Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-5: സാം നിലമ്പള്ളില്‍)

Published on 21 September, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-5: സാം നിലമ്പള്ളില്‍)
അദ്ധ്യായം അഞ്ച്‌.

ശബത്തായതുകൊണ്ട്‌ ഇന്ന്‌ ജോലിക്ക്‌ പോകേണ്ട; നേരംവെളുക്കുന്നതുവരെ ഉറങ്ങാം. ഉറങ്ങാമെന്ന്‌ വിചാരിക്കന്നതല്ലാതെ സ്റ്റെഫാന്‍ ഉറങ്ങിയില്ല. അന്നും പതിവുസമയത്തിന്‌ ഉണര്‍ന്നു. ജോലിയുള്ളദിവസങ്ങളില്‍ വെളുപ്പിന്‌ നാലുമണിക്കാണ്‌ ഉണരാറുള്ളത്‌. അഞ്ചരക്ക്‌ ഫാക്‌ട്ടറിയില്‍ എത്തണം. അവിടെ രാവിലത്തെ റോള്‍കോളും, ശരീരപരിശോധനയും കഴിഞ്ഞ്‌ ആറുമണിക്ക്‌ നൈറ്റ്‌ഷിഫ്‌റ്റുകാരില്‍നിന്നും ജോലി ഏറ്റെടുക്കണം. ഇതൊക്കെയാണ്‌ എല്ലാദിവസവും ചെയ്‌തുകൊണ്ടിരിക്കുന്നത്‌, ശബത്ത്‌ദിവസമായ ശനിയാഴ്‌ച ഒഴിച്ച്‌.

ശനിയാഴ്‌ചയും ജോലിചെയ്യണമെന്ന്‌ നിര്‍ബന്ധിച്ചെങ്കിലും ഈയിടെയായി അതിനെപ്പറ്റിയൊന്നും പറഞ്ഞുകേള്‍ക്കുന്നില്ല. ഒരുപക്ഷേ, മനംമാറ്റം ഉണ്ടായിക്കാണും. നാസികളും മനുഷ്യരല്ലേ; ഹൃദയം എന്നൊരു സാധനം അവര്‍ക്കും ഉണ്ടാകുമല്ലോ? പോളണ്ടിലേക്ക്‌ പോകണമെന്ന്‌ പറഞ്ഞിട്ട്‌ മാസം ഒന്നുകഴിഞ്ഞു. പിന്നീട്‌ അതിനെപ്പറ്റിയും ഒന്നും കേള്‍ക്കുന്നില്ല. `റീസെറ്റില്‍മെന്റ്‌' എന്നപേരില്‍ ഇപ്പോഴും ജൂതരെ നാടുകടത്തുന്നുണ്ടെന്നാണ്‌ ജൊസേക്ക്‌ പറയുന്നത്‌. ആര്‍ക്കറിയാം സത്യം എന്താണെന്ന്‌? ഒരുപക്ഷേ, അവന്‍ ഓരോന്ന്‌ ഉഹിച്ച്‌ പറയുകയായിരിക്കും.

ഉറക്കം വരാഞ്ഞതുകൊണ്ട്‌ ഓരോന്ന്‌ ആലോചിച്ചുകിടന്നു. നാസികളുടെ ക്രൂരതകളെപ്പറ്റി കേള്‍ക്കുന്നതൊന്നും സത്യമായിരിക്കത്തില്ല. ജനങ്ങള്‍ അതിശയോക്തി കലര്‍ത്തി പ്രചരിപ്പിക്കുന്നതാവാനും മതി.

യാക്കോബ്‌മൂപ്പന്‍ മരിച്ചതിനെപ്പറ്റി കൂട്ടുകാരന്‍ പറഞ്ഞത്‌ സ്റ്റെഫാന്‍ വിശ്വസിച്ചിട്ടില്ല. നൂറുവസയിനുമേലെ പ്രായമുള്ള മനുഷന്‍ മരിച്ചത്‌ വലിയ അത്ഭുതമാണോ? ദയാവധമാണ്‌ പോലും. ജൊസേക്ക്‌ അല്‍പം `ാവനാപാടവംമുള്ള ആളാണ്‌. ഇതുപോലുളള പലകഥകളും അവന്‍ പറയാറുണ്ട്‌. പോളണ്ടില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുണ്ടെന്നോ, ജൂതരെ അവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കയാണെന്നോ, കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നോ ഒക്കെ. ഇതൊക്കെ വിശ്വസിക്കാന്‍ താന്‍ വെറുമൊരു മണ്ടച്ചാരൊന്നുമല്ലല്ലോ. ഒന്നോരണ്ടോപേരെ കൊന്നുകാണുമായിരിക്കും. അത്‌ ചിലപ്പോള്‍ വല്ല കുറ്റവാളികളെയോ, നിയമം ലംഘിച്ചവരെയോമറ്റോ ആയിരിക്കും. അതാണ്‌്‌ പതിനായിരങ്ങളാക്കിയത്‌. ജൂദരോട്‌ കുറെ വിവേചനം കാണിച്ചാലും ജര്‍മന്‍കാരും മനസാക്ഷിയുള്ളവരാണെന്ന കാര്യത്തില്‍ അവന്‌ സംശയമൊന്നുമില്ല.

പണിയെടുക്കുന്നിടത്ത്‌ ഒരുദിവസം യന്ത്രത്തിനിടയില്‍പെട്ട്‌ തന്റെ കൈ ചതഞ്ഞുപോകേണ്ടതായിരുന്നു. ജര്‍മന്‍കാരനായ ഒരു സഹപ്രവര്‍ത്തകന്‍ പെട്ടന്ന്‌ തട്ടിമാറ്റിയതുകൊണ്ടാണ്‌ രക്ഷപെട്ടത്‌. മനസാക്ഷിയില്ലായിരുന്നെങ്കില്‍ അവനത്‌ ചെയ്യുമായിരുന്നോ? അങ്ങനെ പല അനു`വങ്ങളും സ്റ്റെഫാന്‌ പറയാനുണ്ട്‌. യുദ്ധംതുടങ്ങിയാല്‍ സഖ്യകക്ഷികള്‍ ബോംബിടുമെന്നം അതുകൊണ്ടാണ്‌ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്നുമാണ്‌ നാസികള്‍ പറയുന്നത്‌. ഒരുപക്ഷേ, അതായിരിക്കും സത്യം. എന്നാല്‍ യഹൂദരെമാത്രം മാറ്റിപാര്‍പ്പിക്കുന്നത്‌ എന്തിനാണെന്നാ മനസിലാകാത്തത്‌. ആദ്യം യഹൂദരെ മാറ്റിയിട്ട്‌ പിന്നീട്‌ ജര്‍മന്‍കാരെ മാറ്റാനുള്ള ഉദ്ദേശമായിരിക്കും. എല്ലവരേയുംകൂടി ഒറ്റയടിക്ക്‌ മാറ്റാന്‍ സാധ്യമല്ലല്ലോ. ഇങ്ങനെയെല്ലാം ആലോചിച്ചുകിടന്ന്‌ നേരംവെളുത്തത്‌ അറിഞ്ഞില്ല.

വാതിലില്‍ ആരോ ശക്തിയായി ഇടിക്കുന്നു. ആരായിരിക്കും ഈ കൊച്ചുവെളുപ്പാന്‍കാലത്ത്‌ വന്ന്‌ ശല്ല്യപ്പെടുത്തുന്നത്‌? ഒരു മര്യദയൊക്കെവേണ്ടേ? കതക്‌ പൊളിക്കുന്ന വിധമാണ്‌ ഇടിക്കുന്നത്‌. ആരാ ചാകാന്‍പോകുന്നെതെന്ന്‌ അറിയണമല്ലോ എന്നുകരുതി വാതില്‍തുറന്നു. ദേക്ഷ്യപ്പെട്ട്‌ രണ്ടുവാക്ക്‌ സംസാരിക്കാനാണ്‌ ചെന്നതെങ്കിലും കറുത്ത യൂണിഫോം ധരിച്ച എസ്സെസ്സുകാരെ കണ്ടപ്പോള്‍ അറിയാതെ മൂത്രമൊഴിച്ചോയെന്ന്‌' സ്റ്റെഫാന്‌ സംശയം.

`വേഗം റെഡിയായിക്കൊള്ളു, നിങ്ങള്‍ കുടുംബസഹിതം പോവുകയാണ്‌,' മുമ്പില്‍നിന്ന പോലീസുകാരന്‍ പറഞ്ഞു.

`എങ്ങോട്ടാണ്‌ സാര്‍?' ഭയന്നുവിറച്ച അവന്റെ വായില്‍നിന്ന്‌ അവനറിയാതെ രണ്ട്‌ വാക്കുകള്‍ വെളിയില്‍വന്നു.

`റീസെറ്റില്‍മെന്റ്‌. ഈ സ്‌ട്രീറ്റിലുള്ള എല്ലാ ജൂതരും ഇന്ന്‌ പുറപ്പടുന്നു. ഒന്‍പതുമണിക്കാണ്‌ ട്രെയിന്‍. കയ്യില്‍ എടുക്കാവുന്ന സാധനങ്ങള്‍മാത്രം കരുതുക.'

`പക്ഷേ, എനിക്ക്‌ ആയുധനിര്‍മാണ ഫാക്‌ട്ടറിയിലാണ്‌ ജേലി. അവിടെ പറയാതെ എനിക്ക്‌ വരാന്‍ സാദ്ധ്യമല്ല.' സ്റ്റെഫാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.

`അതൊക്കെ ഞങ്ങള്‍ പറഞ്ഞോളാം,' ഓഫീസര്‍ പറഞ്ഞു. `നീയും നിന്റെ കുടുംബവും ഒന്‍പതുമണിക്ക്‌ റയില്‍ സ്റ്റേഷനില്‍ വന്നിരിക്കണം.'

അവര്‍ അടുത്തവീട്ടിലേക്ക്‌ പോയി. സ്റ്റെഫാന്‍ വെളിയില്‍ ഇറങ്ങിനോക്കി.

അങ്ങേവീട്ടിലെ ബെഞ്ചമിന്‍ അങ്കിള്‍വെളിയില്‍സ്ഥം`ിച്ചുനില്‍പുണ്ട്‌. ഈതെരുവില്‍ അധികവും യഹൂദകുടുംബങ്ങളാണ്‌. എന്തുചെയ്യണമെന്ന്‌ അറിയാന്‍വയ്യാത്ത വല്ലാത്തൊരു അവസ്ഥയിലാണ്‌ അവരെല്ലാം.

`എന്താണ്‌ ബെഞ്ചമിനങ്കിള്‍ ഈ കേള്‍ക്കുന്നത്‌?' സ്റ്റെഫാന്‍ വിളിച്ചുചോദിച്ചു.

`എനിക്കൊന്നും അറിയാന്‍മേല, കുഞ്ഞേ. ഇവിടെയുംവന്ന്‌ പറഞ്ഞിട്ടുപോയി. എന്തുചെയ്യണമെന്ന്‌ എനിക്കൊരുപിടിയും കിട്ടുന്നില്ല. അവര്‍ പറയുന്നത്‌ അനുസരിച്ചില്ലെങ്കില്‍ ബലമായി പിടിച്ചുകൊണ്ടുപോകും.'

അപ്പോള്‍ പോകാതെ വേറെ മാര്‍ഗമൊന്നുമില്ല. സ്റ്റെഫാനും എന്തുചെയ്യണമെന്ന്‌ അിറയാന്‍വയ്യാത്ത അവസ്ഥയിലായിരുന്നു. ഫാക്‌ട്ടറിയില്‍ ചെന്ന്‌ സൂപ്പര്‍വൈസറുമായി സംസാരിച്ചാലോ? അവന്‍ പെട്ടന്ന്‌ സൈക്കിളെടുത്ത്‌ ഫാക്‌ട്ടറിയിലേക്ക്‌വിട്ടു. സൂപ്പര്‍വൈസര്‍ നാസിപാര്‍ട്ടിയുടെ ഒരുനേതാവാണ്‌. അയാള്‍പറഞ്ഞാല്‍ ഒരുപക്ഷേ തന്നെഒഴിവാക്കിയേക്കും.സ്റ്റെഫാന്‍ സൈക്കിള്‍ ആഞ്ഞുചവിട്ടി. അവിടെചെന്നപ്പോളാണ്‌ ബാഡ്‌ജ്‌ എടുത്തില്ലെന്നകാര്യം ഓര്‍ത്തത്‌. ബാഡ്‌ജില്ലാതെ അകത്ത്‌ കയറാന്‍ പറ്റില്ല. ഇനി തിരികെ വീട്ടില്‍പോയി എടുത്തുകൊണ്ടുവരാന്‍ സമയമില്ല. ഗെയിറ്റില്‍ നില്‍ക്കുന്ന ഗാര്‍ഡ്‌ പരിചയമുള്ളവനാണ്‌. അയാളോട്‌ കാര്യംപറഞ്ഞു.

`ബാഡ്‌ജില്ലതെ അകത്തുകയറ്റിവിട്ടാല്‍ എന്റെ പണിപോകും. നിനക്ക്‌ സൂപ്പര്‍വൈസറെയല്ലേ കാണേണ്ടത്‌; അയാളെ ഇങ്ങോട്ട്‌ വരുത്താം, എന്താപോരേ?' ഗാര്‍ഡ്‌ മനസലിവുള്ള ആസ്‌ട്രിയക്കാരനായിരുന്നു. അയാള്‍ ഇന്റര്‍കോമില്‍ സൂപ്പര്‍വൈസറെ ബന്ധപ്പെട്ടിട്ട്‌ പറഞ്ഞു, `അയാള്‍ ഇങ്ങോട്ട്‌ വരാമെന്ന്‌ ഏറ്റിട്ടുണ്ട്‌.'

അരമണിക്കൂര്‍ കാത്തുനിന്നപ്പോള്‍ സൂപ്പര്‍വൈസര്‍വന്നു.

`എനിക്ക്‌ എന്തുചെയ്യാന്‍ സാധിക്കും, സ്റ്റെഫാന്‍? ലീഡറുടെ ഓര്‍ഡറാണെങ്കില്‍ ആര്‍ക്കും അതിനെതിരായിട്ട്‌ ഒന്നും ചെയ്യാന്‍ സാധ്യമല്ല. പോകാന്‍ പറഞ്ഞാല്‍ പോകണം, വരാന്‍ പറഞ്ഞാല്‍ വരണം. എനിക്ക്‌ നിന്നെ സഹായിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്‌.' അയാള്‍ തിരിഞ്ഞു നടന്നു.

`അയാള്‍ ഒന്നും ചെയ്യത്തില്ല,' സൂപ്പര്‍വൈസര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഗാര്‍ഡ്‌ പറഞ്ഞു. `എന്തായാലും ഇവിടെവരെവന്ന്‌ നിന്നെക്കാണാനുള്ള മനസുണ്ടായല്ലോ; അതുതന്നെ വലിയകാര്യം.'

എന്തുചെയ്യണമെന്നറിയാതെ കുറെനേരം അവിടെത്തന്നെ നിന്നു. ജൊസേക്കിനെ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ അവനോട്‌ ഉപദേശം തേടാമായിരുന്നു. അവന്റെവീട്‌ വേറൊരു തെരുവിലാണ്‌, കുറെ ദൂരെ. അവിടംവരെ പോയിട്ട്‌ വരണമെങ്കില്‍ അരമണിക്കൂര്‍ ഇനിയുംവേണം. അവന്‍ വീട്ടിലേക്ക്‌ തിരികെ ചവിട്ടി. അവിടെ ചെന്നപ്പോള്‍ തെരുവില്‍ നിറയെ പോലീസും വാഹനങ്ങളും. ഒരു എസ്സെസ്സ്‌ ഓഫീസര്‍ അവനെ തടഞ്ഞുനിര്‍ത്തി.

`ആരാണ്‌ നീ; എവിടുന്ന്‌ വരുന്നു?'

`എന്റെപേര്‌ സ്റ്റെഫാനെന്നാണ്‌. ഞാന്‍ ഈ തെരുവിലാണ്‌ താമസിക്കുന്നത്‌.'

`നിന്റെ ഐഡി കാണട്ടെ.'

`ഞാന്‍ ആയുധനിര്‍മാണ ഫാക്‌ട്ടറിയിലാണ്‌ ജോലിചെയ്യുന്നത്‌. ഇപ്പോള്‍ അവിടെ പോയിട്ട്‌ വരികയാണ്‌.'

`നിന്റെ ഐഡി എടുക്ക്‌.'

`ബാഡ്‌ജെടുക്കാന്‍ ഞാന്‍ മറന്നുപോയി. എന്റെ വീട്ടില്‍വന്നാല്‍ കാട്ടിത്തരാം.'

അയാള്‍ ഒരുപോലീസുകാരനെ കൂടെവിട്ടു. വീട്ടില്‍വന്ന്‌ ബാഡ്‌ജ്‌ കാണിച്ചപ്പോള്‍ അതുംവാങ്ങിക്കൊണ്ട്‌ അയാള്‍പോയി. തിരികെ ചോദിച്ചപ്പോള്‍ റയില്‍വേസ്റ്റേഷനില്‍ വരുമ്പോള്‍ തരാമെന്ന്‌ പറഞ്ഞു.

സാറ വിവരമൊന്നും അറിഞ്ഞിട്ടില്ല, അവള്‍ ഉറക്കമെണീറ്റ്‌ വരുന്നതേയുള്ളു. രാത്രിയില്‍ കുഞ്ഞ്‌ ഉണര്‍ന്നുകരയുന്നതുകൊണ്ട്‌ അവള്‍ക്ക്‌ ശരിക്കുള്ള ഉറക്കംകിട്ടത്തില്ല. രാവിലെ ഉണരാന്‍ താമസിക്കും.

`ആരാ രാവിലെവന്ന്‌ വാതിലിന്‌ തട്ടിയത്‌?' അവള്‍ ചോദിച്ചു.

എന്താ പറയേണ്ടതെന്ന്‌ സ്റ്റെഫാന്‌ അറിയില്ലായിരുന്നു. എല്ലാദിവസത്തേയുംപോലെ വേറൊരുദിവസം എന്നവിചാരത്തോടെ ഉറക്കമുണര്‍ന്നുവന്ന `ാര്യയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത എങ്ങനെ അറിയിക്കും?
എല്ലാദിവസങ്ങളില്‍നിന്നും വെത്യസ്ഥമായ ഒരുദിവസമാണ്‌ പിറന്നിരിക്കുന്നത്‌. ജനിച്ചുവീണ വീട്ടില്‍നിന്നും നാട്ടില്‍നിന്നും മറ്റൊരുരാജ്യത്തേക്ക്‌ പോകണമെന്ന്‌, ഇന്ന്‌ ഒന്‍പതുമണിക്ക്‌. ഒരുമരം വേരോടെ പിഴുതുമാറ്റുന്നതുപോലെ. ഇപ്പോള്‍ സമയം ഏഴര. ഇനി ഒന്നരമണിക്കൂറിനുള്ളില്‍ കയ്യിലെടുക്കാവുന്ന സാധനങ്ങളുമായി വെളിയില്‍ ഇറങ്ങണം. ഇത്രയുംനാള്‍ അ`യംതന്ന വീടിനോട്‌ യാത്രപറയണം. എന്തെല്ലാം പ്രയാസങ്ങള്‍ ഉണ്ടായിരുന്നിട്ടും ജോലികഴിഞ്ഞ്‌ തിരിച്ചുവരാന്‍ ഒരുലക്ഷ്യമുണ്ടായിരുന്നു. തന്റെ `ാര്യക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായി കിടന്നുറങ്ങാന്‍ ഒരുകൂരയുണ്ടായിരുന്നു. അതാണ്‌ പെട്ടന്ന്‌ ഇല്ലാതാകാന്‍ പോകുന്നത്‌.

സാറ രാവിലെ ബ്രേക്ക്‌ഫാസ്റ്റ്‌ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്‌.

`അതൊന്നും വേണ്ട.' അവന്‍ പറഞ്ഞു. `നീ വേഗം ഒരുങ്ങ്‌; മക്കളേയും ഒരുക്ക്‌. അത്യവശ്യം കൊണ്ടുപോകേണ്ട സാധനങ്ങളും പായ്‌ക്ക്‌ ചെയ്യ്‌.'

`എങ്ങോട്ട്‌ പോകുന്ന കാര്യമാപറയുന്നത്‌?' ഭര്‍ത്താവിന്‌ രാവിലെ വട്ടുപിടിച്ചോന്ന്‌ അവള്‍ അത്ഭുതപ്പെട്ടു.

`നീ വെളിയിലോട്ട്‌ ഇറങ്ങിനോക്ക്‌, അപ്പോള്‍ കാണാം.'

വെളിയില്‍ ഇറങ്ങിനോക്കിയ സാറ പരിഭ്രമിച്ചു റോഡില്‍ നിറയെ പോലീസും, വാഹനങ്ങളും. എല്ലാവീടുകളില്‍നിന്നും ആളുകള്‍ പുറത്തിറങ്ങിനില്‍കുന്നു.

`എന്താ ഉണ്ടായത്‌?' അവള്‍ ഭര്‍ത്താവിനോട്‌ ചോദിച്ചു.

`നമ്മള്‍ എങ്ങോട്ടോ പോകുന്നു, റീസെറ്റില്‍മെന്റ്‌. ഈ തെരുവിലുള്ള എല്ലാജൂതരും ഒന്‍പതുമണിക്ക്‌ റയില്‍വേ സ്റ്റേഷനില്‍ എത്തണം. കയ്യിലെടുക്കാവുന്ന സാധനങ്ങള്‍മാത്രം കൊണ്ടുപോയാല്‍മതി.'

`അപ്പോള്‍ നമ്മുടെ വീടോ?'

`വീട്‌ കൊണ്ടുപോകാന്‍ പറ്റത്തില്ലല്ലോ; പൂട്ടിയിട്ടിട്ട്‌ പോകാം. തിരികെവരാന്‍ സാധിക്കുകയാണെങ്കില്‍ നമുക്ക്‌ വീണ്ടും ഇവിടെവന്ന്‌ താമസിക്കാം. ഇല്ലെങ്കില്‍ അന്യരാജ്യത്തുകിടന്ന്‌ മരിക്കാം.'

`ര്‍ത്താവ്‌ പറഞ്ഞതുകേട്ട്‌ സാറക്ക്‌ കരച്ചില്‍വന്നു. കൊച്ചുകുട്ടികളേംകൊണ്ട്‌ അന്യരാജ്യത്ത്‌ എങ്ങനെപോയി ജീവിക്കും? ഇളയകുട്ടി ജനിച്ചിട്ട്‌ ആറുമാസമേ ആയിട്ടുള്ളു. സാറക്ക്‌ തന്റെ ഹൃദയം സ്ഥം`ിക്കുന്നതുപോലെ തോന്നി.

`കരയാനും ഒന്നും സമയമില്ല,' സ്റ്റെഫാന്‍ ഓര്‍മിപ്പിച്ചു. `വേഗം കുഞ്ഞുങ്ങളെ ഉണര്‍ത്തി ഒരുക്ക്‌. അത്യാവശ്യം വിലപിടിപ്പുള്ള സാധനങ്ങളും വസ്‌ത്രങ്ങളുംമാത്രം എടുത്താല്‍മതി. അവര്‍ പറയുന്നത്‌ അനുസരിച്ചില്ലെങ്കില്‍ ബലമായി പിടിച്ചുകൊണ്ടുപോകും.'

വസ്‌ത്രങ്ങളും കമ്പിളിയും ഒക്കെ പായ്‌ക്കുചെയ്യാന്‍ അവനും `ാര്യയെ സഹായിച്ചു. എട്ടരമണിയായപ്പോള്‍ പോലീസ്‌ വാഹനത്തില്‍നിന്ന്‌ മൈക്കില്‍ക്കൂടി അറിയിപ്പുകേട്ടു. `വീടുകള്‍പൂട്ടി എല്ലാവരും വെളിയില്‍ ഇറങ്ങണം. താക്കോല്‍ പോലീസിനെ ഏല്‍പ്പിക്കേണ്ടതാണ്‌. ആരെങ്കിലും വീട്ടിനുള്ളില്‍ ഒളിച്ചിരിക്കാനോ, രക്ഷപെടാനോ ശ്രമിച്ചാല്‍, വെടിവെച്ചുകൊല്ലാനാണ്‌ ഉത്തരവ്‌. കയ്യില്‍വഹിക്കാന്‍ മാത്രമുള്ള സാധനങ്ങളുമായി എത്രയുംപെട്ടന്ന്‌ റയില്‍വേ സ്റ്റേഷനിലേക്ക്‌ നീങ്ങുക.'

സ്റ്റെഫാന്‍ വെളിയിലേക്ക്‌നോക്കി. ആളുകള്‍ കുറേശ്ശെയായി പോയിത്തുടങ്ങിയിട്ടുണ്ട്‌. രക്ഷപെടാന്‍ മാര്‍ഗങ്ങളൊന്നുമില്ല. ഒളിച്ചോടിയാല്‍ വെടിവെച്ചുകൊല്ലും. അവനും വീടുപൂട്ടി വെളിയില്‍ ഇറങ്ങി.

`നമ്മള്‍ എവിടെ പോകുകാ, അമ്മേ?' മൂത്തമകള്‍ മാല്‍ക്ക ചോദിച്ചു. അവള്‍ക്ക്‌ അഞ്ചുവയസ്സായതേയുള്ളു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കാനുള്ള പ്രായം ആയിട്ടില്ല. ഇപ്പോള്‍ മകളുടെ ചോദ്യത്തിന്‌ എന്തുമറുപടി പറയണമെന്നറിയാതെ സാറ കുഴങ്ങി. എവിടെപോകുകാണെന്ന്‌ അവള്‍ക്കുതന്നെ അറിയില്ല.

`നമ്മളൊരു യാത്രപോകുകാ, മോളെ.' അവളെ സമാധാനിപ്പിക്കാന്‍ സാറ പറഞ്ഞു. വസ്‌ത്രങ്ങളും കമ്പിളിയും എല്ലാമുള്ള വലിയൊരു പെട്ടിയും ചുമന്നുകൊണ്ട്‌ സ്റ്റെഫാന്‍ മുമ്പേ നടന്നു. അളുകള്‍ ഒരു പ്രകടനംപോലെ റയില്‍വേ സ്റ്റേഷനിലേക്ക്‌ നീങ്ങുകയാണ്‌. അകമ്പടിയായിട്ട്‌ തോക്കുധാരികളായ എസ്സെസ്സ്‌ പോലീസുകാരുമുണ്ട്‌. സ്‌ത്രീകളും, കുഞ്ഞുങ്ങളും, വയസുചെന്നവരും എല്ലാമുണ്ട്‌ ആള്‍ക്കുട്ടത്തില്‍. നടക്കാന്‍ വയ്യാത്തവരെ പോലീസ്‌ വാഹനത്തില്‍ കൊണ്ടുപോകുന്നു. മകന്‍ ഐഡലിന്‌ നടക്കാന്‍ പ്രയാസമായതുകൊണ്ട്‌ സ്റ്റെഫാന്‍ അവനെക്കൂടി എടുത്തു.

പെട്ടിയും കുട്ടിയുമായി മുമ്പേപോകുന്ന ഗുസ്‌താവിനെ പിന്നീടാണ്‌ അവന്‍ കണ്ടത്‌.

`അല്ല, ഗുസ്‌താവ്‌, നിങ്ങള്‍ എവിടെപോകുന്നു?' അവന്‍ ചോദിച്ചു. `നിങ്ങള്‍ ജര്‍മന്‍ പൗരനല്ലേ; നിങ്ങളെന്തിനാ ഞങ്ങളുടെകൂടെ വരുന്നത്‌?'

`എന്റെഭാര്യ ജൂതസ്‌ത്രീയാണെന്ന്‌ നിനക്കറിയത്തില്ലേ, സ്റ്റെഫാന്‍? എനിക്കുവേണമെങ്കില്‍ പോകാതെകഴിക്കാം. പക്ഷേ, എന്റെ ഭാര്യയും മക്കളും പോയേതീരു. സ്വര്‍ഗത്തിലേക്കായാലും നരകത്തിലേക്കായാലും അവരെ ഒറ്റക്കുവിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.'

സ്റ്റെഫാന്‍ പിന്നീടൊന്നും ചോദിച്ചില്ല.


ജൊസേക്ക്‌ മറ്റൊരു സ്‌ട്രീറ്റിലായതുകൊണ്ട്‌ സ്റ്റെഫനും കൂട്ടരും നാടുകടത്തപ്പെട്ടത്‌ അറിഞ്ഞില്ല. പതിവുപോലെ ഞായറാഴ്‌ച ജോലിക്കുചെന്നപ്പോളാണ്‌ വിവരം അറിയുന്നത്‌. സ്റ്റെഫാന്‍ മാത്രമല്ല കൂടെജോലിചെയ്‌തിരുന്ന പലരേയും കാണാനില്ല. തലേദിവസം ഒരുട്രെയിന്‍ നിറയെ ആളുകളെ എങ്ങോട്ടോ കൊണ്ടുപോയതായി മിഖൈലാണ്‌ പറഞ്ഞത്‌. അതില്‍ സ്റ്റെഫാനും കുടുംബവും ഉണ്ടായിരുന്നോ എന്ന്‌ അയാള്‍ക്ക്‌ അറിയില്ല. അവന്‍ ജോലിക്ക്‌ വരാത്തതുകൊണ്ട്‌ ആ കൂട്ടത്തില്‍ പോയിക്കാണുമെന്ന്‌ ഊഹിക്കാനേ തരമുള്ളു.

`ഇനി അടുത്ത ഊഴം നമ്മുടേതായിരിക്കും,' മിഖൈല്‍ പറഞ്ഞു.

ആരും പരസ്യമായിട്ടൊന്നും പറയില്ല, എല്ലാം രഹസ്യമാക്കി വച്ചിരിക്കയാണ്‌. പത്രങ്ങളുടെ വായടച്ചതിനാല്‍ ഊഹാപോഹങ്ങള്‍ വിശ്വസിക്കാനേ തരമുള്ളു. എങ്ങോട്ടാണ്‌ യഹൂദരെ കൊണ്ടുപോകുന്നതെന്ന്‌
അറിയാന്‍ യാതൊരു മാര്‍ഗവുമില്ല.

`എന്റെ അയല്‍ക്കാരന്‍ ഡേവിഡിന്‌ പോളണ്ടില്‍നിന്ന്‌ അവന്റെ ഒരു ബന്ധുവിന്റെ കത്ത്‌ വന്നിരുന്നു.' ബാരല്‍ സെക്‌ഷനില്‍ ജോലിചെയ്യുന്ന പീറ്റര്‍ പറഞ്ഞു. `അവന്റെ ബന്ധുക്കളെ പോളണ്ടിലെ ട്രെബ്‌ളിങ്ക എന്ന സ്ഥലത്തേക്കാണ്‌ കൊണ്ടുപോയത്‌. അവിടെ എല്ലാവിധ സൗകര്യങ്ങളും ഉണ്ടെന്ന്‌ എഴുതിയിരുന്നു. യുദ്ധം കഴിയുന്നതുവരെ അവിടെ താമസിക്കണമെന്നാണത്രെ ഹിറ്റലറുടെ ആജ്ഞ.'

`അതുകഴിയുമ്പോള്‍ നമുക്ക്‌ തിരിച്ചുവരാന്‍ പറ്റുമോ?' മിഖൈലിന്‌ സംശയം.

`ജീവനോടെ ഉണ്ടങ്കിലല്ലേ തിരിച്ചുവരാന്‍ സാധിക്കൂ,' ജൊസേക്കിന്‍െറ അഭിപ്രായംകേട്ട്‌ എല്ലാവരും സ്ഥംഭിച്ചുനിന്നു. `എന്തായാലും പോകാന്‍ തയ്യാറായിക്കൊള്ളു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമുക്കും നറുക്കുവീഴാതിരിക്കില്ല.'

സ്റ്റെഫാനും, വേറെചില യഹൂദത്തൊഴിലാളികള്‍ക്കും എന്തപറ്റിയെന്ന്‌ അറിയാമോയെന്ന്‌ ജൊസേക്ക്‌ സൂപ്പര്‍വൈസറോട്‌ ചോദിച്ചു.

`എനിക്കെങ്ങനെ അറിയാം? ചിലരൊക്കെ ഇന്ന്‌ ജോലിക്ക്‌ വന്നിട്ടില്ല; എന്നോടൊന്നും പറഞ്ഞിട്ടുമില്ല.' അയാള്‍ ഒന്നുമറിയാത്ത ഭാവത്തില്‍ നടന്നു. അയാളുടെ മുഖത്ത്‌ ഒരു വൃത്തികെട്ടചിരി കണ്ടതുപോലെ ജൊസേക്കിന്‌ തോന്നി.

വൈകിട്ട്‌ ജോലികഴിഞ്ഞ്‌ ഇറങ്ങിയപ്പോളാണ്‌ സ്റ്റെഫാന്‍ തലേദിവസം സൂപ്പര്‍വൈസറെ കാണാന്‍ ഗേറ്റില്‍ വന്നകാര്യം ഗാര്‍ഡ്‌ പറഞ്ഞത്‌.

`അവന്‍ കരഞ്ഞപേക്ഷിച്ചിട്ടും ആ പന്നീടെമോന്റെ മനസലിഞ്ഞില്ല.'

അപ്പോള്‍ സ്റ്റെഫാനും കുടുംബവും നാടുകടത്തപ്പെട്ടെന്ന്‌ ജൊസേക്ക്‌ ഉറപ്പിച്ചു. അവന്‍ ഇത്രനാളും തന്റെ ഒരുവാലായിട്ടാണ്‌ നടന്നിരുന്നത്‌. ഒറ്റക്കൊരു കാര്യം ചെയ്യാനുള്ള തന്റേടമൊന്നും അവനില്ല. ഏതുകാര്യത്തിനും തന്റെ അ`ിപ്രായം തേടുക എന്നുള്ളത്‌ അവന്റെ സ്വ`ാവമായിരുന്നു. ഇനി എന്നെങ്കിലും അവനെ കാണാന്‍ സാധിക്കുമെന്ന്‌ തോന്നുന്നില്ല. വീട്ടിലേക്ക്‌ സൈക്കിള്‍ ചവിട്ടുമ്പോള്‍ ജൊസേക്കിന്റെ മനസ്‌ കലുഷിതമായിരുന്നു

(തുടരും....)

നാലാം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-5: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക