Image

പഞ്ചസാര ഉത്പാദനം വര്‍ധിച്ചു

Published on 05 December, 2011
പഞ്ചസാര ഉത്പാദനം വര്‍ധിച്ചു
ന്യൂഡല്‍ഹി: പുതിയ ഉത്പാദന സീസണിലെ ആദ്യ രണ്ട് മാസക്കാലയളവില്‍ രാജ്യത്തെ പഞ്ചസാര ഉത്പാദനം 17 ശതമാനം വര്‍ധിച്ചു. 2011 ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ 21.52 ലക്ഷം ടണ്ണാണ് ഉത്പാദനമെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ അറിയിച്ചു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 18.46 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം.

ഒക്ടോബറില്‍ തുടങ്ങി സപ്തംബറില്‍ അവസാനിക്കുന്നതാണ് രാജ്യത്തെ പഞ്ചസാര ഉത്പാദന സീസണ്‍. ഉത്തര്‍ പ്രദേശില്‍ ഉത്പാദനം വന്‍തോതില്‍ ഉയര്‍ന്നതാണ് രാജ്യത്തെ മൊത്തം ഉത്പാദനം വര്‍ധിക്കാന്‍ സഹായിച്ചത്. ഉത്തര്‍പ്രദേശിലെ ഉത്പാദനം 1.83 ലക്ഷം ടണ്ണില്‍ നിന്ന് 5.30 ലക്ഷം ടണ്ണായാണ് ഉയര്‍ന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക