Image

ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)

Published on 18 September, 2014
ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
``ബീയര്‍പോലുമില്ലെങ്കില്‍ നിങ്ങളുടെ നാട്ടിലേക്ക്‌ ആരുവരാനാണ്‌! ഞങ്ങള്‍ ശ്രീലങ്കയിലേയ്‌ക്കോ തായ്‌ലന്റിലേയ്‌ക്കോ പോകും''- പറയുന്നത്‌ ബ്രിട്ടനില്‍ ചെഷാമില്‍ `ലേഡീസ്‌ ഓണ്‍ ടൂര്‍' എന്ന സ്ഥാപനം നടത്തുന്ന അനിറ്റാ ലാര്‍ക്കിനാണ്‌. കേരളത്തിലെ കര്‍ശനമായ മദ്യനിരോധനത്തെ `സ്റ്റുപ്പിഡ്‌' എന്നാണവര്‍ വിശേഷിപ്പിച്ചത്‌.

വില്ലിംഗ്‌ടണ്‍ ഐലന്റില്‍ കായലോരത്ത്‌ കേരള ട്രാവല്‍ മാര്‍ട്ടിന്റെ എട്ടാം മേളയില്‍ ചുറ്റി സഞ്ചരിക്കുമ്പോഴാണ്‌ `ഈ- മലയാളി'യുടെ പ്രതിനിധി അവരുടെ മുമ്പില്‍ ചെന്നുപ്പെട്ടത്‌. കൂടെയുണ്ടായിരുന്ന ഓസ്‌ട്രേലിയയിലെ ജൂലി മില്ലര്‍ ആ അഭിപ്രായം ശരിവച്ചു.

അമേരിക്കയില്‍ നിന്നും യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍നിന്നും, ഏഷ്യയില്‍ നിന്നും ആയിരത്തിലേറെ ടൂറിസം പ്രവര്‍ത്തകരെ ആകര്‍ഷിച്ച ത്രിദിന സംഗമം ലെ മെറിഡിയന്‍ ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ബുധനാഴ്‌ച സായംസന്ധ്യയില്‍ ഉദ്‌ഘാടനം ചെയ്‌തത്‌. പതിവു തെറ്റിച്ച്‌ ഉദ്‌ഘാടനവേദിയില്‍ നിന്ന്‌ മൈലുകളകലെ ഐലന്റില്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ വക സമൂദ്രികാ കണ്‍വന്‍ഷന്‍ സെന്ററിലാണ്‌. ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ബയര്‍-സെല്ലര്‍ മീറ്റ്‌ സംഘടിപ്പിച്ചിരുന്നത്‌.

കേരള, തമിഴ്‌നാട്‌, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നുള്ള പതിവ്‌ ടൂറിസം ബിസിനസുകാര്‍ക്കൊപ്പം , മഹാരാഷ്‌ട്രാ, ഗുജറാത്ത്‌, ഹരിയാന എന്നിവടങ്ങളില്‍നിന്നുള്ള ബിസിനസുകാരെയും മേളയില്‍ കാണാന്‍ കഴിഞ്ഞു. കന്യാകുമാരി മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രതിനിധികളെ അയച്ചിരുന്നു. ഇത്തവണത്തെ മേള മുന്‍വര്‍ഷത്തെക്കാള്‍ വളരെ മികച്ചുനിന്നു എന്ന്‌ ഒറ്റനോട്ടത്തില്‍ പറയാം. കേരളത്തിന്റെ തനതായ സൗന്ദര്യം വിളിച്ചറിയിക്കുന്നതായിരുന്നു ഓരോ സ്റ്റാളൂം. അവിടെയൊക്കെ കസവുസാരി അണിഞ്ഞ്‌ മുല്ലപ്പൂമാല ചൂടിയ മലയാളിവനിതകള്‍ വിദേശ ബിസിനസുകാരെ ഒന്നാന്തരം ഇംഗ്ലീഷില്‍ മായാമരീചികയില്‍ ലയിപ്പിച്ചു നിര്‍ത്തുന്നതുകണ്ടു.

കഴിഞ്ഞ ഗവണ്‍മെന്റ്‌ ഇടിച്ചുനിരത്തിയെന്ന അവകാശപ്പെട്ട മൂന്നാറില്‍ നിന്ന്‌ മനോഹരമായി രൂപകല്‌പന ചെയ്‌ത പേരും സ്റ്റാളുകളുമായി (വിന്റര്‍മിയര്‍, വിന്റര്‍ ക്ലൗഡ്‌സ്‌്‌) നിരവധിപേര്‍ വന്നെത്തിയിരുന്നു എന്നത്‌ ശ്രദ്ധേയമായി. `` മൂന്നാറിലെ ചെറുതുവലുതുമായ സ്ഥാപനങ്ങളില്‍ പന്ത്രണ്ടെണ്ണമാണ്‌ ഇടിച്ചുനിരത്തിയത്‌ അതിന്റെ പലമടങ്ങ്‌ പുതിയ റിസോര്‍ട്ടുകള്‍ രൂപമെടുത്തുകഴിഞ്ഞു''- മൂന്നാറിലെ ക്ലൗഡ്‌ വാലിയുടെ ജനറല്‍ മാനേജര്‍ വി. വിനോദ്‌ അറിയിച്ചു.

സ്‌കോട്ട്‌ലന്റില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി വോട്ടെടുപ്പ്‌ നടക്കുന്ന ദിവസമാണ്‌ കൊച്ചിയില്‍ മേള തുടങ്ങിയത്‌. ``ബീയര്‍ വേണ്ടെന്നുവയ്‌ക്കുന്നത്‌ സ്‌കോച്ച്‌ വിസ്‌കിയുടെ നാട്ടില്‍ വിസ്‌കി വേണ്ടെന്നുവയ്‌ക്കുന്നതുപോലെയാണ്‌ ഇതുപോലെ ഒരു ആനമണ്ടത്തരം ലോകത്തില്‍ ആരെങ്കിലും ചെയ്യുമോ?- സോമര്‍വെല്ലിലെ വെല്‍സില്‍ `ദി അണ്‍പാക്കേജഡ്‌' എന്ന ട്രാവല്‍ ഏജന്‍സി നടത്തുന്ന പാം റൂപ്പര്‍ അഭിപ്രായപ്പെട്ടു.

``മദ്യം നിരോധിച്ചോ? എങ്കിലത്‌ ബഹു കഷ്‌ടമായിപ്പോയി ''- ഫ്രാന്‍സില്‍നിന്നെത്തിയ ടൂറിസം കമ്പനി മാനേജര്‍- സിയം ഹമ്മുഷ്‌്‌ പറഞ്ഞു. ``ഉവ്വോ? ആര്‌ ഈ കടുകൈയ്യ്‌ ചെയ്‌തു?''- സൗത്ത്‌ ആഫ്രിക്കയിലെ ജോഹാനസ്‌ ബര്‍ഗില്‍നിന്നുവന്ന കിം ക്രാള്‍ ചോദിച്ചു. പക്ഷെ മലേഷ്യയിലെ പെറ്റാലിംഗ്‌ ജയയില്‍ ഐ. എം. ജി. ട്രാവല്‍ ഏജന്‍സി നടത്തുന്ന സിതി റോ ഹൈസിന്‍ മഹമൂദ്‌, സന്തോഷം മനസ്സില്‍ അടക്കിനിര്‍ത്തിക്കൊണ്ട്‌ മിണ്ടാതിരുന്നു കാരണം ടൂറിസ്റ്റുകള്‍ക്ക്‌ മദ്യം വിളമ്പുന്നതില്‍ നിയന്ത്രണമില്ലാത്ത മലേഷ്യയിലേക്ക്‌ ഇനി കേരളീയരുടെ പ്രവാഹം ഉണ്ടാകും!

ഗുജറാത്തിലെ സൂററ്റില്‍ നിന്നുള്ള നൈസ്‌ ട്രാവല്‍സ്‌ ഉടമ മുഫദുള്‍ ഹൈദര്‍ മോത്ത കേരളത്തില്‍നിന്ന്‌ അങ്ങോട്ടും അവിടെനിന്ന്‌ ഇങ്ങോട്ടും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള വഴികള്‍ തേടി നടക്കുന്നതുകണ്ടു.

തിരുവനന്തപുരത്തും ഫോര്‍ട്ട്‌ കൊച്ചിയിലും ചേര്‍ത്തല മാരാരി ബീച്ചിനടുത്തും റിസോര്‍ട്ടുകള്‍ നടത്തുന്ന ചില വിദേശീയരെയും കാണാന്‍ കഴിഞ്ഞു അതിലൊരാള്‍ റഷ്യയില്‍ ഡെന്റിസ്‌ട്രി പഠിച്ച ഡോ. വിനോദിന്റെ റഷ്യക്കാരിയായ ഭാര്യ അന്നയാണ്‌ മെഡിക്കല്‍ ടൂറിസത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ സ്റ്റാളിനുമുമ്പില്‍ അവര്‍ നിന്നും. ഇംഗ്ലീഷ്‌ അത്രനന്നായി അറിഞ്ഞുകൂടെങ്കിലും മോസ്‌കോയില്‍നിന്നുള്ള അവരുടെ ചിരിയ്‌ക്ക്‌ ഭാഷ ഒരു പ്രശ്‌നമായിരുന്നില്ല. പോര്‍ട്ടുഗല്ലില്‍നിന്ന്‌ കൊച്ചിയില്‍ തമ്പടിച്ച സുണ്ട ഇറിയാര്‍ട്ടേ സോളാന (മലബാര്‍ എസ്‌കേപ്‌സിന്റെ ഡയറക്‌ടര്‍) എനിക്ക്‌ ചില്‍ഡ്‌ ചായയും ഡൂനട്ടും നല്‌കി.

കെ. റ്റി. എം. 2014 ന്‌ ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. മൂന്നാറില്‍നിന്നും വയനാട്ടില്‍നിന്നും കണ്ണൂരില്‍നിന്നുമുള്ള നവാഗതരോടൊപ്പം പാലായിലെ നസ്രാണി എക്‌സ്‌പീരിയന്‍സിന്റെ ജോണി തോമസ്‌ കൊട്ടുകാപള്ളിയും ഭാര്യ ത്രേസ്യയും അവരുടെ അഞ്ഞൂറുവര്‍ഷം പഴക്കമുള്ള `തറവാട്‌, ബംഗ്ലാവ്‌, മാളിക, ഗ്രാമം' ഇവയെല്ലാം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ തകര്‍പ്പന്‍ മാര്‍ക്കറ്റിംഗ്‌ നടത്തുന്നതു കണ്ടു. തിരുവനന്തപുരത്ത്‌ കോവളത്തിനപ്പുറം ചൊവ്വരബീച്ചിനടത്തുള്ള നിക്കീസ്‌നെസ്റ്റിന്റെ ഉടമ മരിയ ജേക്കബ്‌ തന്റെ സ്റ്റാളിനുമുമ്പില്‍ `` ഓഫ്‌ സീസണില്‍ ആളില്ലായെന്നുള്ളതാണ്‌ ഞങ്ങളുടെ പ്രശ്‌നം'' എന്ന്‌ പരിഭവം പറഞ്ഞു. മഴക്കാല ടൂറിസത്തില്‍ കാലൂന്നി വിദേശികളെ ആകര്‍ഷിക്കാനാണ്‌ അവരുടെ പദ്ധതി. അവര്‍ക്ക്‌ ``ബെസ്റ്റ്‌ ഓഫ്‌ ലക്ക''്‌ പറഞ്ഞ്‌ അടുത്തുകണ്ട ഫോര്‍ട്ടുകൊച്ചിയിലെ ഫോര്‍ട്ട്‌ ഹൗസ്‌ ഹോട്ടല്‍ ഉടമ ഓറിയ കിയമിനെ കണ്ടു. അവര്‍ നാട്ടുകാരിയാണ്‌ പക്ഷെ ജര്‍മ്മന്‍കാരനെ വിവാഹം കഴിച്ച്‌ പത്തുവര്‍ഷമായി ഹോട്ടല്‍ നടത്തുകയാണ്‌.

വയനാട്‌ കോഫി കൗണ്ടി നടത്തുന്ന രഞ്‌ജിനിമേനോനും രാജഗോപാല്‍മേനോനും കെ.റ്റി. എം-ന്റെ പതിവ്‌ ബിസിനസ്‌ ദമ്പതികളാണ്‌. കാപ്പിക്ക്‌ വയനാട്ടില്‍ ഇപ്പോള്‍ ഒന്നാന്തരം വില, കോഫി കൗണ്ടിക്കും തിളക്കം കൂടിയിരിക്കുന്നു. മഹാരാഷ്‌ട്രത്തിലെ ധുംലെയില്‍ നിന്നുള്ള ദേശപാണ്‌ഡെ ട്രാല്‍സ്‌ ഉടമ ദേശ്‌ പാണ്‌ഡെയും ഭാര്യ സയാലിയും മേളയുടെ പ്രവേശനകവാടത്തിനു സമീപം ഡിസ്‌പ്ലെ ചെയ്‌തിരുന്ന വിവാഹചിത്രങ്ങള്‍ കൗതുകത്തോടെ നോക്കിക്കണ്ടു. ഗുജറാത്തിലും രാജസ്ഥാനിലും കോടികള്‍ മുടക്കി വിവാഹം പൊടിപൊടിക്കുന്നവര്‍ക്കു കേരളത്തിലെ കടലോരത്തും കായലോരത്തും എന്നുവേണ്ട ഹൗസ്‌ ബോട്ടില്‍തന്നെ വെറും ലക്ഷങ്ങള്‍ മുടക്കി വിവാഹം കൊണ്ടുപിടിച്ചു നടത്താനാവുമെന്നാണ്‌ ഇനി കേരളത്തിന്റെ വാഗ്‌ദാനം. ``കേരളം ഇനി ഒന്നാംകിട വെഡിംഗ്‌ ഡെസ്റ്റിനേഷനായി ആക്കി മാറ്റാനാണ്‌ ശ്രമം'' എന്ന്‌ കെ. റ്റി. എം. അധ്യക്ഷന്‍ എബ്രഹാം ജോര്‍ജ്‌ പറയുന്നു.

`ഈ കടുംപിടുത്തം അവസാനിപ്പിക്കണം. മദ്യത്തിന്റെ പേരിലുള്ള ഈ ചക്കളത്തിപ്പോരാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിലെ ടൂറിസം സ്വാഹാ..'' എന്ന അര്‍ത്ഥത്തില്‍ കേരളടൂറിസത്തിന്റെ തലത്തൊട്ടപ്പനായ ജോസ്‌ ഡൊമിനിക്‌ (സി. ജി. എച്ച്‌ എര്‍ത്ത്‌) വാദിക്കുന്നു. സി. ജി. എച്ചിന്റെ എക്‌സ്‌ട്രാ ലാര്‍ജ്‌ സ്റ്റാളില്‍ ഒരു കലാകാരന്‍ ഒരു ഇംപ്രഷനിസ്റ്റിക്ക്‌ ചിത്രം പെയിന്റു ചെയ്‌തുകൊണ്ടിരുന്നു. അതുകാണാന്‍തന്നെ വിദേശിയര്‍കൂടി. സി. ജി. എച്ച്‌. വക ഫുഡ്‌ സ്റ്റാളില്‍ നല്ല തിരക്കുമായിരുന്നു.
ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)ബീയര്‍ പോലുമില്ലെങ്കില്‍ `സ്റ്റുപ്പിഡ്‌'- കേരള ട്രാവല്‍ മാര്‍ട്ടില്‍ ബ്രിട്ടീഷ്‌ വനിതാ ടൂറിസ്റ്റ്‌ (രചന, ചിത്രങ്ങള്‍, കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക