Image

മുല്ലപ്പെരിയാര്‍: വൈകോ പ്രധാനമന്ത്രിയെ കണ്ടു

Published on 05 December, 2011
മുല്ലപ്പെരിയാര്‍: വൈകോ പ്രധാനമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എം.ഡി.എം.കെ നേതാവ് വൈകോ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. അണക്കെട്ടിന്റെ സംരക്ഷണത്തിനുവേണ്ടി കേന്ദ്രസേനയെ നിയോഗിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറിലെ അണക്കെട്ടിന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി വൈകോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രകൃതിക്ഷോഭമല്ല, കേരളത്തിലെ ജനങ്ങളാണ് അണക്കെട്ടിന് ഭീഷണി ഉയര്‍ത്തുന്നത്. ജനങ്ങളുടെ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ കേരളത്തിലെ പോലീസിന് കഴിയില്ലെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞതായി വൈകോ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക