മള്‍ ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യക്‌തമാകുന്നു. നമ്മളുടെ മുന്നിലൂടെ ഇത്തരം വിഷയങ്ങള്‍ കടന്നുപോയെങ്കിലും നമ്മള്‍ അവയെ ശ്രദ്ധിച്ചില്ല.ഈ പുസ്‌തകത്തിലെ അനവധി അറിവുകള്‍/വിവരങ്ങള്‍ നമ്മളെ ജിജ്‌ഞാസുവാക്കുന്നു. കൂടുതല്‍ അറിയാനൂള്ള അഭിവാഞ്‌ച്‌ഛ നമ്മില്‍ അങ്കുരിക്കുന്നു.

ഒരു പക്ഷെ ഗ്രഹാതുരത്വത്തിന്റെ വേദനയും, ബുദ്ധിമുട്ടുകളുമനുഭവിക്കുന്നവര്‍ക്ക്‌ വേണ്ടിപ്രതിഭാശാലികള്‍ കണ്ടുപിടിച്ച ഉപകരണങ്ങളായിരിക്കും, ദൂരഭാഷിണികളും, ദൂരദര്‍ശന്വും, പിന്നീട്‌കണ്ടുപിടിക്ലിട്ടുള്ള നിരവധിഉപകരണങ്ങളും. ഇപ്പോള്‍ ഐപ്പാഡില്‍ ടെക്‌സ്‌റ്റ്‌്‌ചെയ്‌തുകൊണ്ടിരിക്കുന്നവരുടെ ഒരു തലമുറ കഴിയുമ്പോള്‍ അവര്‍ക്ക്‌ വാചാലമായി സംസാരിക്കാനുള്ള കഴിവ്‌ നഷ്‌ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന്‌ ഈ പുസ്‌തകത്തിലെ വിവരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ മനസ്സിലാക്കുന്നു. ചിലപുസ്‌തകങ്ങള്‍നമ്മളെ കൂടുതല്‍വായിപ്പിക്കുകയും കൂടുതല്‍ ചിന്തിപ്പിക്കയും ചെയ്യുന്നു. ഈ പുസ്‌തകം അതില്‍പ്പെടുന്നു.

ആധുനിക സൗകര്യങ്ങള്‍ഗ്രഹാതുരത്വത്തെ ലഘൂകരിക്കുന്നു .ഡോക്‌ടര്‍ കുഞ്ഞാപ്പു എഴുതുന്നു. No wonder, a Grandma in visiting Visa may belch out: ?why should I go back home now? I do not miss much, though the winter was still harsh and unwelcome. അതേസമയം ഗ്രഹാതുരത്വം പുരോഗതിക്ക്‌ തടസ്സമായിനില്‍ക്കുന്നു എന്നുഓര്‍മ്മിക്കേണ്ടതുണ്ട്‌. ജനിച്ച്‌ വളര്‍ന്ന്‌പ്രദേശവും, ഭാഷപോലും കൈവിടാന്‍പ്രയാസമാകുമ്പോഴും പരോക്ഷമായി ഗ്രഹാതുരത്വം ഒരുതടസ്‌ഥം സ്രുഷ്‌ടിച്ചിരിക്കുന്നു. തിരിഞ്ഞ്‌നോക്കാതെ മുന്നോട്ടുപോകാന്‍ ദൈവം അബ്രഹാമിനോട്‌ കല്‍പ്പിച്ചതും അദ്ദേഹത്തിന്റെ ഭാര്യതിരിഞ്ഞ്‌നോക്കി ഉപ്പുതൂണായതും ബൈബിളില്‍പറയുന്നു. ആധുനികതയും, നൂതനവിദ്യകളും അമേരിക്കകാരുടെ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ അത്തരം സുഖാവസ്‌ഥയില്‍പതുങ്ങിയിരിക്കുന്ന അപകടങ്ങളും നഷ്‌ടപ്പെടുന്ന സ്വകാര്യതയും ഢോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ ചിന്തകളെ അദ്ദേഹം മുമ്പ്‌വായിച്ച പുസ്‌തകങ്ങളിലേക്ക്‌ വലിക്കുന്നു.. ഇന്നുലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നുംവിരല്‍ തുമ്പുകളില്‍ വിവരങ്ങള്‍ കൂട്ടികുറക്കുന്നവരും ശേഖരിക്കുന്നവരും ധ ാരാളം. എന്നാല്‍ ആദ്യകാലങ്ങളില്‍അത്തരം ആനുകൂല്യങ്ങള്‍ വളരെകുറച്ചു പേര്‍ക്ക്‌മാത്രമായിരുന്നുഎ ന്ന്‌അദ്ദേഹംവായിച്ച പുസ്‌തകങ്ങളില്‍ നിന്നും ഉദ്ധരിക്കുന്നു. വായനകൊണ്ട്‌ശേഖരിച്ച്‌ വച്ച ഓര്‍മ്മകള്‍ ഒരുസ്വിച്ചമര്‍ത്തുമ്പോള്‍ ജ്വലിക്കുന്ന ബള്‍ബുപോലെ ഓരോരുത്തരിലുമുണ്ട്‌. പക്ഷെ സ്വിച്ചമര്‍ത്തി പ്രകാശം പരത്താതെ സീമിതമായവെളിച്ചത്തില്‍ അല്ലെങ്കില്‍ ഇരുട്ടില്‍കഴിയുന്ന സാധാരണക്കാരന്‍.

ആദ്യം ഒരു കുഞ്ഞ്‌ കാണുന്നത്‌ അമ്മയുടെ ആക്രുതിയാണു. രണ്ടു കണ്ണുകള്‍, മൂക്ക്‌, ചുണ്ടുകള്‍, നെറ്റി, അങ്ങനെ ഓരോന്നും നോക്കി ആ സുഖാനുഭൂതിയില്‍മോണ കാട്ടി കുഞ്ഞ്‌ ചിരിക്കുന്നു. അതിന്റെ ആനന്ദം പ്രകടിപ്പിക്കുന്നു എന്നാല്‍ വളരുംതോറും ഓരോ മനുഷ്യരും അവര്‍ കണ്ട സമാനതകളില്‍ വ്യത്യാസം കാണുന്നു. സമാനതകളിലെ അസമാനതകളാണുലോകം. പക്ഷെ ആരും അത്‌ കാര്യമായി ശ്രദ്ധിക്കുന്നില്ല.ദൈനംദിന ജീവിതത്തില്‍ ഓരോ വ്യക്‌തിയും എത്രയോപ്രതിഭാസങ്ങള്‍ക്ക്‌ സാക്ഷിയാകുന്നു.നേരത്തെസൂചിപ്പിച്ച പോലെബുദ്ധിയും പ്രതിഭയും തമ്മിലുള്ളവ്യത്യാസം നമുക്കിവിടെ അനുഭവപ്പെടുന്നു.ല്‌പമഴവിക്ലില്‍ ഏഴുനിറങ്ങള്‍ എന്നു എന്നുപഠിച്ച്‌വച്ചിരിക്കുന്ന ബുദ്ധിമാന്‍ അത്‌ശരിയെ്‌വിശ്വസിക്കുന്നു. എന്നാല്‍നിറങ്ങളെപ്പറ്റി ഗവേഷണം നടത്തിയപ്രതിഭാശാലിവാസ്‌തവത്തില്‍ഒരു നിറം മാത്രമാണുള്ളത്‌അത്‌വെള്ളയാണെന്ന്‌ കണ്ടുപിടിക്ലു. കറുപ്പ്‌ ഒരു നിറമായിശാസ്ര്‌തം കരുതുന്നില്ല.അതിനെ നിറമില്ലായ്‌മയെന്ന്‌പറയുന്നു.നിറങ്ങളുടെ സ്വാധീനത്തെക്കുറിച്ച്‌ രസതന്ത്രവിദഗ്‌ദ്ധന്‍ കൂടിയായ ഡോക്‌ടര്‍ കുഞ്ഞാപ്പു കൗതകകരമായ ചിലവിവരങ്ങള്‍ നല്‍കുന്നു.ശസ്ര്‌തക്രിയക്ക്‌ ശേഷം വിശ്രമിക്കുന്നവരുടെ മുറിഇളം പച്ചനിറത്തില്‍ ആകുന്നത്‌ അവരില്‍ മാനസികോന്മേഷം ഉണ്ടാക്കാന്‍ സഹായിക്കുന്നു. അതെപോലെ ഇളം നീലനിറം പൂശിയമുറി സമ്മേളനങ്ങള്‍ക്ക്‌ നലല്‌താണു കാരണം ആ നിറത്തിന്റെ സാന്നിദ്ധ്യം ആശയ വിനിമയത്തിനുസഹായകമാകുന്നു.

ഈ പുസ്‌തകത്തില്‍ ഡോക്‌ടര്‍ കുഞ്ഞാപ്പു ഓര്‍മ്മകളുടെ കണ്ണികള്‍ തമ്മില്‍ബന്ധിപ്പിക്കയാണ്‌ ഭൂതകാലത്തിന്റെ സ്വാധീനം വര്‍ത്തമാനകാലത്തുണ്ടെന്ന ഒരു തത്വം അദ്ദേഹം വികസിപ്പിക്കുന്നതായി കാണാം.മനസ്സില്‍ഭൂതകാലത്തിന്റെ സജീവമായ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നത്‌ മനുഷ്യസഹജമാണു. വര്‍ത്തമാനകാലത്തിലെ ഓരോ സംഭവങ്ങളും ആ ഓര്‍മ്മകളെ സ്‌പര്‍ശിക്കുന്നു. പലരിലും ഇങ്ങനെസംഭവിക്കുമെങ്കിലും ആരും അത്‌ ഗൗരവതര്‌മായി എടുക്കുന്നില്ല.ഓര്‍മ്മകള്‍ മായ്‌ച്‌്‌ കളയാം എന്നാല്‍ അവ ഉണര്‍ത്തുക എളുപ്പമല്ല. The retrieval of one memory often leads to the retrieval of a chain of other related memories: retrieval of one memory leads to the retrieval of another and so on. Memory allocation provides a molecular and cellular mechanism for this complex cognitive phenomenon.

അറിവിന്റെ വിസ്‌മയകരമായ ഒരു ലോകം വായനക്കാര്‍ ഈ പുസ്‌തകത്തില്‍ കണ്ടെത്തുന്നു. താല്‍പ്പര്യവും അഭിരുചിയുമുള്ളവര്‍ക്ക്‌ ഈ പുസ്‌തകം Links and Connectivity വാങ്ങിക്കാം. അല്ലെങ്കില്‍ ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവുമായി നേരിട്ട്‌ ബന്ധപ്പെടാം.(917 710 6049).

ശുഭം
വേര്‍പ്പെട്ട കണ്ണികള്‍ വീണ്ടും ബന്ധപ്പെടുമ്പോള്‍ (ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ വേര്‍പ്പെട്ട കണ്ണികള്‍ വീണ്ടും ബന്ധപ്പെടുമ്പോള്‍ (ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ വേര്‍പ്പെട്ട കണ്ണികള്‍ വീണ്ടും ബന്ധപ്പെടുമ്പോള്‍ (ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക